- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പോക്കിമോൻ ഗെയിം കൗമാരക്കാർക്കിടയിൽ പടർന്നുപിടിക്കുന്നു; സ്മാർട്ട് ഫോൺ യുഗത്തിൽ മാതാപിതാക്കൾ ആകുലപ്പെടാൻ മറ്റൊരു തലവേദന കൂടി
സ്മാർട്ട് ഫോണുകൾ വ്യാപകമായതോടെ കൗമാര പ്രായക്കാർക്കിടയിൽ ഉടലെടുത്ത പ്രശ്‌നങ്ങളേറെയാണ്. മാതാപിതാക്കളും കുട്ടികളുമായുള്ള സംഘർഷത്തിന് പ്രധാന കാരണമായി ഫോണുകൾ മാറിക്കഴിഞ്ഞു. ഇപ്പോൾ സംഘർഷത്തിന് പുതിയ വഴിതെളിച്ചിരിക്കുകയാണ് പോക്കിമോൻ ഗോ എന്ന ഗെയിം. സ്മാർട്ട്‌ഫോൺ യുഗത്തിൽ ഗെയിം പ്രേമികൾ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ഗെയിമാണിത്. പോക്കിമോൻ ഗോ ഔദ്യോഗികമായി ഇന്ത്യയിൽ റിലീസ് ചെയ്തിട്ടില്ലെങ്കിലും വ്യാജ ആപ്ലിക്കേഷനുകളിലൂടെ ഇപ്പോൾത്തന്നെ മിക്കവരുടെയും ഫോണുകളിൽ ഗെയിം ഇടം പിടിച്ചുകഴിഞ്ഞു. മൂന്നാഴ്ചയായി കൗമാരക്കാർക്കിടയിൽ പോക്കിമോൻ ഹരമായി പടർന്നുപിടിക്കുമ്പോൾ രക്ഷിതാക്കളുടെ തലവേദനയുമേറുകയാണ്. ലോകം മുഴുവൻ പോക്കിമോൻ കുട്ടികളെ കീഴടക്കിയെന്നാണ് റിപ്പോർട്ടുകൾ. ഗെയിമിന്റെ പ്രമോട്ടർമാരിലൊരാളായ നിന്റെൻഡോയ്ക്ക് യു.കെ. ശിശുക്ഷേമ സമിതി കത്തെഴുതുന്ന സാഹചര്യം പോലുമുണ്ടായി. ഗെയിമിനോടുള്ള അമിതമായ ഭ്രമം മൂലം കുട്ടികൾ അപകടത്തിൽപ്പെടുന്ന സാഹചര്യം പോലുമുണ്ടെന്ന് കത്തിൽ പറയുന്നു. മാത്രമല്ല, വലിയ ഫയൽ സൈസുള്ള ഗെയിം സാധാരണ സ്മാർ
സ്മാർട്ട് ഫോണുകൾ വ്യാപകമായതോടെ കൗമാര പ്രായക്കാർക്കിടയിൽ ഉടലെടുത്ത പ്രശ്‌നങ്ങളേറെയാണ്. മാതാപിതാക്കളും കുട്ടികളുമായുള്ള സംഘർഷത്തിന് പ്രധാന കാരണമായി ഫോണുകൾ മാറിക്കഴിഞ്ഞു. ഇപ്പോൾ സംഘർഷത്തിന് പുതിയ വഴിതെളിച്ചിരിക്കുകയാണ് പോക്കിമോൻ ഗോ എന്ന ഗെയിം.
സ്മാർട്ട്‌ഫോൺ യുഗത്തിൽ ഗെയിം പ്രേമികൾ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ഗെയിമാണിത്. പോക്കിമോൻ ഗോ ഔദ്യോഗികമായി ഇന്ത്യയിൽ റിലീസ് ചെയ്തിട്ടില്ലെങ്കിലും വ്യാജ ആപ്ലിക്കേഷനുകളിലൂടെ ഇപ്പോൾത്തന്നെ മിക്കവരുടെയും ഫോണുകളിൽ ഗെയിം ഇടം പിടിച്ചുകഴിഞ്ഞു.
മൂന്നാഴ്ചയായി കൗമാരക്കാർക്കിടയിൽ പോക്കിമോൻ ഹരമായി പടർന്നുപിടിക്കുമ്പോൾ രക്ഷിതാക്കളുടെ തലവേദനയുമേറുകയാണ്. ലോകം മുഴുവൻ പോക്കിമോൻ കുട്ടികളെ കീഴടക്കിയെന്നാണ് റിപ്പോർട്ടുകൾ. ഗെയിമിന്റെ പ്രമോട്ടർമാരിലൊരാളായ നിന്റെൻഡോയ്ക്ക് യു.കെ. ശിശുക്ഷേമ സമിതി കത്തെഴുതുന്ന സാഹചര്യം പോലുമുണ്ടായി.
ഗെയിമിനോടുള്ള അമിതമായ ഭ്രമം മൂലം കുട്ടികൾ അപകടത്തിൽപ്പെടുന്ന സാഹചര്യം പോലുമുണ്ടെന്ന് കത്തിൽ പറയുന്നു. മാത്രമല്ല, വലിയ ഫയൽ സൈസുള്ള ഗെയിം സാധാരണ സ്മാർട്ട്‌ഫോണുകൾക്ക് താങ്ങാനാവാത്തതുമാണ്. കുട്ടികൾ ഫോൺ പുതുക്കണമെന്ന ആവശ്യവുമായി എത്തുന്നതും രക്ഷിതാക്കൾക്ക് തലവേദനയായിട്ടുണ്ട്.