- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ 19കാരൻ പീഡിപ്പിച്ചത് ആറിലധികം തവണ; പ്രതിയുടെ നിരന്തര ഭീഷണിയിൽ മനോനില തകരാറിലായി പെൺകുട്ടി; മൂകായായി പ്രതികരിക്കാതെ നടന്ന പെൺകുട്ടിയെ കണ്ട് വീട്ടുകാർ അന്വേഷിച്ചപ്പോൾ പീഡന വിവരം പുറത്തുവന്നു; പ്രതി അറസ്റ്റിൽ
മലപ്പുറം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കഴിഞ്ഞ രണ്ടു വർഷമായി ഭീഷണിപ്പെടുത്തി ആറിധികം തവണ പീഡിപ്പിച്ചകേസിൽ 19കാരൻ അറസ്റ്റിൽ. അരീക്കോട് പൊലീസ് സ്റ്റേഷൻ പരിധിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിലാണ് മലപ്പുറം തൃപ്പനച്ചി സ്വദേശി മണ്ണിൽതൊടി റയാനെ(19) അരീക്കോട് എസ്.എച്ച്.ഒ സി.വി ലൈജുമോൻ അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ രണ്ടു വർഷമായ പ്രതി പെൺകുട്ടിയെ ആറിൽ കൂടുതൽ തവണ പീഡിപ്പിച്ചതായി അരീക്കോട് പൊലീസിന്റെ അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. എന്നാൽ പെൺകുട്ടി പ്രതിയെ പേടിച്ച് പീഡന വിവരം പുറത്ത് പറഞ്ഞിരുന്നില്ല. തുടർന്ന് ഇക്കഴിഞ്ഞ മെയ് 20 നാണ് പ്രതി പെൺകുട്ടിയെ വീണ്ടും പീഡനത്തിന് ഇരയാക്കിയത്.
അരീക്കോട് നിന്ന് പെൺ കുട്ടിയെ ബലമായി കാറിൽ കയറ്റി കൊണ്ടുപോയി ഒതായിയിൽ വെച്ച് പീഡനത്തിന് ഇരയാക്കുകയായിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം പ്രതിയുടെ ഭീഷണിയിൽ പെൺകുട്ടിയുടെ മനോനില തകരാറിലായതിനെ തുടർന്ന് വീട്ടുകാർ അന്വേഷണം നടത്തിയപ്പോഴാണ് പെൺകുട്ടി നിരവധി തവണ പീഡനത്തിന് ഇരയായത് പുറത്തുവന്നത്.
തുടർന്ന് പെൺകുട്ടിയുടെ ബന്ധുക്കളുടെ പരാതിയെ തുടർന്ന് അരീക്കോട് പൊലീസ് കേസെടുത്തു ഞായറാഴ്ച രാത്രിയിൽ പ്രതിയുടെ വീട്ടിൽ വെച്ച് അറസ്റ്റ് ചെയ്യുകയായിരുന്നു. പിടിയിലായ പ്രതിക്ക് എതിരെ പോക്‌സോ പ്രകാരം കേസ് എടുത്ത് മഞ്ചേരി പോക്‌സോ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. അരീക്കോട് എസ്എച്ച്ഒ സിവി ലൈജുമോന്റെ നേതൃത്വത്തിൽ എസ്‌ഐ അമ്മദ്, എഎസ്‌ഐ കബീർ, ജയസുധ, സിപിഒമാരായ രതീഷ്, ഷിനോദ്, രാഹുൽ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.