വാഷിങ്ടൺ ഡി.സി.: ജനുവരി 6ന് കാപ്പിറ്റോളിൽ ഉണ്ടായ ലഹളയെ നേരിടുന്നതിൽ വീഴ്ച വരുത്തിയ നാൻസി പെലോസിയോട് വിശദീകരണം ആവശ്യപ്പെട്ടു ഉയർന്ന റിപ്പബ്ലിക്കൻ പാർട്ടി അംഗങ്ങൾ കത്ത് അയച്ചു.

റോഡ്നി ഡേവിഡ്, , ജിം ജോർദൻ, ജെയിംസ് തോമർ, ഡെവിൻ നൺസ് എന്നിവരാണ് തിങ്കളാഴ്ച ഈ ആവശ്യം ഉന്നയിച്ചത്.കോപ്പിറ്റോൾ സുരക്ഷാ ചുമതലയുടെ ഉത്തരവാദിത്വമുള്ള ഹൗസ് സ്പീക്കർ നാൻസി പെലോസിയെ മുൻ കാപ്പിറ്റോൾ പൊലീസ് ചീഫ് ജസ്റ്റീസ് സണ്ട് ജനുവരി 4ന് സെർജന്റ് ആൻഡ് ആംസ് പോൾ ഇർവിംഗിനോട് കൂടുതൽ നാഷ്ണൽ ഗാർഡിനെ വിന്യസിക്കണമെന്നാവശ്യപ്പെട്ടു സമീപിച്ചിരുന്നു. ഇന്റലിജൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് സ്റ്റീവ് ഈ ആവശ്യം ഉന്നയിച്ചത്. എന്നാൽ ഈ ആവശ്യം നിഷേധിക്കപ്പെട്ടു.

കാപ്പിറ്റോൾ പൊലീസ് ബോർഡിന്റെ ഉത്തരവാദിത്വമാണ് യു.എസ്.കാപ്പിറ്റോൾ സുരക്ഷ ഉറപ്പാക്കേണ്ടതെന്ന നാൻസി പെലോസിയുടെ ഓഫീസ് പ്രതികരിച്ചു.

ജനുവരി 6ന് ലഹള ആരംഭിച്ചപ്പോൾ സെർജന്റഅ അറ്റ് ആംസിനോട് നാഷ്ണൽ ഗാർഡിന്റെ സാന്നിധ്യം ആവശ്യമാണെന്ന് സ്റ്റീവ് അറിയിച്ചുവെങ്കിലും, ആവശ്യം അംഗീകരിക്കാൻ ~ഒരു മണിക്കൂർ സമയം വേണ്ടിവന്നതായി സ്റ്റീവ് പറയുന്നു. നാൻസി പെലോസി ഉൾപ്പെടുന്നവരുടെ തീരുമാനം ലഭിക്കുന്നതിനാണ് താമസം നേരിട്ടത്.സംഭവം നടന്നതിന്റെ പിറ്റേദിവസം(ജനുവരി 7ന്) പെലോസി നടത്തിയ വാർത്ത സമ്മേളനത്തിൽ സ്റ്റീവിന്റെ രാജി ആവശ്യപ്പെടുകയായിരുന്നു. സംഭവം നടക്കുന്നതുവരെ സ്റ്റീവ് ഞങ്ങളെ വിളിച്ചില്ല എന്നാണ് പെലോസി കുറ്റപ്പെടുത്തിയത