- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'കാസർകോട് പനി പിടിച്ചാൽ പോലും പോകാൻ ആശുപത്രിയില്ല; അതിനും കെ റെയിൽ വഴി തിരുവനന്തപുരം വരെ വരേണ്ടിവരുമോ?; ലാവലിൻ മലബാർ ക്യാൻസർ സെന്ററിന് എന്തുപറ്റി; കെ റെയിൽ 'കവിത'യെ ട്രോളി വീണ എസ് നായർ
തിരുവനന്തപുരം: കെ-റെയിൽ സിൽവർ ലൈൻ പദ്ധതിയുടെ പേരിൽ 'രാഷ്ട്രീയ പോര്' കനക്കുന്നതോടൊപ്പം 'കവിതായുദ്ധവു'മായി പ്രമുഖർ രംഗത്ത് വന്നതിന് പിന്നാലെ മുരുകൻ കാട്ടാക്കടയുടെ സിൽവർ ലൈൻ എന്ന തലക്കെട്ടോടെ വന്ന കവിതയെ രൂക്ഷമായി വിമർശിച്ച് കോൺഗ്രസ് നേതാവ് അഡ്വ വീണ എസ് നായർ.
കവി റഫീഖ് അഹമ്മദ് കെ-റെയിൽ പദ്ധതിയെ വിമർശിച്ച് കവിതയെഴുതിയതിന് പിന്നാലെ കെ-റെയിലിനെ എതിർത്തും അനുകൂലിച്ചും നിരവധി കവിതകൾ സമൂഹമാധ്യമങ്ങളിലെത്തിയത്. സർക്കാർ അനുകൂലികളുടെ സൈബർ ആക്രമണം നേരിട്ട റഫീഖ് അഹമ്മദിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചും കവിതകൾ ജനിച്ചിരുന്നു.
റഫീഖ് അഹമ്മദിന്റെ കവിതക്ക് മുരുകൻ കാട്ടാക്കടയിലൂടെയാണ് സിപിഎം മറുപടി നൽകിയത്. സിൽവർലൈൻ എന്ന തലക്കെട്ടിൽ തന്നെയായിരുന്നു കവിത. ഈ കവിതയിലെ വരികളുടെ പൊള്ളത്തരം തുറന്നുകാട്ടിയാണ് അഡ്വ വീണ എസ് നായർ ഫേസ്ബുക്കിലൂടെ പ്രതികരിച്ചത്.
നാലു മണിക്കൂറുകൊണ്ട് കാൻസർ രോഗിക്ക് കാസറഗോട്ട് നിന്ന് ആർ സി സി യിലെത്താം. എന്നാണ് കവിത തുടങ്ങുന്നത്. അല്ല സാറെ, അതിനു കാസർഗോഡ് ഒരു കാൻസർ ആശുപത്രി ഉണ്ടാക്കുകയല്ലേ വേണ്ടത്.. അവിടെ പനി പിടിച്ചാൽ പോലും പോകാൻ ആശുപത്രിയില്ല.. അതിനും കെ റെയിൽ വഴി തിരുവനന്തപുരം വരെ വരേണ്ടിവരുമോ?
പട്ടിണിപ്പാവങ്ങൾ 2000 രൂപ ചെലവിൽ 4 മണിക്കൂർ കൊണ്ട് കാസർഗോഡ് നിന്നും ആർ സി സി വരെ വരും എന്ന് ചിന്തിക്കാനുള്ള ഭാവന എന്തായാലും മികച്ച കവിയല്ലാത്ത എനിക്കില്ല.
ബൈ ദി ബൈ നമ്മുടെ ലാവലിൻ മലബാർ ക്യാൻസർ സെന്ററിന് എന്തുപറ്റി..99 കോടി ആവിയായോ സർ.. അതും അന്വേഷിക്കാം, വീണ എസ് നായർ തന്റെ കുറിപ്പിൽ പറയുന്നു.
കെ റെയിലിനെ ന്യായികരിച്ചുള്ള കവതിയിലെ പരാമർശങ്ങൾക്ക് അക്കമിട്ട് ചോദ്യങ്ങൾ ഉന്നയിച്ചാണ് വീണ രംഗത്തെത്തിയത്. രാഷ്ട്രീയ തിമിരം ബാധിച്ച് കാഴ്ചകൾ മങ്ങിയിട്ടുണ്ടെങ്കിൽ കണ്ണട വയ്ക്കണം സർ.. നല്ല സോഡാ ഗ്ലാസ് കണ്ണട എന്ന പ്രതികരണത്തോടെയാണ് കുറിപ്പ് അവസാനിക്കുന്നത്.
ഫേസ് ബുക്ക് കുറിപ്പിന്റെ പൂർണ രൂപം:
കേരളത്തിലെ ഒരു പ്രമുഖ കവിയുടെ കെ റയിലിനെ അനുകൂലിച്ചുള്ള കവിത കണ്ടു.
കേരളം അഭിമുഖീകരിക്കുന്ന വിലക്കയറ്റം, ക്യാൻസർ ചികിത്സ, വായു മലിനീകരണം എന്നിവയ്ക്കുള്ള പരിഹാരമാണ് കെ റെയിൽ എന്നാണ് അദ്ദേഹത്തിന്റെ വാദം..
ഇത് കേട്ടപ്പോൾ കണ്ടു മറന്ന ഒരു ഇന്ദ്രൻസ് തമാശയെ കുറിച്ചാണ് ഓർമ്മ വന്നത്. ഹെൽമെറ്റ് തലയിൽ വച്ചാൽ കണ്ണുകാണാമോ എന്ന ഇന്ദ്രൻസിന്റെ ചോദ്യത്തിന് ഹെൽമെറ്റ് തലയിൽ വച്ചിട്ടുള്ള സുഹൃത്ത് 'കാണാമല്ലോ' എന്ന് ഉത്തരം നൽകി. ഓ.. ഭാഗ്യം കണ്ണ് കാണാത്ത എന്റെ അമ്മുമ്മയ്ക്ക് ഇനി ഓപ്പറേഷൻ ഒന്നും വേണ്ട ഒരു ഹെൽമെറ്റ് വച്ചാൽ മതിയല്ലോ എന്നായിരുന്നു ഇന്ദ്രൻസിന്റെ ആശ്വാസം.
'കെ റെയ്ല് വേണ്ട.'
അല്ല, നാലു മണിക്കൂറുകൊണ്ട് കാൻസർ രോഗിക്ക് കാസറഗോട്ട് നിന്ന് RCC യിലെത്താം. എന്നാണ് കവിത തുടങ്ങുന്നത്
അല്ല സാറെ, അതിനു കാസർഗോഡ് ഒരു കാൻസർ ആശുപത്രി ഉണ്ടാക്കുകയല്ലേ വേണ്ടത്.. അവിടെ പനി പിടിച്ചാൽ പോലും പോകാൻ ആശുപത്രിയില്ല.. അതിനും കെ റെയിൽ വഴി തിരുവനന്തപുരം വരെ വരേണ്ടിവരുമോ?
പട്ടിണിപ്പാവങ്ങൾ 2000 രൂപ ചെലവിൽ 4 മണിക്കൂർ കൊണ്ട് കാസർഗോഡ് നിന്നും ആർ സി സി വരെ വരും എന്ന് ചിന്തിക്കാനുള്ള ഭാവന എന്തായാലും മികച്ച കവിയല്ലാത്ത എനിക്കില്ല.
ബൈ ദി ബൈ നമ്മുടെ ലാവലിൻ മലബാർ ക്യാൻസർ സെന്ററിന് എന്തുപറ്റി..99 കോടി ആവിയായോ സർ.. അതും അന്വേഷിക്കാം...
'ന്നാലും കെ റെയ്ല് വേണ്ട.'
അല്ല റെയിൽവേ ട്രാക്കിന്റെ പകുതി പരിസ്ഥിതി ആഘാതമെ
കെ ട്രാക്കിനുള്ളത്രെ! എന്നാണ് അടുത്ത വാദം
എന്തൊരു മികച്ച ന്യായീകരണം. റെയിൽവേ ട്രാക്കിന്റെ പകുതി pപരിസ്ഥിതി ആഘാതമാണ് കെ റെയ്ലിനു എന്ന് സാക്ഷാൽ പിണറായി വിജയൻ പോലും പറയില്ല.. 3800 പേജുള്ള ഡീ പി ആർ വായിക്കണം എന്ന് ഞാൻ പറയില്ല.. അതിന്റെ സമ്മറി എങ്കിലും സർ വായിക്കണമായിരുന്നു.
കെ റെയിൽ ഉണ്ടാക്കുന്ന വെള്ളപ്പൊക്കം തടയാൻ കുളം കുഴിക്കാൻ വരെ പറയുന്നുണ്ട്.
'ന്നാലും കെ റെയ്ല് വേണ്ട.'
കേടാകാതെ വേഗം എത്തുമ്പോൾ പച്ചക്കറി, പഴം വില കുറയുമത്രെ!
'ന്നാലും വേണ്ട.' എന്നാണ് മികച്ച മറ്റൊരു വാദം..
സാറെ,, പഴവും പച്ചക്കറിയും വരുന്നത് അന്യ സംസ്ഥാനങ്ങളിൽ നിന്നാണ്.. കെ റെയിൽ വഴി ആന്ധ്രയിലും തമിഴ്നാടിലും വരെ പോകാം എന്ന് കരുതിയാണോ ഇങ്ങനെ പറഞ്ഞത് എന്നറിയില്ല? അതെന്തായാലും പറ്റില്ല കേട്ടോ..
നിലവിലെ റെയിൽവേ സംവിധാനങ്ങളുമായി യാതൊരു തരത്തിലും ഇതിനെ ബന്ധിപ്പിക്കാൻ സാധിക്കില്ല ..
പഴവും പച്ചക്കറിയും വില കുറയാൻ കൃഷി പ്രോത്സാഹിപ്പിക്കുകയല്ലേ വേണ്ടത് സർ..1.5 ലക്ഷം കോടിയുടെ കെ റയിൽ തന്നെ വേണോ??
കാർബൺ ന്യൂട്രൽ.. പെട്രോൾ ഡീസൽ ഉപയോഗിക്കുറവ്....
'ന്നാലും വേണ്ട.'
അതിനു ഇലക്ട്രിക്ക് വാഹനങ്ങൾ പ്രോത്സാഹിപ്പിച്ചാൽ പോരെ സർ..കെ റയിൽ പ്രവർത്തിപ്പിക്കാൻ 276 മില്യൺ വൈദ്യുതി യൂണിറ്റ് വേണമെന്ന കാര്യം സർ വിസ്മരിച്ചോ.. പിന്നെ ഭൂരിഭാഗം കൽക്കരിയിൽ നിന്നും വൈദ്യുതി ഉത്പാദിപ്പിക്കുന്ന രാജ്യത്തു വൈദ്യുതി കാർബൺ ന്യൂട്രൽ അല്ല സർ..കൂടാതെ ലക്ഷക്കണക്കിന് ടൺ പാറ പൊട്ടിക്കണം.. 5 വർഷത്തെ നിർമ്മാണ പ്രവർത്തിയിൽ നിന്നും ഉണ്ടാകുന്ന വായു മലിനീകരണം അളക്കാൻ പോലും കഴിയില്ല..സർ കഴിയില്ല
പിന്നെ സർ.. രാഷ്ട്രീയ തിമിരം ബാധിച്ച് കാഴ്ചകൾ മങ്ങിയിട്ടുണ്ടെങ്കിൽ കണ്ണട വയ്ക്കണം സർ.. നല്ല സോഡാ ഗ്ലാസ് കണ്ണട
അഡ്വ വീണ എസ് നായർ
ന്യൂസ് ഡെസ്ക്