- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കള്ളടിച്ച് പൂസ്സായി ഉറക്കം വന്നപ്പോൾ ദേശീയപാതയിൽ ഫാസ്റ്റ് ലെയ്‌നിൽ നിർത്തിയിട്ട് വിശ്രമിച്ചു; ലണ്ടനിലെ മാഞ്ചസ്റ്ററിൽനിന്ന് പൊലീസ് പൊക്കിയ ഡ്രൈവർക്ക് തടവും വിലക്കും
മദ്യപാനം സ്വന്തം ആരോഗ്യത്തിന് മാത്രമല്ല, മറ്റുള്ളവരുടെ ജീവനുംകൂടി ഭീഷണിയാണെന്ന് തെളിയിച്ചിരിക്കുകയാണ് മാർക്ക് ഡൗണി എന്ന 44-കാരൻ. ഒരു പൊലീസുകാരന്റെ കൃത്യമായ ഇടപെടലുണ്ടായിരുന്നില്ലെങ്കിൽ, ഏറെപ്പേരുടെ ജീവൻ ഇയാൾ കാരണം അപകടത്തിലാവുമായിരുന്നു. അമിതമായി മദ്യപിച്ച് ലക്കുകെട്ടപ്പോൾ, വാഹനം മോട്ടോർവേയുടെ ഫാസ്റ്റ് ലെയ്‌നിൽ നിർത്തിയിട്ടാണ് മാർക്ക് ഭീഷണി സൃഷ്ടിച്ചത്. മാഞ്ചസ്റ്ററിന് സമീപം എം62-ലായിരുന്നു ഇയാളുടെ അഭ്യാസങ്ങൾ. ഫാസ്റ്റ് ലെയ്‌നിൽ കാറുകളും ലോറിയുമൊക്കെ നിർത്തിയിട്ടിരിക്കുമ്പോഴാണ് ട്രാഫിക് പൊലീസ് സംഗതി പരിശോധിക്കുന്നത്. നോക്കുമ്പോൾ, തന്റെ കറുത്ത ഫോർഡ് ഫിയേസ്റ്റ കാർ റോഡിന് നടുവിൽ നിർത്തിയിട്ട് കാർ ഓഫാക്കാതെ, സുഖസുഷുപ്തിയിലാണ് മാർക്ക്. പൊലീസുകാർ ആദ്യം കരുതിയത് മാർക്കിന് ഹൃദയാഘാതമോ മറ്റോ സംഭവിച്ചിരിക്കുമെന്നാണ്. സമയം ഒട്ടും പാഴാക്കാതെ, സ്വന്തം ജീവൻ പോലും തൃണവൽഗണിച്ച് മാത്യു മോറിസൺ എന്ന പൊലീസുകാരൻ റോഡിന് കുറുകെചാടി മാർക്കിന് സമീപമെത്തി. എന്നാൽ, കൂർക്കം വലിച്ചുറങ്ങുന്ന മാർക്കിനെയാണ് ഡ്രൈവിങ് സീറ്റ
മദ്യപാനം സ്വന്തം ആരോഗ്യത്തിന് മാത്രമല്ല, മറ്റുള്ളവരുടെ ജീവനുംകൂടി ഭീഷണിയാണെന്ന് തെളിയിച്ചിരിക്കുകയാണ് മാർക്ക് ഡൗണി എന്ന 44-കാരൻ. ഒരു പൊലീസുകാരന്റെ കൃത്യമായ ഇടപെടലുണ്ടായിരുന്നില്ലെങ്കിൽ, ഏറെപ്പേരുടെ ജീവൻ ഇയാൾ കാരണം അപകടത്തിലാവുമായിരുന്നു. അമിതമായി മദ്യപിച്ച് ലക്കുകെട്ടപ്പോൾ, വാഹനം മോട്ടോർവേയുടെ ഫാസ്റ്റ് ലെയ്‌നിൽ നിർത്തിയിട്ടാണ് മാർക്ക് ഭീഷണി സൃഷ്ടിച്ചത്. മാഞ്ചസ്റ്ററിന് സമീപം എം62-ലായിരുന്നു ഇയാളുടെ അഭ്യാസങ്ങൾ.
ഫാസ്റ്റ് ലെയ്‌നിൽ കാറുകളും ലോറിയുമൊക്കെ നിർത്തിയിട്ടിരിക്കുമ്പോഴാണ് ട്രാഫിക് പൊലീസ് സംഗതി പരിശോധിക്കുന്നത്. നോക്കുമ്പോൾ, തന്റെ കറുത്ത ഫോർഡ് ഫിയേസ്റ്റ കാർ റോഡിന് നടുവിൽ നിർത്തിയിട്ട് കാർ ഓഫാക്കാതെ, സുഖസുഷുപ്തിയിലാണ് മാർക്ക്. പൊലീസുകാർ ആദ്യം കരുതിയത് മാർക്കിന് ഹൃദയാഘാതമോ മറ്റോ സംഭവിച്ചിരിക്കുമെന്നാണ്. സമയം ഒട്ടും പാഴാക്കാതെ, സ്വന്തം ജീവൻ പോലും തൃണവൽഗണിച്ച് മാത്യു മോറിസൺ എന്ന പൊലീസുകാരൻ റോഡിന് കുറുകെചാടി മാർക്കിന് സമീപമെത്തി.
എന്നാൽ, കൂർക്കം വലിച്ചുറങ്ങുന്ന മാർക്കിനെയാണ് ഡ്രൈവിങ് സീറ്റിൽ മാത്യു കണ്ടത്. ഏറെ ശ്രമപ്പെട്ട് മാർക്കിനെ വിളിച്ചുണർത്തിയ മാത്യു, കാർ തുറപ്പിച്ച് ഡ്രൈവിങ് സീറ്റിൽ കയറിയിരുന്ന് വാഹനം സുരക്ഷിത സ്ഥാനത്തേയ്ക്ക് മാറ്റി. മാർക്കിനെ കൈയോടെ പൊക്കുകയും ചെയ്തു. മാഞ്ചസ്റ്റർ കോടതിയിൽ ഹാജരാക്കിയ മാർക്കിന് 20 ആഴ്ച ജയിൽ വാസവും നാലുവർഷത്തെ ഡ്രൈവിങ് വിലക്കും വിധിച്ചു. 500 പൗണ്ട് പിഴയും അടയ്ക്കണം.
തന്റെ ഔദ്യോഗിക ജീവിതത്തിൽ ഇത്രയും ഉത്തരവാദിത്തമില്ലാതെ വാഹനമോടിക്കുന്നയാളെ കണ്ടിട്ടില്ലെന്ന് വിധി പ്രസ്താവിച്ചുകൊണ്ട് ഡിസട്രിക്ട് ജഡ്ജി ഗെറാൽറ്റ് ജോൺസ് പറഞ്ഞു. മദ്യപിച്ച് സ്വയം അപകടാവസ്ഥയിലാവുക മാത്രമല്ല, മറ്റുള്ളവരെയും അപകടത്തിൽപ്പെടുത്താനാണ് മാർക്ക് ശ്രമിച്ചതെന്നും ജഡ്ജി പറഞ്ഞു. മദ്യപിച്ച് വാഹനമോടിച്ചതിന് മുമ്പും പിടിക്കപ്പെട്ടിട്ടുള്ളതുകൊണ്ടാണ് മാർക്കിന് കടുത്ത ശിക്ഷ നൽകാൻ കോടതി തയ്യാറായത്.