- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എൻ കേരളമേ
ഹേ....കേരളമേ... നിൻ സന്തതികൾ ചെയ്തു കൂട്ടും അരുംകൊലകൾ കണ്ടെൻ തല പൊട്ടിച്ചിതറുന്നു എൻ സഹോദരർ വെട്ടിയൊഴുക്കും ചോരപ്പുഴകളിൽ ഞാൻ മുങ്ങുന്നു മൃതന്മാർ തൻ രക്തത്തിൽ നീതിക്കായ് അലറുമ്പോൾഎൻ നാഡിഞരമ്പുകൾ തളരുന്നു ധാരണിയിൽ അലിഞ്ഞു ചേർന്ന മാനുഷരക്തത്തിൻ നിലവിളി കേട്ടെൻ കാലുകൾ ഇടറി വീഴുന്നു ഒന്നും ചെയ്യാൻ കഴിയില്ലെനിക്കെങ്കിലും കരയാതിരിക്കാൻ ആവതില്ലല്ലോ. കൊന്നു തള്ളിയ മനുഷ്യയെല്ലിൻ കഷണങ്ങൾക്കായി നായ്ക്കളുടെ കുരകൾ നാടുനീളെ കേൾക്കുമ്പോൾ മത്തു പിടിച്ച അധികാരം ഓടയിൽ ഛർദ്ദിയിൽ മയങ്ങുന്നു. നീതിയെന്തെന്നറിയാതെ ന്യായം വാഴ്ച നടത്തുമ്പോൾ ധൂളിയായി പറന്നകലുന്നുകാറ്റിലാ സത്യങ്ങൾ. കേരളമേ...എന്തിനു നീ പെറ്റു കൂട്ടുന്നിത്രമേൽ കൊലയാളികളെ? ഉറക്കമില്ലാത്ത രാവുകളിൽ നിറയുന്നു ചുറ്റും ഇരുട്ടിൻനിറംവെളിച്ചമോ കണ്മതില്ലെവിടെയും. ഗർഭപാത്രം അടച്ചുകളയും ദൈവശാപം താഴേക്കിറങ്ങാതിരിക്കാനായി,അതു നിൻ തലമേൽ പതിക്കാതിരിക്കാനായി,പ്രാർത്ഥിക്കുന്നു ഞാനിപ്പോൾ..നീയും പ്രാർത്ഥി ക്കുകയിപ്പോൾ മുതൽ... എൻ കേരളമേ....അതാ, അങ്ങു ദൂരെ സൂര്യൻ ഉദിക്കുന
ഹേ....
കേരളമേ...
നിൻ സന്തതികൾ ചെയ്തു കൂട്ടും അരുംകൊലകൾ കണ്ടെൻ തല പൊട്ടിച്ചിതറുന്നു
എൻ സഹോദരർ വെട്ടിയൊഴുക്കും ചോരപ്പുഴകളിൽ ഞാൻ മുങ്ങുന്നു
മൃതന്മാർ തൻ രക്തത്തിൽ നീതിക്കായ് അലറുമ്പോൾ
എൻ നാഡിഞരമ്പുകൾ തളരുന്നു
ധാരണിയിൽ അലിഞ്ഞു ചേർന്ന മാനുഷരക്തത്തിൻ നിലവിളി കേട്ടെൻ കാലുകൾ ഇടറി വീഴുന്നു
ഒന്നും ചെയ്യാൻ കഴിയില്ലെനിക്കെങ്കിലും കരയാതിരിക്കാൻ ആവതില്ലല്ലോ.
കൊന്നു തള്ളിയ മനുഷ്യയെല്ലിൻ കഷണങ്ങൾക്കായി നായ്ക്കളുടെ കുരകൾ നാടുനീളെ കേൾക്കുമ്പോൾ
മത്തു പിടിച്ച അധികാരം ഓടയിൽ ഛർദ്ദിയിൽ മയങ്ങുന്നു.
നീതിയെന്തെന്നറിയാതെ ന്യായം വാഴ്ച നടത്തുമ്പോൾ
ധൂളിയായി പറന്നകലുന്നു
കാറ്റിലാ സത്യങ്ങൾ.
കേരളമേ...
എന്തിനു നീ പെറ്റു കൂട്ടുന്നിത്രമേൽ കൊലയാളികളെ?
ഉറക്കമില്ലാത്ത രാവുകളിൽ നിറയുന്നു ചുറ്റും ഇരുട്ടിൻനിറം
വെളിച്ചമോ കണ്മതില്ലെവിടെയും.
ഗർഭപാത്രം അടച്ചുകളയും ദൈവശാപം താഴേക്കിറങ്ങാതിരിക്കാനായി,
അതു നിൻ തലമേൽ പതിക്കാതിരിക്കാനായി,
പ്രാർത്ഥിക്കുന്നു ഞാനിപ്പോൾ..
നീയും പ്രാർത്ഥി ക്കുകയിപ്പോൾ മുതൽ...
എൻ കേരളമേ....
അതാ, അങ്ങു ദൂരെ സൂര്യൻ ഉദിക്കുന്നു.
അതിൻ വെളിച്ചത്തിൽ കാണാമിപ്പോൾ
നായ്ക്കൾ ബാക്കിയിട്ട എല്ലിൻ കഷണങ്ങൾ മാംസം നിറഞ്ഞു ജീവൻ വെച്ച് എഴുന്നേൽക്കുന്നു.
ഭയന്നു നായ്ക്കൾ ഓടി മറയുന്നു....