- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചുണ്ടിലൊരു കൊതുക്
ചുണ്ടിൽ ഒരു കൊതുക്
തപസ്സിരിക്കുമ്പോൾ
ആകാശം
മുഴകളെ പ്രസവിക്കുമ്പോൾ
പ്രായത്തിന്
ഒരു കുഞ്ഞ് ജനിക്കുന്നു
ട്രെയിൻ ഏമ്പക്കമിടുമ്പോൾ
വിത്തുകൾ
നേരെ
പാതാളത്തിലേക്കിറങ്ങുന്നു
വെളിച്ചം
മെഴുകുതിരികളിലേക്കിറങ്ങിച്ചെല്ലുമ്പോൾ
മുട്ടോളമെത്തുന്ന
ഗംഗ
ഭൂമി
യക്ഷിയെ പ്രാപിക്കുമ്പോൾ
പകൽ പോയ് മറയുന്നു
പുകക്കുഴലുകൾ
സംഗീതത്തെ മറയ്ക്കുന്നു
ചന്ദ്രൻ
പാപത്തെ തുടയ്ക്കുന്നു
ഒറ്റക്കയ്യൻ നക്ഷത്രങ്ങളുടെ
കണ്ണുകളടയുന്നു
കുതിരക്ക് രണ്ടു വാലും,
തവളക്ക്
ഒരു കുഞ്ഞും
മനുഷ്യന്
കാക്കത്തൊള്ളായിരം കുഞ്ഞുങ്ങളും
ആദ്യം
കുട്ടിക്ക് രണ്ടു തലയും
ആനക്കു നാലുചെവിയും
ഹൃദയത്തിന്നൊരൊറ്റ അറയും
ലോകത്തിന്നൊരു കൊമ്പും ജനിക്കുന്നു
Next Story