തോ ഭടൻവന്നു

അടുക്കി സൂക്ഷിക്കുന്നു
'കരൾ' മാത്രം ചോദിച്ചു
വാങ്ങുവാനെത്തുന്ന
ആവശ്യക്കാർക്കൊന്നു
വീതിച്ചുനൽകുവാൻ!

എൻ-പിഞ്ചു പൈതങ്ങൾ
വിളിച്ചൊന്നു കേഴുവാൻ-
ശ്വാസം ഭൂജിക്കവേ,
ചിതറിതെറിച്ചതാം
ഈ ഉടൽ - കഷണങ്ങളും
'കരളി'ന്റെ പൂക്കളും!

നോക്കൂത്തി'പോലെ
വിതച്ചു നീ നട്ടതാം
അറുത്തു വേർപെട്ടൊരീ
വജ്ര-നേത്രങ്ങളും
നിറഞ്ഞു-കരിഞ്ഞീ-
'നിണ' - ബിന്ദുക്കൾ
മാത്രമോ-എന്നേവിളിച്ചത്!
നിൻപിഞ്ചു കൈയുകൾ
മാടി വിളിച്ചതാം, ഒരു വേള;
ആ.....ഹൃദയ തുടിപ്പുകൾ
എന്നേ.......തിരിഞ്ഞതാം!
കരയുവാൻ കഴിയുന്നുമേയില്ല;
ആരോ പിടഞ്ഞെന്റെ
നെഞ്ചിൽ പതിച്ചതാം
ഏതോ കിനാവുപോൽ
എന്നിൽ കിനിഞ്ഞു തുളുമ്പിടും
മീ മുലപ്പാലുപോലും;
വിതുമ്പി നിന്നീടുന്നു-
വരണ്ടുകരിഞ്ഞ ഈ
നിന്നിളം ചുണ്ടിലേ
ക്കിറ്റൊന്ന്-ഇറ്റിക്കുവാൻ
പോലും; വിധിയറ്റുപോയവർ
ഇന്നും നീയുമീ-ഞാനും!