- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- HUMOUR
കൊളറാഡൊ വെടിവെപ്പിൽ കൊല്ലപ്പെട്ടവരുടെ വിവരങ്ങൾ പുറത്തുവിട്ടു പൊലീസ്
കൊളറാഡൊ: കൊളറാഡൊ ബോൾഡറിലെ സൂപ്പർമാർക്കറ്റിൽ മാർച്ച് 23 തിങ്കളാഴ്ച ഉച്ചക്ക് തോക്കുധാരി നടത്തിയ വെടിവെപ്പിൽ കൊല്ലപ്പെട്ട 10 പേരുടേയും, പ്രതിയെന്ന് സംശയിക്കുന്ന ഇരുപത്തൊന്നുകാരന്റെയും വിശദവിവരങ്ങളും ചിത്രങ്ങളും പൊലീസ് പുറത്തുവിട്ടു.
വെടിവെപ്പു നടത്തിയത് സിറിയായിൽ നിന്നും അമേരിക്കയിലെത്തി വളരെ കാലമായി ഇവിടെ താമസിക്കുന്ന അഹമ്മദ് അൽ അലിവി എന്ന യുവാവാണെന്ന് പൊലീസ് സഥിരീകരിച്ചു. ഇയാൾക്കെതിരെ പത്തു കൗണ്ടു കൊലപാതകങ്ങൾക്കെതിരെ കേസ്സെടുത്തിട്ടുണ്ട്. ഇയാളുടെ തുടയിൽ വെടിയേറ്റിരുന്നുവെന്നും, ആശുപത്രിയിലെ പ്രഥമ ചികിത്സയ്ക്കുശേഷം ജയിയിലേക്ക് മാറ്റുമെന്നും പൊലീസ് അറിയിച്ചു.
അക്രമവാസനയുള്ള ഒരു യുവാവായിരുന്നു അഹമ്മദെന്നും, ഹൈസ്‌ക്കൂൾ വിദ്യാർത്ഥിയായിരിക്കുമ്പോൾ തന്നെ മറ്റൊരു സഹപാഠിയെ മർദ്ദിച്ച കേസ്സിൽ ഇയാൾക്ക് രണ്ടുമാസത്തെ പ്രൊബേഷൻ ലഭിച്ചിരുന്നുവെന്നും, ഇതുകൂടാതെ മറ്റൊരു കേസ്സും ഇയാളുടെ പേരിൽ ഉണ്ടായിരുന്നുവെന്നും പൊലീസ് വെളിപ്പെടുത്തി. ഈ സംഭവത്തിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോ എന്ന് പൊലീസിന്റെ ചോദ്യത്തിന് ഇയാൾ നിശ്ശബ്ദത പാലിക്കുകയായിരുന്നു. എന്നാൽ മാതാവിനോട് ഇയാൾ സംസാരിച്ചിരുന്നു.
20 വയസ്സു മുതൽ 65 വയസ്സുവരെയുള്ളവരാണ് കൊല്ലപ്പെട്ടവരെന്നും, ഇതിൽ നാലുപേർ സൂപ്പർ സ്റ്റോറിലെ ജീവനക്കാരായിരുന്നുവെന്നും പൊലീസ് അറിയിച്ചു.
ഏഴ് മക്കളുടെ പിതാവാണ് ഈ വെടിവെപ്പിൽ കൊല്ലപ്പെട്ട പൊലീസ് ഓഫീസർ.
സൂപ്പേഴ്സ് സൂപ്പർ മാർക്കറ്റിൽ നടന്ന വെടിവെപ്പു തന്നെ ഞെട്ടിപ്പിച്ചതായി ചൊവ്വാഴ്ച കൊളറാഡൊ ഗവർണർ നടത്തിയ പത്രസമ്മേളനത്തിൽ അറിയിച്ചു. പത്തുദിവസം സംസ്ഥാനത്തെ പതാക പകുതി താഴ്‌ത്തി കെട്ടുന്നതിനും ഗവർണ്ണർ ഉത്തരവിട്ടു