- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പിതൃവാത്സല്യം
പിതൃവാത്സല്യം ജീവനാമമൃതം ദാനമായേകിയ ജനകനാം ദേവാ നമസ്കാരംപിതൃ സ്‌നേഹമാം ദേവാ നമസ്‌കാരം അച്ഛായെന്നുള്ള രണ്ടക്ഷരത്താലേഅഖിലവും അരുളിയ മഹാനുഭാവാ; ആണായും പെണ്ണായും ഭിന്നരൂപം തീർത്തുഅഭംഗുരം സൃഷ്ടിക്ക് വഴിതെളിപ്പൂ. അങ്ങ്അഭംഗുരം സൃഷ്ടിക്ക് വഴിതെളിപ്പൂ അവിടുന്നില്ലെങ്കിൽ അമ്മമാർപോലും അഗതിയാംഅടിയങ്ങൾക്കന്വരല്ലോ. ഈ തയർക്കന്യരല്ലോ;അച്ഛന്റെ സാമീപ്യമാം രക്ഷാകവചംഅനിർവചനീയമാം സുരക്ഷാബോധം. അക്ഷന്തവ്യമാം അപരാധംപോലുംതൽക്ഷണമങ്ങ് പൊറുത്തീടുന്നു,ഗൗരവമേറും ഭാവമെന്നാകിലുംഅകതാരിൽ വാത്സല്യതിരയിളക്കം ജഗത്തിൽ ഞങ്ങൾക്ക് കണ്ടു വണങ്ങാനായ്ജഗദീശൻ താതനായ് വന്നതല്ലേ....കൺകണ്ട ദൈവമേ കാൽതൊട്ടു വന്ദിപ്പൂകരുണാവർഷം ചൊരിഞ്ഞിടണേ. N P Gireesh (MA, MA, M.Com, LL.M, MBL)www.kalayumkavithayum.blogspot.comFacebook Name : Giridharan NP GireeshPh: 9847431710
പിതൃവാത്സല്യം
ജീവനാമമൃതം ദാനമായേകിയ
ജനകനാം ദേവാ നമസ്‌കാരം
പിതൃ സ്‌നേഹമാം ദേവാ നമസ്‌കാരം
അച്ഛായെന്നുള്ള രണ്ടക്ഷരത്താലേ
അഖിലവും അരുളിയ മഹാനുഭാവാ;
ആണായും പെണ്ണായും ഭിന്നരൂപം തീർത്തു
അഭംഗുരം സൃഷ്ടിക്ക് വഴിതെളിപ്പൂ. അങ്ങ്
അഭംഗുരം സൃഷ്ടിക്ക് വഴിതെളിപ്പൂ
അവിടുന്നില്ലെങ്കിൽ അമ്മമാർപോലും അഗതിയാം
അടിയങ്ങൾക്കന്വരല്ലോ. ഈ തയർക്കന്യരല്ലോ;
അച്ഛന്റെ സാമീപ്യമാം രക്ഷാകവചം
അനിർവചനീയമാം സുരക്ഷാബോധം.
അക്ഷന്തവ്യമാം അപരാധംപോലും
തൽക്ഷണമങ്ങ് പൊറുത്തീടുന്നു,
ഗൗരവമേറും ഭാവമെന്നാകിലും
അകതാരിൽ വാത്സല്യതിരയിളക്കം
ജഗത്തിൽ ഞങ്ങൾക്ക് കണ്ടു വണങ്ങാനായ്
ജഗദീശൻ താതനായ് വന്നതല്ലേ....
കൺകണ്ട ദൈവമേ കാൽതൊട്ടു വന്ദിപ്പൂ
കരുണാവർഷം ചൊരിഞ്ഞിടണേ.
N P Gireesh (MA, MA, M.Com, LL.M, MBL)
www.kalayumkavithayum.blogspot.com
Facebook Name : Giridharan NP Gireesh
Ph: 9847431710
Next Story