- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Health
- /
- PSYCHOLOGY
പോക്കിമോൻ മോൺസ്റ്ററെ പിടികൂടാൻ ഹ്യൂഗ്യാങ് അവന്യൂ പത്തിൽ ആൾക്കൂട്ടം; സ്വൈര്യജീവിതം തടസപ്പെട്ടെന്ന് നിവാസികൾ; ക്രമസമാധാനം പാലിക്കാൻ പൊലീസും രംഗത്തെത്തി
സിംഗപ്പൂർ: ലോകമെങ്ങും ഹരമായി മാറിയിരിക്കുന്ന പോക്കിമോൻ ഗോ ഗെയിം മൂലം ഹ്യൂഗ്യാങ് അവന്യൂ പത്തിലെ നിവാസികൾ വലഞ്ഞിരിക്കുകയാണ്. പോക്കിമോൻ ഗെയിമിലെ മോൺസ്റ്ററെ പിടികൂടാൻ നിത്യവും ആൾക്കൂട്ടം എത്തുന്നത് റോഡുകൾ ബ്ലോക്കാകാനും ശബ്ദമലിനീകരണത്തിലും പരിസരമലിനീകരണത്തിനും കാരണമാകുന്നതായി നിവാസികൾ പരാതിപ്പെടുന്നു. ആൾക്കാരുടെ എണ്ണം വർധിച്ചതോടെ ഈ മേഖലയിൽ പൊലീസ് പട്രെളിംഗും ശക്തമാക്കി. ഹ്യുഗ്യാങ് അവന്യു 10 പോക്കിമോൻ ഹോട്ട് സ്‌പോട്ടായി കണ്ടെത്തിയതിനെ തുടർന്നാണ് ഇവിടെ നിത്യവും പോക്കിമോൻ ഗെയിം കളിക്കാൻ സംഘമായി എത്താൻ തുടങ്ങിയത്. ഓഗസ്റ്റ് ആറിന് സിംഗപ്പൂരിൽ ഗെയിങ് അവതരിപ്പിച്ചതോടു കൂടി ഹ്യൂഗ്യാങ് അവന്യൂ ഹോട്ട് സ്‌പോട്ടായി മാറുകയായിരുന്നു. 401 ബ്ലോക്കിനും 415 ബ്ലോക്കിനും മധ്യേയുള്ള പ്ലേ ഗ്രൗണ്ട്, ആംഫിതിയേറ്റർ തുടങ്ങിയ ഇടങ്ങളാണ് ഇവിടെ പോക്കിമോൻ ഹോട്ട് സ്‌പോട്ടുകൾ. മോൺസ്റ്ററുകളെ പിടികൂടുന്ന ആവേശത്തിൽ കളിക്കാൻ നിവാസികളുടെ കാർ പാർക്കിംഗും മറ്റും കൈയേറുകയും റോഡിൽ ബ്ലോക്ക് സൃഷ്ടിക്കുകയും ചെയ്തതോടെ നിവാസികൾ പൊലീസിൽ പരാതി
സിംഗപ്പൂർ: ലോകമെങ്ങും ഹരമായി മാറിയിരിക്കുന്ന പോക്കിമോൻ ഗോ ഗെയിം മൂലം ഹ്യൂഗ്യാങ് അവന്യൂ പത്തിലെ നിവാസികൾ വലഞ്ഞിരിക്കുകയാണ്. പോക്കിമോൻ ഗെയിമിലെ മോൺസ്റ്ററെ പിടികൂടാൻ നിത്യവും ആൾക്കൂട്ടം എത്തുന്നത് റോഡുകൾ ബ്ലോക്കാകാനും ശബ്ദമലിനീകരണത്തിലും പരിസരമലിനീകരണത്തിനും കാരണമാകുന്നതായി നിവാസികൾ പരാതിപ്പെടുന്നു. ആൾക്കാരുടെ എണ്ണം വർധിച്ചതോടെ ഈ മേഖലയിൽ പൊലീസ് പട്രെളിംഗും ശക്തമാക്കി.
ഹ്യുഗ്യാങ് അവന്യു 10 പോക്കിമോൻ ഹോട്ട് സ്‌പോട്ടായി കണ്ടെത്തിയതിനെ തുടർന്നാണ് ഇവിടെ നിത്യവും പോക്കിമോൻ ഗെയിം കളിക്കാൻ സംഘമായി എത്താൻ തുടങ്ങിയത്. ഓഗസ്റ്റ് ആറിന് സിംഗപ്പൂരിൽ ഗെയിങ് അവതരിപ്പിച്ചതോടു കൂടി ഹ്യൂഗ്യാങ് അവന്യൂ ഹോട്ട് സ്‌പോട്ടായി മാറുകയായിരുന്നു. 401 ബ്ലോക്കിനും 415 ബ്ലോക്കിനും മധ്യേയുള്ള പ്ലേ ഗ്രൗണ്ട്, ആംഫിതിയേറ്റർ തുടങ്ങിയ ഇടങ്ങളാണ് ഇവിടെ പോക്കിമോൻ ഹോട്ട് സ്‌പോട്ടുകൾ.
മോൺസ്റ്ററുകളെ പിടികൂടുന്ന ആവേശത്തിൽ കളിക്കാൻ നിവാസികളുടെ കാർ പാർക്കിംഗും മറ്റും കൈയേറുകയും റോഡിൽ ബ്ലോക്ക് സൃഷ്ടിക്കുകയും ചെയ്തതോടെ നിവാസികൾ പൊലീസിൽ പരാതി നൽകുകയായിരുന്നു. കൂടാതെ രാത്രികാലങ്ങളിൽ ഗെയിംകളിക്കാരുടെ ഉച്ചത്തിലുള്ള സംസാരവും അലർച്ചയും മൂലം തങ്ങളുടെ ഉറക്കം പോലും തടസമാകുന്നു എന്നും ചിലർ പൊലീസിൽ പരാതിപ്പെട്ടിട്ടുണ്ട്.