തൊടുപുഴ: പ്രലോഭിപ്പിച്ചും ഭീഷിണിപ്പെടുത്തിയും സ്‌കൂൾ വിദ്യാർത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച ബന്ധുക്കളും അയൽവാസിയും രണ്ട് വർഷത്തിന് ശേഷം പൊലീസ് പിടിയിൽ. കാഞ്ഞാറിൽ വാടകയ്ക്ക് താമസിക്കുന്ന കുടുംബത്തിലെ പെൺകുട്ടിയെ പീഡിപ്പിച്ച സംഭവത്തിൽ ബന്ധുക്കളായ ഡെന്നീസ് ,ജോൺ,അയൽവാസിയായ ഞൂഞ്ഞ് എന്നുവിളിക്കുന്ന ബാബു എന്നിവരെയാണ് കാഞ്ഞാർ പൊലീസ് അറസ്റ്റുചെയ്തത്.

കേസ്സിൽപ്പെട്ടതിനെത്തുടർന്ന് ഒളിവിലായിരുന്ന ഇവരെ എറണാകുളത്തുനിന്നുമാണ് പൊലീസ് സംഘം കസ്റ്റഡിയിൽ എടുത്തത്.രണ്ട് വർഷം മുമ്പ് വീട്ടിൽ വച്ചും അയൽവാസിയുടെ വ്യാപാരസ്ഥാപനത്തിൽ വച്ചും അറസ്റ്റിലായവർ പെൺകുട്ടിയെ പീഡിപ്പിച്ചതായിട്ടാണ്് പൊലീസ് വെളിപ്പെടുത്തൽ.

കാഞ്ഞാർ സിഐ ശ്രീജേഷിന്റെ നേതൃ്വത്തിലുണ്ടായിരുന്ന അന്വേഷണ സംഘത്തിൽ എസ് ഐ മാരായ ശിവപ്രസാദ്,സജി പി ജോൺ,എ എസ് ഐ മാരായ സാംകുട്ടി,സി പി ഒ മാരായ ബിജുമോൻ,വിനോദ് ടോബി എന്നിവരും ഉൾപ്പെട്ടിരുന്നു.