- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പെരുന്നാളിന് വസ്ത്രം വാങ്ങി നൽകാമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ച് പ്ലസ്ടു വിദ്യാർത്ഥിനിയെ ലോഡ്ജിൽ കൊണ്ടുപോയി പീഡിപ്പിച്ചു; രക്തസ്രാവമുണ്ടായി പെൺകുട്ടി നിലവിളിച്ചപ്പോൾ വീട്ടിലേക്ക് തിരിച്ചയച്ചു; തിരൂരിൽ 67കാരൻ അറസ്റ്റിൽ
മലപ്പുറം: റമദാൻ കഴിഞ്ഞുള്ള പെരുന്നാളിന് വസ്ത്രം വാങ്ങി നൽകാമെന്ന് പറഞ്ഞു പ്ലസ്ടു വിദ്യാർത്ഥിനിയെ ഹോട്ടലിൽ കൊണ്ടുപോയി പീഡിപ്പിച്ച 67കാരൻ അറസ്റ്റിൽ. തിരൂർ വെട്ടം വക്കാട് സ്വദേശി ആയപള്ളി ഹനീഫയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വസ്ത്രം വാങ്ങി നൽകാം എന്ന് പറഞ്ഞു പ്രലോഭിപ്പിച്ച് തിരൂർ നഗരത്തിലെ ലോഡ്ജിൽ കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. തിരൂർ വെട്ടം വക്കാട് സ്വദേശി ആയപള്ളി ഹനീഫ എന്ന 67 കാരനെ തീരുർ പൊലീസ് പോക്സോ നിയമപ്രകാരം അറസ്റ്റ് ചെയ്തത്.
പെൺകുട്ടിയുടെ കുടുംബവുമായി അടുത്ത ബന്ധമുള്ളയാളാണ് പ്രതി. പെൺകുട്ടിക്ക് പെരുന്നാളിന് വസ്ത്രം വാങ്ങിക്കൊടുക്കണമെന്ന് ഇയാൾ വീട്ടുകാരോട് പറഞ്ഞിരുന്നു. തുടർന്ന് വസ്ത്രം വാങ്ങാനെന്ന് പറഞ്ഞ് ഇയാൾ സ്കൂളിൽ നിന്ന് പെൺകുട്ടിയെ തിരൂരിലെ ലോഡ്ജിൽ കൂട്ടിക്കൊണ്ടു പോവുകയായിരുന്നു. അവിടെ വെച്ച് ഇയാൾ പെൺകുട്ടിയെ പീഡിപ്പിച്ചതോടെ രക്തസ്രാവമുണ്ടായി. പെൺകുട്ടി നിലവിളിച്ചതിനെ തുടർന്ന് ഇയാൾ വീട്ടിലേക്ക് തിരിച്ചയയ്ക്കുകയായിരുന്നു.
വീട്ടുകാർ ചോദിച്ചപ്പോഴെല്ലാം പെൺകുട്ടി മൗനം പാലിക്കുകയായിരുന്നു. തുടർന്ന് സ്കൂൾ അധികൃതരുമായി ബന്ധപ്പെട്ട് പെൺകുട്ടിയെ കൗൺസിലിങ്ങിന് വിധേയയാക്കിയപ്പോഴാണ് സംഭവം പുറത്തുപറയുന്നത്. പരാതി നൽകിയതിന്റെ അടിസ്ഥാനത്തിൽ പൊലീസെത്തി ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. മാനസിക വെല്ലുവിളി നേരിടുന്ന പെൺകുട്ടിയായതിനാൽ കൂടുതൽ കൗൺസലിങ് നൽകേണ്ടിവരുമെന്നു സ്കൂൾ അധികൃതർ പറഞ്ഞു.
അദ്ധ്യാപകർ വീട്ടിലെത്തി കുട്ടിയോടെ വിവരങ്ങൾ ചോദിച്ചു മനസിലാക്കി പൊലീസിൽ പരാതി നൽകുകയായിരുന്നു. പോക്സോ നിയമ പ്രകാരം അറസ്റ്റ് ചെയ്ത പ്രതിയെ റിമാൻഡ് ചെയ്തു.