- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സംസ്ഥാന പൊലീസ് മേധാവിയുടെ കാസർകോട് ജില്ലാതല അദാലത്ത് സമാപിച്ചു; അദാലത്തിൽ പരിഹരിച്ചത് 41 പരാതികൾ
കാസർകോട്: സംസ്ഥാന പൊലീസ് മേധാവി അനിൽകാന്തിന്റെ പരാതി പരിഹാര അദാലത്ത് കാസർകോട് സംഘടിപ്പിച്ചു. 41 പരാതികളാണ് പരിഗണിച്ചത്. തുടർന്ന് പൊലീസ് ഉദ്യോഗസ്ഥരുടെ പരാതികളും അദ്ദേഹം സ്വീകരിച്ചു.
പരാതികളുടെ പ്രാധാന്യം കണക്കിലെടുത്ത് വിവിധ തരത്തിലുള്ള അന്വേഷണങ്ങൾക്ക് സംസ്ഥാന പൊലീസ് മേധാവി നിർദ്ദേശം നൽകി. അദാലത്തിന്റെ ഉദ്ഘാടനം സംസ്ഥാന പൊലീസ് മേധാവി അനിൽകാന്ത് നേരത്തെ നിർവ്വഹിച്ചു. പത്തനംതിട്ട, കൊല്ലം, കണ്ണൂർ ജില്ലകളിൽ ഇതിനകംതന്നെ സംസ്ഥാന പൊലീസ് മേധാവി പരാതി പരിഹാര അദാലത്ത് നടത്തിയിരുന്നു.
വിദൂര ജില്ലകളിൽ നിന്ന് പൊലീസ് ആസ്ഥാനത്ത് എത്തി സംസ്ഥാന പൊലീസ് മേധാവിയെ നേരിട്ടുകണ്ട് പരാതി പറയുന്നതിന് സാധാരണക്കാർ അനുഭവിക്കുന്ന ബുദ്ധിമുട്ട് ഒഴിവാക്കാനാണ് സംസ്ഥാന പൊലീസ് മേധാവി ജില്ലകളിൽ നേരിട്ടെത്തി പരാതി സ്വീകരിക്കുന്നത്. മുതിർന്ന പൊലീസ് ഓഫീസർമാർ അദാലത്തിൽ പങ്കെടുത്തു.
മറുനാടന് മലയാളി ബ്യൂറോ