- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- HUMOUR
ഇനി ഗെയിം കളിച്ചു പഠിക്കാം; പോക്കിമോൻ ഗോ പാഠ്യവിഷയമാക്കി ഒരു യൂണിവേഴ്‌സിറ്റി
വാഷിങ്ടൺ: ഇവിടെ ക്ലാസിലിരുന്ന് ഗെയിം കളിക്കുന്നതിന്റെ പേരിൽ ഇനി അദ്ധ്യാപകർ വഴക്കു പറയില്ല. പോക്കിമോൻ ഗെയിം പാഠ്യവിഷയത്തിലാക്കിക്കൊണ്ട് ഒരു യൂണിവേഴ്‌സിറ്റിയും ഇപ്പോൾ രംഗത്തെത്തി. യൂണിവേഴ്‌സിറ്റി ഓഫ് ഐഡാഹോ(യുഐ)യിലെ പോപ്പ് കൾച്ചർ ഗെയിം കോഴ്‌സ് പഠിക്കുന്ന കുട്ടികൾക്ക് ഇനി പോക്കിമോൻ ഗെയിം പാഠ്യവിഷയമാക്കിയിരിക്കുകയാണിപ്പോൾ. പോപ്പ് കൾച്ചർ ഗെയിംസ് കോഴ്‌സ് പഠിക്കുന്നവർക്ക് ഇനി നാടു ചുറ്റി പോക്കിമോനെ പിടിക്കാനുള്ള അവസരം യൂണിവേഴ്‌സിറ്റി ഒരുക്കിക്കൊടുത്തിരിക്കുകയാണ്. ഓഗ്മെന്റഡ് റിയാലിറ്റി ഗെയിമായ പോക്കിമോൻ ഗോ പതിവു മൊബൈൽ ഗെയിമുകളിൽ നിന്നും ഏറെ വ്യത്യസ്തമാണ്. വിദ്യാർത്ഥികളുടെ ശാരീരികവും മാനസികവുമായ ആരോഗ്യം മുൻനിർത്തിയാണ് ഇത്തരത്തിലുള്ള ഗെയിമുകൾ പാഠ്യവിഷയമാക്കുന്നതെന്ന് സർവകലാശാല അധികൃതർ വെളിപ്പെടുത്തി. ഒന്നിച്ചുള്ള ഗെയിം കളിയിലൂടെ യുവാക്കളുമായും കുടുംബങ്ങളുമായും കൂടുതൽ ഇടപെടാനാകുമെന്ന് മൂവ്‌മെന്റ് സയൻസ് ഡിപ്പാർട്ട്‌മെന്റ് മേധാവി ഫിലിപ് സ്‌ക്രഗ്‌സ് പറയുന്നത്. വിദ്യാർത്ഥികൾക്കിടയിൽ കൂട്ടായ്മ ഉണ്ടാക്കുന
വാഷിങ്ടൺ: ഇവിടെ ക്ലാസിലിരുന്ന് ഗെയിം കളിക്കുന്നതിന്റെ പേരിൽ ഇനി അദ്ധ്യാപകർ വഴക്കു പറയില്ല. പോക്കിമോൻ ഗെയിം പാഠ്യവിഷയത്തിലാക്കിക്കൊണ്ട് ഒരു യൂണിവേഴ്‌സിറ്റിയും ഇപ്പോൾ രംഗത്തെത്തി. യൂണിവേഴ്‌സിറ്റി ഓഫ് ഐഡാഹോ(യുഐ)യിലെ പോപ്പ് കൾച്ചർ ഗെയിം കോഴ്‌സ് പഠിക്കുന്ന കുട്ടികൾക്ക് ഇനി പോക്കിമോൻ ഗെയിം പാഠ്യവിഷയമാക്കിയിരിക്കുകയാണിപ്പോൾ.
പോപ്പ് കൾച്ചർ ഗെയിംസ് കോഴ്‌സ് പഠിക്കുന്നവർക്ക് ഇനി നാടു ചുറ്റി പോക്കിമോനെ പിടിക്കാനുള്ള അവസരം യൂണിവേഴ്‌സിറ്റി ഒരുക്കിക്കൊടുത്തിരിക്കുകയാണ്. ഓഗ്മെന്റഡ് റിയാലിറ്റി ഗെയിമായ പോക്കിമോൻ ഗോ പതിവു മൊബൈൽ ഗെയിമുകളിൽ നിന്നും ഏറെ വ്യത്യസ്തമാണ്. വിദ്യാർത്ഥികളുടെ ശാരീരികവും മാനസികവുമായ ആരോഗ്യം മുൻനിർത്തിയാണ് ഇത്തരത്തിലുള്ള ഗെയിമുകൾ പാഠ്യവിഷയമാക്കുന്നതെന്ന് സർവകലാശാല അധികൃതർ വെളിപ്പെടുത്തി.
ഒന്നിച്ചുള്ള ഗെയിം കളിയിലൂടെ യുവാക്കളുമായും കുടുംബങ്ങളുമായും കൂടുതൽ ഇടപെടാനാകുമെന്ന് മൂവ്‌മെന്റ് സയൻസ് ഡിപ്പാർട്ട്‌മെന്റ് മേധാവി ഫിലിപ് സ്‌ക്രഗ്‌സ് പറയുന്നത്. വിദ്യാർത്ഥികൾക്കിടയിൽ കൂട്ടായ്മ ഉണ്ടാക്കുന്നതിനും നേതൃപാടവം കുട്ടികളിൽ വളർത്തിയെടുക്കുന്നതിനും സഹായകമാകുമെന്നും സ്‌ക്രഗ്‌സ് വ്യക്തമാക്കുന്നു.