ബീജിങ്: ഭാര്യയ്‌ക്കൊപ്പം ഷോപ്പിംഗിനായി കറങ്ങിയടിക്കുന്നത് ഭർത്താക്കന്മാരെ സംബന്ധിച്ചിടത്തോളം ബോറടി വർദ്ധിപ്പിക്കുന്ന പരിപാടിയാണ്. ഇങ്ങനെയാണ് പുറത്തുവന്ന പഠനങ്ങൾ വ്യക്തമാക്കുന്നത്. 26 മിനിറ്റ് ഷോപ്പിങ് നടത്തുമ്പോൾ തന്നെ ബോറടിച്ചു തുടങ്ങുമെന്നാണ് റിസർച്ചുകൾ പറയുന്നത്. എന്തിനും ഏതിനും ബദൽ മാർഗ്ഗങ്ങൾ തേടുന്ന ചൈനക്കാർ ഷോപ്പിങ് വേളയിലെ ഭർത്താക്കന്മാരുടെ ബോറടി മാറ്റാനും പുതിയ മാർഗ്ഗം കണ്ടെത്തി. ഭർത്താവിനെ ഒഒരു പെട്ടിയിൽ കയറ്റി അടക്കുക. ഈ പെട്ടിയിൽ കയറി ഗെയിംസ് കളിച്ച് ഭർത്താക്കന്മാർക്ക് തൽക്കാലം സമയം പോക്കാം. ചൈനയിലെ ഷാങ്ഹായിയിലെ ഷോപ്പിങ് മാളാണ് ഭർത്താക്കന്മാരുടെ ബോറടി മാറ്റാനുള്ള ഈ മാർഗ്ഗം കണ്ടുപിടിച്ചത്.

ദ ഗ്ലോബൽ ഹാർബർ ഷാങ്ഹായാണ് ഹസ്‌ബൻഡ് സ്‌റ്റോറേജ് പോഡ്‌സ് എന്ന പേരിൽ സംവിധാനം ഒരുക്കിയത്. ദമ്പതികളായി ഷോപ്പിംഗിന് എത്തുമ്പോൾ ഭർത്താവിന് ഈ പേടകത്തിൽ കയറിയിരിക്കാം. ടിവി സ്‌ക്രീനും കീബോർഡും ഗെയിസും കളിച്ചിരിക്കാൻ അവസരമാണ് മാളുകാർ ഒരുക്കിയത്. ഈ സേവനം ഉപയോഗപ്പെടുത്തുന്ന ഭർത്താക്കന്മാരും ഏറെയാണ്. പ്രൈവറ്റ് ലോഞ്ച് എന്നാണ് പേരിട്ടിരിക്കുന്നത്. എന്തായാലു പുതിയ സംവിധാനം ഹിറ്റായ മട്ടാണ്.