- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തിരുവനന്തപുരത്ത് ഒമ്പതു വയസ്സുകാരിക്ക് ക്രൂരപീഡനം; ഓട്ടോറിക്ഷയിൽ കൊണ്ടുപോയി പലതവണ ബലാത്സംഗം ചെയ്തു; സുഹൃത്തിന് പീഡിപ്പിക്കാൻ ഒത്താശ ചെയ്തു; പോക്സോ കേസിൽ പ്രതിക്ക് ജീവിതാവസാനം വരെ ശിക്ഷ വിധിച്ചു കോടതി
തിരുവനന്തപുരം: ഒമ്പത് വയസ്സുകാരിയെപട്ടാപകൽ ഓട്ടോയ്ക്കുള്ളിലിട്ട് ക്രൂരമായി ബലാൽസംഗം ചെയ്ത കേസിൽ പ്രതിക്ക് ജീവിതം അവസാനം വരെ കഠിന തടവും 75,000 രൂപ പിഴയും. പന്ത്രണ്ട് വയസ്സിൽ താഴെയുള്ള കുട്ടിയെ പല തവണപീഡിപ്പിച്ചത് ഏഴ് വർഷം കഠിന തടവിനും കൂടി ശിക്ഷിച്ചു. മണ്ണന്തല ചെഞ്ചേരി ലെയിനിൽ കുരുൻകുളം ത്രിഷാലയത്തിൽ ടി സി 10/1805 ൽ ത്രിലോക് എന്ന് വിളിക്കുന്നത് അനി(53) യെയാണ് തിരുവനന്തപുരം അതിവേഗ സ്‌പെഷ്യൽ കോടതി ജഡ്ജി ആർ.ജയകൃഷ്ണൻ ശിക്ഷിച്ചത്. പിഴ തുക അടച്ചില്ലെങ്കിൽ ഒന്നര വർഷം കൂടുതൽ ശിക്ഷ അനുഭവിക്കണം.
2012 നവംബർ മുതൽ 2013 മാർച്ചിനുള്ളിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. നാലാം ക്ലാസ്സിൽ പഠിക്കുന്ന കൂട്ടിയെ പ്രതിയുടെ ഓട്ടോയിലാണ്സ്‌കൂളിൽ നിന്ന് തിരിച്ച് വീട്ടിലേക്ക്കൊണ്ടാക്കിയിരുന്നത്. കുട്ടിയുടെ അച്ഛനും അമ്മയും ജോലിക്കായി പത്തനംത്തിട്ടയിൽ പോയപ്പോൾ അമ്മുമ്മയോടൊപ്പം മൊട്ടമൂടായിരുന്ന താമസം. പ്രതി കുട്ടിയുടെ അച്ഛന്റെ കൂട്ടുകാരനായതിനാലാണ്പ്രതിയെവീട്ടിൽ കൊണ്ടാക്കാൻ ഏൽപ്പിച്ചത്. ഈ അവസരം മുതലാക്കിയാണ് ഇയാൾ ബലാത്സംഗം ചെയ്തത്.
കോട്ടയ്ക്കകം പത്മവിലാസം റോഡിലെഒഴിഞ്ഞ സ്ഥലത്ത് െകൊണ്ടുപോയി ഓട്ടോയ്ക്കുള്ളിൽ വെച്ച്പല തവണകളായി കുട്ടിയെ ബലാൽസംഗം ചെയ്തത്. ഒരു തവണ പ്രതിയുടെ കൂട്ടുകാരനെ വിളിച്ച് വരുത്തി പീഡിപ്പിക്കാൻ പ്രതി വേണ്ട ഒത്താശ ചെയ്തു കൊടുത്തു. ആയുർവേദ കോളേജിനടുത്തുള്ള ഒരു ലോഡ്ജിൽ കൊണ്ടു പോയി ഐസ്‌ക്രീം കൊടുത്ത് മയക്കിയും പീഡിപ്പിച്ചു. കുട്ടി എതിർത്തപ്പോൾ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയാണ് ഉണ്ടായത്.
നിരന്തരമായ പീഡനത്തിൽ കുട്ടിയുടെ സ്വകാര്യ ഭാഗം മുറിഞ്ഞ് അണുബാധ ഉണ്ടായതോടെയാണ് പീഡന വിവരം പുറത്തുവന്നത്. ഓട്ടോക്കാരന്റെ പെരുമാറ്റത്തിൽ സംശയം തോന്നിയ സ്‌കൂൾ അദ്ധ്യാപിക വിവരം തിരക്കിയപ്പോഴാണ് കുട്ടി പീഡനത്തിന്റെ വിവരം വെളുപ്പെടുത്തിയത്. തുടർന്ന് അദ്ധ്യാപകരാണ് പൊലീസിനെ വിവരം അറിയിച്ചത്.
പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യൽ പബ്ലിക്ക് പ്രോസിക്യൂട്ടർ ആർ.എസ്.വിജയ് മോഹൻ ഹാജരായി. ചെറുമകളുടെ പ്രായമുള്ള കുട്ടിയെ ക്രൂരമായി പീഡിപ്പിച്ച പ്രതി യാതൊരു ദയയും അർഹിക്കുന്നില്ലായെന്ന് കോടതി വിധി ന്യായത്തിൽ പറയുന്നു. ഇരയായ കുട്ടിയും കുടുംബവും അനുഭവിച്ച ദുരിതം കോടതിക്ക് കാണാതിരിക്കാനാകില്ലെന്നും വിധിപ്രസ്താവത്തിൽ പറഞ്ഞു.
ഫോർട്ട് സി ഐയായിരുന്ന എസ്. വൈ .സുരേഷാണ് കേസ് അന്വേഷിച്ചത്. പ്രോസിക്യൂഷൻ 16 സാക്ഷികളെ വിസ്തരിച്ചു.27 രേഖകൾ ഹാജരാക്കി. പിഴ തുക കുട്ടിക്ക് നൽകണമെന്നും സർക്കാർ നഷ്ടപരിഹാരം നൽകണമെന്നും വിധി ന്യായത്തിൽ പറയുന്നു.