- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പൊലീസ് സ്റ്റേഷനുകളിലെ പിആർഒ സംവിധാനം കൂടുതൽ ഫലപ്രദമാക്കും; പൊതുജനങ്ങൾക്ക് കൂടുതൽ ഉപകാരപ്രദമായ രീതിയിൽ ക്രമീകരിക്കാൻ നിർദ്ദേശിച്ച് പൊലീസ് മേധാവി അനിൽ കാന്ത്
തിരുവനന്തപുരം: സംസ്ഥാനത്തെ പൊലീസ് സ്റ്റേഷനുകളിലെ പബ്ലിക് റിലേഷൻസ് ഓഫീസർ സമ്പ്രദായം കൂടുതൽ ഫലപ്രദമായി നടപ്പാക്കാൻ നടപടി സ്വീകരിക്കും. ഈ സംവിധാനം പൊതുജനങ്ങൾക്ക് കൂടുതൽ ഉപകാരപ്രദമായ രീതിയിൽ ക്രമീകരിക്കാൻ സംസ്ഥാന പൊലീസ് മേധാവി അനിൽ കാന്ത് എല്ലാ ജില്ലാ പൊലീസ് മേധാവിമാർക്കും നിർദ്ദേശം നൽകി.
പൊലീസ് സ്റ്റേഷനുകളിൽ പി.ആർ.ഒമാരുടെ നിയമനം സംബന്ധിച്ച് 2019 ൽ പുറപ്പെടുവിച്ച നിർദ്ദേശങ്ങൾ കർശനമായി നടപ്പാക്കണം. പി.ആർ.ഒമാരായി നിയോഗിക്കപ്പെടുന്നവരെ മറ്റ് ജോലികൾക്ക് നിയോഗിക്കുന്ന പ്രവണത കണ്ടുവരുന്നതായി അദ്ദേഹം പറഞ്ഞു.
പൊലീസ് സ്റ്റേഷനുകളിൽ എത്തുന്ന പരാതിക്കാർക്ക് ആവശ്യമായ സഹായങ്ങൾ ലഭ്യമാക്കാൻ പി.ആർ.ഒയ്ക്ക് കഴിയുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
Next Story