സ്ഫുടം ചെയ്‌തെടുത്താൽ
നിനക്കുണ്ട്; മാറ്റ്!
സ്ഫുടം ചെയ്‌തെടുത്താലുറയ്ക്കാം
വലംശംഖുപോലെ ഉണർത്താം
മുളംതണ്ടുപോലെ-തെളിക്കാം
മയക്കാം-തിളക്കാം
സ്ഫടിക തീർത്ഥാങ്കണമാക്കാം

മനക്കാമ്പിലെന്നും പതക്കം പതിക്കാം
മതിൽപോലെ കെട്ടി തിരിക്കാം
മണിത്താഴിതൊന്നിട്ടടയ്ക്കാം
കരുത്തായ് വിളിക്കാം
കനലായ് ഉയർത്താം
തിളക്കും, തീനാളമാക്കാം
കുളിരേകാം തണൽവൃക്ഷമാക്കാം
തിരുനാവിലൂട്ടിയുറക്കാം!

അന്നീസ്ഫുടം ചെയ്‌തെടുത്താ-
ലുറയ്ക്കാം; ഉറവയായ്;
തെളിനീരുപോലെ നിറയ്ക്കാം
പതിക്കാം പലതുള്ളി വീഴ്‌ത്തി-
പലരിൽ ഇരിക്കാം
അടിത്തട്ടിലാറാടി അടി-
വേരുറയ്ക്കാം-