- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്‌കൂൾ കുട്ടികളെ പ്രണയം നടിച്ച് പീഡിപ്പിച്ചത് കായിക അദ്ധ്യാപകൻ; സുഹൃത്തിന്റെ വീട് വേദിയായി; മൊബൈലിൽ പകർത്തിയത് മറ്റൊരു സുഹൃത്തും; തൃശൂർ അവർമ്മയിലെ പോക്സോ കേസിൽ ഒടുവിലത്തെ പ്രതിയും കീഴടങ്ങുമ്പോൾ പുറത്തു വരുന്നത് അവിശ്വസനീയമായ കഥകൾ
കോട്ടയം: പ്രായപൂർത്തിയാകാത്ത സ്‌കൂൾ കുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുകയും അവരെ ഉപയോഗിച്ച് നീലച്ചിത്രം നിർമ്മിക്കുകയും ചെയ്ത കേസിലെ ഒടുവിലത്തെ പ്രതിയും കീഴടങ്ങി. കുറവിലങ്ങാട് പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിൽ കുറവിലങ്ങാട് കോയിക്കൽ വീട്ടിൽ ലിറ്റോ (21) ആണ് ഇന്നലെ വെള്ളൂർ സ്റ്റേഷനിൽ കീഴടങ്ങിയത്.
കഴിഞ്ഞ ആഴ്ച കീഴടങ്ങിയ വിഷ്ണു (27) വിനെയും നന്ദു (21) വിനെയും കോടതി റിമാൻഡ് ചെയ്തിരുന്നു. കോട്ടയം ജില്ലയിലെ ഒരു സ്വകാര്യസ്‌കൂളിൽ താൽക്കാലികാടിസ്ഥാനത്തിൽ കായികാധ്യാപകനായി ജോലി നോക്കിയ ആളായിരുന്നു വിഷ്ണു. സ്‌കൂൾ കൂട്ടികളെ പ്രണയം നടിച്ച് സ്വന്തം വീട്ടിലുമെത്തിച്ച് ലൈംഗികമായി പീഡിപ്പിച്ച വിഷ്ണുവിനെതിരെ ഒരു പെൺകുട്ടി നൽകിയ പരാതിയിൽ കുറവിലങ്ങാട് പൊലീസാണ് ആദ്യം കേസെടുത്തത്.
വൈക്കം താലൂക്കിൽ നന്ദുവിന്റെ വീട്ടിലും ഇയാൾ പെൺകുട്ടികളെ കൊണ്ടുവന്ന് പീഡിപ്പിച്ചിരുന്നു. നന്ദുവിന്റെയും ലിറ്റോയുടെയും പിന്തുണയും അതിനുണ്ടായിരുന്നു. സംഭവം നടന്നത് വെള്ളൂർ പൊലീസ് സ്റ്റേഷന്റെ പരിധിയിലായതിനാൽ കേസ് പിന്നീട് അവിടേയ്ക്ക് മാറ്റുകയായിരുന്നു.
ഇതിനിടെ ലിറ്റോയും പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രണയം നടിച്ച് നന്ദുവിന്റെ വീട്ടിലെത്തിച്ച് പീഡിപ്പിക്കുകയും മൊബൈലിൽ പകർത്തുകയും ചെയ്തു. ആ കേസ് ആദ്യം കൂത്താട്ടുകുളം പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത ശേഷം വെള്ളൂർ സ്റ്റേഷനുകളിലേയ്ക്ക് ട്രാൻസ്ഫർ ചെയ്തു. ഈ രണ്ട് കേസുകളിലാണ് മൂന്ന് പ്രതികളും കീഴടങ്ങിയിരിക്കുന്നത്. ഇന്നലെ വക്കീലിനൊപ്പം വെള്ളൂർ സ്റ്റേഷനിലെത്തി ലിറ്റോയും കീഴടങ്ങി.
പരാതി ഉണ്ടായതിനെ തുടർന്ന് വിഷ്ണുവിനെ ജോലി ചെയ്തിരുന്ന സ്‌കൂളിൽ നിന്നും പിരിച്ചുവിട്ടിരുന്നു. കുട്ടികൾക്ക് കായിക പരിശീലനം നൽകാൻ ഇടയ്ക്കിടെ എത്തുമായിരുന്ന വിഷ്ണു പിന്നീട് താൽക്കാലികാടിസ്ഥാനത്തിൽ അവിടെ കയറിക്കൂടുകയായിരുന്നു. പെൺകുട്ടികളുമായി അടുത്ത ബന്ധം സ്ഥാപിച്ച് പ്രണയം നടിച്ച് നന്ദുവിന്റെ വീട്ടിലെത്തിക്കുകയായിരുന്നു പതിവ്. കൂടുതൽ പെൺകുട്ടികൾ വിഷ്ണുവിന്റെ വലയിൽ അകപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ.
പകൽ അച്ഛനും അമ്മയും ജോലിക്ക് പോകുന്നതിനാൽ നന്ദുവിന്റെ വീട്ടിൽ ആരുമുണ്ടാകാറില്ലായിരുന്നു. ആ അവസരം മുതലെടുത്താണ് ഇവർ പെൺകുട്ടികളെ അവിടെ എത്തിച്ചിരുന്നത്. എന്നാൽ പകൽ സമയങ്ങളിൽ ഇത്തരത്തിൽ പലരും സംശയകരമായ രീതിയിൽ വീട്ടിൽ വന്നുപോകുന്നത് നാട്ടുകാർ നന്ദുവിന്റെ മാതാപിതാക്കളെ അറിയിച്ചെങ്കിലും അവർ അതിൽ ഇടപെട്ടിരുന്നില്ല. അത് ഒടുവിൽ കൊണ്ടുവന്ന് എത്തിച്ചത് നാടിനെ ആകെ ഞെട്ടിച്ച സംഭവത്തിലും. ഈ കേസ് വാർത്തയാകാതിരിക്കാൻ ഇടപെട്ടത് ഒരു പ്രാദേശിക സിപിഎം നേതാവായിരുന്നു എന്നും നാട്ടുകാർ പറയുന്നു.
മറുനാടന് മലയാളി ബ്യൂറോ