- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൃഷിയെ പ്രോത്സാഹിപ്പിക്കാൻ നിങ്ങളുടെ ഒരു ദിവസം നൽകുമോ?
നൂറുമേനി വിളഞ്ഞിരുന്ന പൊക്കാളി പാടശേഖരങ്ങൾ വർഷന്തോറും ഇല്ലാതാകുന്നതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. കഴിഞ്ഞ നൂറ്റാണ്ടിന്റെ അവസാനത്തിൽ 25,000 ഹെക്ടറായിരുന്നു ഈ പാടശേഖരങ്ങളുടെ വിസ്തൃതി. എന്നാൽ, ഇവ കുറഞ്ഞ് ഇപ്പോൾ 5000 ഹെക്ടറിലും താഴെയാണ്. നഷ്ടമാകുന്ന പൊക്കാളിപ്പാടങ്ങളെ പുനരുജ്ജീവിപ്പിക്കാൻ ഒരു സംഘം ചെറുപ്പക്കാർ ഇതാ മുന്നിട്ടിറ
നൂറുമേനി വിളഞ്ഞിരുന്ന പൊക്കാളി പാടശേഖരങ്ങൾ വർഷന്തോറും ഇല്ലാതാകുന്നതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. കഴിഞ്ഞ നൂറ്റാണ്ടിന്റെ അവസാനത്തിൽ 25,000 ഹെക്ടറായിരുന്നു ഈ പാടശേഖരങ്ങളുടെ വിസ്തൃതി. എന്നാൽ, ഇവ കുറഞ്ഞ് ഇപ്പോൾ 5000 ഹെക്ടറിലും താഴെയാണ്.
നഷ്ടമാകുന്ന പൊക്കാളിപ്പാടങ്ങളെ പുനരുജ്ജീവിപ്പിക്കാൻ ഒരു സംഘം ചെറുപ്പക്കാർ ഇതാ മുന്നിട്ടിറങ്ങിയിരിക്കുന്നു. എറണാകുളം വരാപ്പുഴക്ക് സമീപം പിഴലയിൽ വലിയ തടം പൊക്കാളി പാടത്താണ് ഇവർ കൊയ്ത്ത് നടത്തുന്നത്. ചൊവ്വാഴ്ചയാണ് (ഒക്ടോബർ 14) കൊയ്ത്ത്.
വർഷങ്ങൾ ആയി കൃഷി ചെയ്യാതെ കിടന്നിരുന്ന 16 ഏക്കർ പാടത്ത് ആണ് സാമൂഹ്യ പ്രവർത്തകർ ചേർന്ന് കൃഷി ഇറക്കിയത്. മഴയ്ക്ക് മുൻപ് വിള കൊയ്യാൻ ചുരുങ്ങിയത് 100 പേരുടെയെങ്കിലും സഹായം ആവശ്യം ഉണ്ട് എന്നിവർ പറയുന്നു. സഹായിക്കാൻ കഴിയുന്നവർ വിളിക്കുക 9544133216 (മാർട്ടിൻ), 9447235611 (എം എൻ ഗിരി) എന്നീ നമ്പരുകളിൽ വിളിക്കുക.
ഒരാളോളം പൊക്കത്തിൽ വളരുന്ന ലവണ പ്രതിരോധ ശേഷിയുള്ള ഒരിനം നെല്ലാണ് പൊക്കാളി. പൊക്കത്തിൽ ആളി നിൽക്കുന്നതുകൊണ്ടാണ് ഈ പേര് വന്നത്. ലവണാംശമുള്ള മണ്ണിലും വളരാനും വിളയാനും കഴിയുന്ന പൊക്കാളി നെല്ലിന് അമ്ലത ചെറുക്കുവാനും വെള്ളപ്പൊക്കവും വെള്ളക്കെട്ടും അതിജീവിക്കുവാനും കഴിവുണ്ട്. തൃശ്ശൂർ ജില്ലയിലെയും മലപ്പുറം ജില്ലയിലേയും കോൾപ്പാടങ്ങളിൽ ഈ കൃഷി വ്യാപകമായി ചെയ്തു വന്നിരുന്നു. കണ്ണൂർ ജില്ലയിലെ ഓരു പ്രദേശങ്ങളായ വളപട്ടണം പുഴയുടെ തീരപ്രദേശങ്ങൾ, പഴയങ്ങാടി പ്രദേശം, തുരുത്തി പ്രദേശങ്ങൾ എന്നിവിടങ്ങളിൽ ഈ കൃഷി ചെയ്തു വന്നിരുന്നു. എറണാകുളം ജില്ലയിലെ വൈപ്പിൻ ദ്വീപിന്റെ ചെറായി ഭാഗങ്ങളിലും പൊക്കാളി കൃഷി വ്യാപകമാണ്.