- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജെസ്ന കൂട്ടുകാരനൊപ്പം ബംഗ്ളൂരുവിലെ ആശ്വാസ ഭവനിൽ അഭയം തേടിയത് അപകടത്തിൽ പെട്ടതോടെ; രണ്ടായിരം രൂപയുടെ കെട്ടും പുതിയ ബൈക്കുമായി എത്തിയ യുവാവിനൊപ്പം പോയപ്പോൾ ഓട്ടോഡ്രൈവർ ഇടിച്ചുവീഴ്ത്തി പണമെല്ലാം കവർന്നു; ഭയന്നുപോയ രണ്ടുപേരും നിംഹാൻസിൽ ചികിത്സയ്ക്കു ശേഷം രക്ഷതേടി എത്തിയത് ആശ്വാസഭവനിൽ; വിവാഹം കഴിക്കാൻ ഉദ്ദേശിച്ചാണ് വന്നതെന്ന് യുവതി വ്യക്തമാക്കിയെന്നും സൂചന; തൃശൂരും ബംഗളൂരുവിലും സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ച് പൊലീസ്
ബംഗളൂരു: മുക്കാട്ടുതറയിൽ നിന്ന് കാണാതായ ബിരുദ വിദ്യാർത്ഥിനി ജെസ്‌ന കൂട്ടുകാരനൊപ്പം ബംഗളൂരുവിൽ എത്തിയിരുന്നുവെന്നും യാത്രയ്ക്കിടെ ഉണ്ടായ അപകടം കണക്കുകൂട്ടലുകൾ തെറ്റിച്ചതോടെ ബംഗളൂരു ധർമ്മാറാം കോളേജിന് സമീപത്തെ ആശ്വാസഭവനിൽ എത്തുകയായിരുന്നു എന്നും ഏതാണ്ട് സ്ഥിരീകരിച്ച് അന്വേഷണ സംഘം. ഇതോടെ മലയാളി വിദ്യാർത്ഥിനിയെ കാണാതായ കേസിന് ഉടൻ തുമ്പുണ്ടാവുമെന്ന വിശ്വാസത്തിലാണ് പ്രത്യേക അന്വേഷണ സംഘം. തൃശൂർ സ്വദേശിയായ, സമ്പന്നനായ ഒരു യുവാവിനൊപ്പമാണ് ജെസ്‌ന എത്തിയതെന്നും ആശ്വാസഭവൻ അധികൃതർ പറയുന്നു. ഇവരാണ് യുവതിയുടെ ഫോട്ടോ അഭയംതേടി എത്തിയിരുന്നതായി തിരിച്ചറിഞ്ഞത്. ഇതോടെ ജെസ്‌ന തന്നെയാണ് എത്തിയതെന്ന് ഉറപ്പിക്കാൻ പൊലീസ് ആശ്വാസഭവനിലെ സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചു. യാത്രയ്ക്കിടെ ഉണ്ടായ അപകടത്തെ തുടർന്നാണ് ഇരുവരും ആശ്വാസ് ഭവനിൽ എത്തുന്ന സാഹചര്യം ഉണ്ടായത്. മാർച്ച് 22നാണ് ജെസ്ന ആന്റിയുടെ വീട്ടിലേക്ക് പോകുകയാണെന്ന് പറഞ്ഞ് മുക്കൂട്ടുതറയിലെ വീട്ടിൽ നിന്ന് ഇറങ്ങുന്നത്. ഇതിനുശേഷം പുരുഷസുഹൃത്തിനൊപ്പം കൊല്ലത്തെത്തിയെന്ന് ആണ
ബംഗളൂരു: മുക്കാട്ടുതറയിൽ നിന്ന് കാണാതായ ബിരുദ വിദ്യാർത്ഥിനി ജെസ്‌ന കൂട്ടുകാരനൊപ്പം ബംഗളൂരുവിൽ എത്തിയിരുന്നുവെന്നും യാത്രയ്ക്കിടെ ഉണ്ടായ അപകടം കണക്കുകൂട്ടലുകൾ തെറ്റിച്ചതോടെ ബംഗളൂരു ധർമ്മാറാം കോളേജിന് സമീപത്തെ ആശ്വാസഭവനിൽ എത്തുകയായിരുന്നു എന്നും ഏതാണ്ട് സ്ഥിരീകരിച്ച് അന്വേഷണ സംഘം. ഇതോടെ മലയാളി വിദ്യാർത്ഥിനിയെ കാണാതായ കേസിന് ഉടൻ തുമ്പുണ്ടാവുമെന്ന വിശ്വാസത്തിലാണ് പ്രത്യേക അന്വേഷണ സംഘം.
തൃശൂർ സ്വദേശിയായ, സമ്പന്നനായ ഒരു യുവാവിനൊപ്പമാണ് ജെസ്‌ന എത്തിയതെന്നും ആശ്വാസഭവൻ അധികൃതർ പറയുന്നു. ഇവരാണ് യുവതിയുടെ ഫോട്ടോ അഭയംതേടി എത്തിയിരുന്നതായി തിരിച്ചറിഞ്ഞത്. ഇതോടെ ജെസ്‌ന തന്നെയാണ് എത്തിയതെന്ന് ഉറപ്പിക്കാൻ പൊലീസ് ആശ്വാസഭവനിലെ സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചു.
യാത്രയ്ക്കിടെ ഉണ്ടായ അപകടത്തെ തുടർന്നാണ് ഇരുവരും ആശ്വാസ് ഭവനിൽ എത്തുന്ന സാഹചര്യം ഉണ്ടായത്. മാർച്ച് 22നാണ് ജെസ്ന ആന്റിയുടെ വീട്ടിലേക്ക് പോകുകയാണെന്ന് പറഞ്ഞ് മുക്കൂട്ടുതറയിലെ വീട്ടിൽ നിന്ന് ഇറങ്ങുന്നത്. ഇതിനുശേഷം പുരുഷസുഹൃത്തിനൊപ്പം കൊല്ലത്തെത്തിയെന്ന് ആണ് ആശ്വാസ ഭവനിൽ ഇവർ പറഞ്ഞിട്ടുള്ളത്. ചെങ്കോട്ട വഴി ബംഗളൂരുവിന് പോകാനായിരുന്നു പദ്ധതി.
തൃശൂർ സ്വദേശിയായ സമ്പന്ന കുടുംബത്തിലെ യുവാവായിരുന്നു ഒപ്പമുണ്ടായിരുന്നത്. വിവാഹത്തിന് രണ്ടുവീട്ടുകാരും സമ്മതിച്ചില്ലെങ്കിലോ എന്ന ആശങ്കയാലാണ് ഇരുവരും ഇത്തരമൊരു സാഹസത്തിന് മുതിർന്നതെന്ന സംശയമാണ് അന്വേഷണ ഉദ്യോഗസ്ഥരും പങ്കുവയ്ക്കുന്നു. പുതിയ ബൈക്കും ബാങ്കിൽ നിന്ന് പിൻവലിച്ച രണ്ടായിരം രൂപയുടെ രണ്ടുകെട്ട് നോട്ടും സഹിതമായിരുന്നു യാത്രയെന്നും സ്ഥിരീകരിച്ചിട്ടുണ്ട്.
ഇരുവരും ഒളിച്ചോടിയതാണെന്നും ഇതിനിടെ ഉണ്ടായ അപകടമാണ് ഇരുവരുടെയും പദ്ധതികൾ തെറ്റിച്ചതെന്നും ആന്റോ ആന്റണി എംപിയും വ്യക്തമാക്കിയിരുന്നു. ബംഗളൂരു എത്തുന്നതിന് മുമ്പ് ഇരുവരും റോഡരികിൽ കരിക്ക് കുടിക്കാനായി വാഹനം നിർത്തി. കൈയിൽ 2000ത്തിന്റെ നോട്ട് മാത്രമുള്ളതിനാൽ ചില്ലറ ലഭിക്കുന്നതിന് ഒരു ഓട്ടോഡ്രൈവർ സഹായിച്ചു. പനംകരിക്ക് കുടിച്ചശേഷം യാത്ര തുടർന്നു. പക്ഷേ, ഏകദേശം പതിനഞ്ചു മിനിറ്റ് പിന്നിട്ടപ്പോൾ ഇവർ സഞ്ചരിച്ച വാഹനത്തിൽ ഒരു ഓട്ടോ വന്നിടിച്ചു. രക്ഷിക്കാനെന്ന ഭാവേന പുറത്തിറങ്ങിയ ഡ്രൈവർ ഇവരുടെ പക്കൽനിന്ന് പണവും തട്ടിയെടുത്തു കടന്നു. ഇതോടെയാണ് അപകടത്തിൽ പരിക്കേറ്റ ഇരുവരും നിംഹാൻസ് ആശുപത്രിയിൽ ചികിത്സ തേടി.
ആശുപത്രിയിൽ നിന്ന് ഇറങ്ങിയശേഷം ഇരുവരും ആശ്വാസഭവനിൽ അഭയം തേടി എത്തുകയായിരുന്നു. ഇവിടെ വച്ച് പാലാ പൂവരണി സ്വദേശിയായ ഗണപതിപ്ലാക്കൽ ജോർജ് ഇവരെ കണ്ടതാണ് ഇപ്പോൾ അന്വേഷണത്തിൽ നിർണായകമായത്. പെൺകുട്ടിയെ കണ്ട് സംശയം തോന്നിയ ജോർജ് നാട്ടിലുള്ളവരുമായി ബന്ധപ്പെട്ടു. ഇതോടൊപ്പം ആന്റോ ആന്റണി എംപിയെയും വിവരമറിയിച്ചു. പണം കൊള്ളയടിക്കപ്പെടുകയും അപകടത്തിൽ പെടുത്തുകയും ചെയ്തതോടെ പരിഭ്രാന്തരായാണ് ഇരുവരും ആശ്വാസ ഭവനിൽ അഭയം തേടാൻ തീരുമാനിച്ചതെന്നാണ് പൊലീസ് കരുതുന്നത്. ആശ്വാസഭവനിൽ തങ്ങൾക്ക് താമസത്തിന് അവസരം ലഭിക്കുമോയെന്ന് വൈദികനോട് ഇവർ അന്വേഷിച്ചിരുന്നു. എന്നാൽ അത് സാധിക്കില്ലെന്ന മറുപടിയാണ് ലഭിച്ചത്. തങ്ങൾ വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നതായും അതിന് സഹായം ചെയ്യണമെന്നും ജെസ്ന ആവശ്യപ്പെട്ടതായും പറയുന്നുണ്ട്.
ജെസ്നയെ കണ്ടെത്തണം എന്നാവശ്യപ്പെട്ട് കാഞ്ഞിരപ്പള്ളി രൂപത ബിഷപ്പിന്റെ നേതൃത്വത്തിൽ മുഖ്യമന്ത്രി പിണറായി വിജയന് നിവേദനം നൽകിയിരുന്നു. ഇതേത്തുടർന്നാണ് പതിനഞ്ചംഗ സംഘത്തെയാണ് മുഖ്യമന്ത്രിയുടെ നിർദ്ദേശത്തെ തുടർന്ന് നിയോഗിച്ചത്. ഇതോടെ അന്വേഷണം ഊർജിതമായി.
തൃശൂരിലെ യുവാവിനൊപ്പമാണ് യുവതി പോയതെന്ന സൂചനകൾ ലഭിച്ചതിനെ തുടർന്ന തൃശൂരിലു ബംഗളൂരുവിലുമായി രണ്ട് സംഘങ്ങളായാണ് പൊലീസ് അന്വേഷണം നടത്തുന്നത്. എരുമേലി മുക്കൂട്ടുതറ കുന്നത്ത് വീട്ടിൽ ജെയിംസ് ജോസഫിന്റെ മകളാണ് ജെസ്‌ന. കാണാതായ സംഭവത്തിൽ ലോക്കൽ പൊലീസിന്റെ അന്വേഷണത്തിൽ കാര്യമായ പുരോഗതി ഉണ്ടായില്ല. ഇതിൽ ആക്ഷേപം ഉയർന്ന സാഹചര്യത്തിലാണ് കേസ് അന്വേഷണം പ്രത്യേക സംഘത്തെ ഏൽപിച്ചതും അത് ഫല്പ്രാപ്തിയിലെത്തുന്നതിന്റെ സൂചനകൾ ലഭിക്കുന്നതും.