മലപ്പുറം: സാമൂഹ്യ മാധ്യമത്തിലൂടെ പരിചയപ്പെട്ട പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച 23കാരൻ അറസ്റ്റിൽ. സാമൂഹ്യ മാധ്യമത്തിലൂടെ പരിചയം സ്ഥാപിച്ചാണ് പെൺകുട്ടിയെ .പാണക്കാട് സ്വദേശി വാക്കയിൽ ഷാഹിദ്് പീഡനത്തിന് ഇരയാക്കിയത്.

പ്രായപൂർത്തിയാകുന്നതിന് മുമ്പും പിന്നീടും വിവിധ സ്ഥലങ്ങളിൽ കൊണ്ടുപോയി പ്രതി ലൈംഗികമായി പീഡിപ്പിച്ചെന്ന പെൺകുട്ടിയുടെ പരാതിയിലാണ് കോട്ടക്കൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. അന്വേഷണത്തിൽ പ്രതിയെ മലപ്പുറം ഡി.വൈ.എസ്‌പി പി.എം പ്രദീപാണ് അറസ്റ്റ് ചെയ്തത്. ഇയാൾക്കെതിരെ പോക്‌സോ പ്രകാരവും കേസെടുത്തു.

പ്രതിയെ വെള്ളിയാഴ്ച കോടതിയിൽ ഹാജരാക്കും. മലപ്പുറം ഡി.വൈ.എസ്‌പി: പി.എം പ്രദീപ് ചുമതലയേറ്റെടുത്ത ശേഷം കുട്ടികൾക്കെതിരെയുള്ള അതിക്രമങ്ങളിൽ ശക്തമായ ഇടപെടലുകളാണ് നടന്നുവരുന്നത്. ദിവസങ്ങൾക്കു മുമ്പു മലപ്പുറം ഒതുക്കുങ്ങലിൽ കടയിലേക്കു പാലുവാങ്ങാനെത്തിയ പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച കടയുടമയേയും ഡി.വൈ.എസ്‌പി: നേരിട്ടെത്തി അറസ്റ്റ് ചെയ്തിരുന്നു.