- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പോക്കിമോനെ തേടി പലരും പള്ളിക്കകത്തും എത്തിതുടങ്ങി; ഗെയിമിനെതിരെ ഇമാമുമാർ രംഗത്ത്
പോക്കിമോൻ ഗയി്ം വരുത്തുന്ന പുലിവാലുകൾ ഒഴിയുന്നില്ല.പോക്കിമോൻ എന്ന ഡിജിറ്റിൽ ജീവിയെ തേടി പലരും പള്ളിക്ക് അകത്തും എത്താൻ തുടങ്ങിയതോടെ ഗെയിമിന് എതിരെ ഇമാമുമാരും ഒടുവിൽ രംഗത്തെത്തിയിരിക്കുകാണ്. പോക്കിമോനെ പിടികൂടാനായി മൊബൈലുമായി ചിലർ പള്ളിയിലും പരിസരത്തും ചുറ്റിത്തിരിയാൻ തുടങ്ങിയതോടെയാണ് ഗെയിം ഇമാമുമാർക്ക് തലവേദനയായത്. പള്ളിയിൽ പോക്കിമോൻ കളിക്കുന്നത് അനൗചിത്യമാമാണെന്ന് ദുബൈയിലെ ഇസ്ലാമിക കാര്യവകുപ്പ് ഗ്രാൻഡ് മുഫ്തി ഡോ. അലി അഹ്മദ് മശ്ആൽ പറഞ്ഞു. പോക്കിമോൻ ഗോ കളിക്കാർ പള്ളിയുടെ പാർക്കിങിലും ചിലപ്പോൾ പള്ളിക്ക് അകത്തും ചുറ്റിത്തിരിയുന്നുവെന്ന് അജ്മാനിലെ പണ്ഡിതരും പറയുന്നു. കളിക്കാർ കയറുന്നുണ്ടെങിലും പള്ളി അടച്ചിട്ട് ഇവരെ തടയാൻ ഉദ്ദേശിക്കുന്നില്ലെന്ന് പണ്ഡിതൻ അബ്ദുല്ല ആൽ മെഹ്രയി പറഞ്ഞു. ചുറ്റുമുള്ള പ്രദേശം കളിസ്ഥലമാക്കി പലയിടത്തും മറഞ്ഞിരിക്കുന്ന പോക്കിമോനെ കണ്ടെത്തി പോയിന്റ് നേടുന്ന ഗെയിമാണ് പോക്കിമോൻ. ഗെയിമിൽനിന്ന് ഏതെങ്കിലും കെട്ടിടത്തെ ഒഴിവാക്കണമെങ്കിൽ അപേക്ഷ നൽകമെന്ന് നിർമ്മാതാക്കളായ നിയാന്റിക
പോക്കിമോൻ ഗയി്ം വരുത്തുന്ന പുലിവാലുകൾ ഒഴിയുന്നില്ല.പോക്കിമോൻ എന്ന ഡിജിറ്റിൽ ജീവിയെ തേടി പലരും പള്ളിക്ക് അകത്തും എത്താൻ തുടങ്ങിയതോടെ ഗെയിമിന് എതിരെ ഇമാമുമാരും ഒടുവിൽ രംഗത്തെത്തിയിരിക്കുകാണ്.
പോക്കിമോനെ പിടികൂടാനായി മൊബൈലുമായി ചിലർ പള്ളിയിലും പരിസരത്തും ചുറ്റിത്തിരിയാൻ തുടങ്ങിയതോടെയാണ് ഗെയിം ഇമാമുമാർക്ക് തലവേദനയായത്. പള്ളിയിൽ പോക്കിമോൻ കളിക്കുന്നത് അനൗചിത്യമാമാണെന്ന് ദുബൈയിലെ ഇസ്ലാമിക കാര്യവകുപ്പ് ഗ്രാൻഡ് മുഫ്തി ഡോ. അലി അഹ്മദ് മശ്ആൽ പറഞ്ഞു. പോക്കിമോൻ ഗോ കളിക്കാർ പള്ളിയുടെ പാർക്കിങിലും ചിലപ്പോൾ പള്ളിക്ക് അകത്തും ചുറ്റിത്തിരിയുന്നുവെന്ന് അജ്മാനിലെ പണ്ഡിതരും പറയുന്നു.
കളിക്കാർ കയറുന്നുണ്ടെങിലും പള്ളി അടച്ചിട്ട് ഇവരെ തടയാൻ ഉദ്ദേശിക്കുന്നില്ലെന്ന് പണ്ഡിതൻ അബ്ദുല്ല ആൽ മെഹ്രയി പറഞ്ഞു. ചുറ്റുമുള്ള പ്രദേശം കളിസ്ഥലമാക്കി പലയിടത്തും മറഞ്ഞിരിക്കുന്ന പോക്കിമോനെ കണ്ടെത്തി പോയിന്റ് നേടുന്ന ഗെയിമാണ് പോക്കിമോൻ. ഗെയിമിൽനിന്ന് ഏതെങ്കിലും കെട്ടിടത്തെ ഒഴിവാക്കണമെങ്കിൽ അപേക്ഷ നൽകമെന്ന് നിർമ്മാതാക്കളായ നിയാന്റിക് അറിയിച്ചു. കമ്പനിയുടെ വെബ്‌സൈറ്റിലുടെയാണ് അപേക്ഷ സമർപ്പിക്കേണ്ടത്.