മിന്നാമിന്നികൾ മിന്നി മിന്നി പറന്ന

ഓണനിലാവിലാ ചിങ്ങനിലാവിൽ

തെങ്ങിൻ തോപ്പുകളിൽ തെങ്ങോലകൾക്കിടയിൽ
അവ മിന്നി മിന്നി പറന്നു
നടു റോഡിലെ കുണ്ടും കുഴികൾക്കു മീതെ
ടാറിട്ട് തീരാത്ത പണി തീരാത്ത റോഡുകൾക്കുമീതെ
പൊളിഞ്ഞപാലങ്ങൾക്ക്മീതെ
അവ മിന്നലായി നിഴലാട്ടമായി പറന്നു
വേലികൾക്കരികേ നിരന്ന് ചാടും നാലുമണിപൂക്കളും
തുമ്പയും തുളസിയും മന്ദാരവും ചെമ്പരത്തിയും
മുല്ലദളങ്ങളും കിന്നാരം ചൊല്ലിയവർ പൊട്ടിച്ചിരിച്ചു
കാക്കകൾ മൈനകൾ മാടതത്തകൾ പലതും
കൂട്‌തേടി പറന്ന് പൊങ്ങുമാനേരം
ഓണംകേറാമൂലകളിൽ മുൾപ്പടർപ്പിൻ മീതെ
ഒരു സ്‌നേഹദീപവുമായി മാവേലിത്തമ്പുരാനെ തേടി പറന്നു
ഓണനിലാവിലാ ചിങ്ങക്കുളിർകാറ്റിൽ
വൈകിയെത്തും മാവേലിയെ തേടി ആ സന്ധ്യയിൽ....