- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ഹേ.........വിഗ്നം'
ഒരു വിളി........ഒരു മഹാവിളി.......ഹൃദയഭിത്തിയിൽ അലയടിച്ചതാംതിരകൾ വന്നു തിരഞ്ഞുപിടിച്ചതാംസമയമായ്; സമയമായ്.......ആത്മാർപ്പണത്തിന്റെ ബ്രഹ്മാസ്ത്രമെയ്യുവാൻ; സമയമായ്! അസ്ഥികൾ പൂക്കവേ; തിരതല്ലിതകർത്തോരീ ഹിമശൈലം തേങ്ങി കരഞ്ഞതാകാം തിരയായ്; ത്രിവർണ്ണപതാകയിൽ വന്നീ സുഗന്ധ സൗരഭ്യംനിറഞ്ഞതാവാം! ഇരുപത്തിനാലരക്കാലു-വിഹായസ്സിൽ; മൃദുമന്ത്രമോതും പ്രതി
ഒരു വിളി........ഒരു മഹാവിളി.......
ഹൃദയഭിത്തിയിൽ അലയടിച്ചതാം
തിരകൾ വന്നു തിരഞ്ഞുപിടിച്ചതാം
സമയമായ്; സമയമായ്.......
ആത്മാർപ്പണത്തിന്റെ ബ്രഹ്മാസ്ത്രമെയ്യുവാൻ; സമയമായ്!
അസ്ഥികൾ പൂക്കവേ; തിരതല്ലിതകർത്തോരീ
ഹിമശൈലം തേങ്ങി കരഞ്ഞതാകാം
തിരയായ്; ത്രിവർണ്ണപതാകയിൽ വന്നീ
സുഗന്ധ സൗരഭ്യംനിറഞ്ഞതാവാം!
ഇരുപത്തിനാലരക്കാലു-വിഹായസ്സിൽ;
മൃദുമന്ത്രമോതും പ്രതിജ്ഞയാകാം!
അഗ്നിസ്പുടം ചെയ്തുറഞ്ഞമഹാത്മാക്കൾ;
ഭസിതകുംഭംമൂടി തുറന്നതാവാം!
കണ്ണുകൾ ഇല്ലാ-ഇറുക്കിയടച്ചതാം
ശ്രവണപുടങ്ങൾ തകർന്നതാവാം
ഈയം ഉരുക്കിെയാഴിച്ചതാവാം
നാവറുത്തങ്ങ് എറിഞ്ഞതാവാം
ഉരിയാടുക വേണ്ടിനീം-ഒന്നുമേ......
നാവനങ്ങുന്നുമില്ല......പിതാമഹൻ ചൊല്ലുന്നു!
നീതിപീഠം കുറിക്കുവാൻ സമയമായ്;
സത്യത്തിൻ തിരുമൊഴികൾ മാത്രം
പുഷ്പാർച്ചന ചെയ്തുണർത്തുക!
ഏഴുസാഗരത്തിരകൾഇന്ദ്രനീല
മിഴികൾക്കു നൽകുവോൻ......
മാതാവു മാറിടം പൊട്ടി വിളിച്ചതാം
ഉഗ്രതപം ചെയ്തുണർത്തിയോരുമ്മയും;
ഏകാക്ഷരപ്പൊരുൾഎന്തെന്നറിഞ്ഞവൻ;
പ്രപഞ്ച ഭ്രമണപഥങ്ങളിൽനിൽക്കവേ......
വിദ്യകൊണ്ട് പ്രബുദ്ധനായൊരു
വിദ്വാനെന്ന് നടിക്കവേണ്ടനീ;
സ്‌നേഹസാഗരത്തിരയടിച്ചൊരു
വിശുദ്ധമാനസ്സം കാണുകിൽ!
ഒരു വിളി.......ഒരു മഹാവിളി;
ഒരു ശ്രവ്യനേത്രമാകാം!
എനിക്കായ്......നിനക്കായ്! കാതോർക്ക നീ!