- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എറണാകുളത്ത് വൻ കഞ്ചാവു വേട്ട; കുറുപ്പം പടിയിൽ നിന്ന് പിടിയിലായ തമിഴ്‌നാട് സ്വദേശിയിൽ നിന്നും കണ്ടെത്തിയത് അഞ്ച് കിലോ കഞ്ചാവ്; ഇടപാടുകാരിൽ കൂടുതലും വിദ്യാർത്ഥികൾ: നിരവധി ഏജന്റുമാരെ വെച്ച് വിദ്യാർത്ഥികളെ വലയിലാക്കുന്ന സെന്തിൽപിടിയിലായത് ആഴ്‌ച്ചകൾ നീണ്ട നിരീക്ഷണത്തിനൊടുവിൽ
കുറുപ്പംപടി: എറണാകുളത്ത് വൻ കഞ്ചാവു വേട്ട. ആഴ്‌ച്ചകൾ നീണ്ട നിരീക്ഷണത്തിനൊടുവിൽ പിടിയിലായ തമിഴ്‌നാട് സ്വദേശിയിൽ നിന്നും കണ്ടെടുത്തത് അഞ്ചുകിലോ കഞ്ചാവ്. നിരവധി ഏജന്റുമാരെ വച്ച് വിദ്യാർത്ഥികളെ വലയിലാക്കി പോന്നകഞ്ചാവ് മയക്കു മരുന്ന വിൽപ്പന സംഘത്തിലെ പ്രധാന കണ്ണിയാണ് പിടിയിലായത്. ഇടുക്കി-എറണാകുളം ജില്ലകളിലെ പ്രധാന-സ്‌കൂൾ-കോളേജ് പരിസരങ്ങളിൽ കഞ്ചാവ് വിൽപ്പന നടത്തിവന്നിരുന്ന ഇയാളെ തന്ത്രപരമായ നീക്കത്തിലൂടെയാണ് കുറപ്പംപടി പൊലീസ് പിടികൂടിയത്. തേനി കമ്പം വേദ കോവിൽ തെരുവ് പാണ്ഡ്യൻ മകൻ സെന്തിൽകുമാറിനെയാണ്(39) 5 കിലോ 300 ഗ്രാം കഞ്ചാവുമായി എസ്‌ഐ പി.എം. ഷമീറീന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം കസ്റ്റഡിയിൽ എടുത്തത്. ആഴ്ചകൾ നീണ്ട നിരീക്ഷണത്തിനൊടുവിലാണ് ഇയാൾ പിടിയിലാവുന്നത്. കോളേജ് വിദ്യാർത്ഥികൾക്കിടയിൽ വൻതോതിൽ കഞ്ചാവ് വില്പന നടക്കുന്നണ്ടെന്ന അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിനൊടുവിലാണ് കഞ്ചാവ് വേട്ട സാധ്യമായതെന്ന് എസ് ഐ വ്യക്തമാക്കി. കേരളത്തിലെ വിവിധ സ്ഥലങ്ങളിൽ ചില്ലറ വിൽപ്പനക്കായി കാൽ കിലോ മുതൽ രണ്ട് കിലോ വ
കുറുപ്പംപടി: എറണാകുളത്ത് വൻ കഞ്ചാവു വേട്ട. ആഴ്‌ച്ചകൾ നീണ്ട നിരീക്ഷണത്തിനൊടുവിൽ പിടിയിലായ തമിഴ്‌നാട് സ്വദേശിയിൽ നിന്നും കണ്ടെടുത്തത് അഞ്ചുകിലോ കഞ്ചാവ്. നിരവധി ഏജന്റുമാരെ വച്ച് വിദ്യാർത്ഥികളെ വലയിലാക്കി പോന്നകഞ്ചാവ് മയക്കു മരുന്ന വിൽപ്പന സംഘത്തിലെ പ്രധാന കണ്ണിയാണ് പിടിയിലായത്.
ഇടുക്കി-എറണാകുളം ജില്ലകളിലെ പ്രധാന-സ്‌കൂൾ-കോളേജ് പരിസരങ്ങളിൽ കഞ്ചാവ് വിൽപ്പന നടത്തിവന്നിരുന്ന ഇയാളെ തന്ത്രപരമായ നീക്കത്തിലൂടെയാണ് കുറപ്പംപടി പൊലീസ് പിടികൂടിയത്. തേനി കമ്പം വേദ കോവിൽ തെരുവ് പാണ്ഡ്യൻ മകൻ സെന്തിൽകുമാറിനെയാണ്(39) 5 കിലോ 300 ഗ്രാം കഞ്ചാവുമായി എസ്‌ഐ പി.എം. ഷമീറീന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം കസ്റ്റഡിയിൽ എടുത്തത്. ആഴ്ചകൾ നീണ്ട നിരീക്ഷണത്തിനൊടുവിലാണ് ഇയാൾ പിടിയിലാവുന്നത്.
കോളേജ് വിദ്യാർത്ഥികൾക്കിടയിൽ വൻതോതിൽ കഞ്ചാവ് വില്പന നടക്കുന്നണ്ടെന്ന അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിനൊടുവിലാണ് കഞ്ചാവ് വേട്ട സാധ്യമായതെന്ന് എസ് ഐ വ്യക്തമാക്കി. കേരളത്തിലെ വിവിധ സ്ഥലങ്ങളിൽ ചില്ലറ വിൽപ്പനക്കായി കാൽ കിലോ മുതൽ രണ്ട് കിലോ വരെയുള്ള പാക്കറ്റുകളാക്കിയാണ് ഇയാൾ ആവശ്യക്കാർക്കായി കഞ്ചാവ് എത്തിച്ച് നൽകിയിരുന്നത്. കമ്പത്ത് നിന്നാണ് ഇയാൾ കഞ്ചാവ് സംഘടിപ്പിച്ചിരുന്നത്. ഇയാളിൽ നിന്നും കഞ്ചാവ് വാങ്ങി ഉപയോഗിച്ച് വന്നവരിൽ ഏറെയും വിദ്യാർത്ഥികളായിരുന്നു. ഇയാളുടെ വലയിൽ കുടുങ്ങിയ ഒരു വിദ്യാർത്ഥിയിൽ നിന്നും കിട്ടിയ വിവരമനുസരിച്ചാണ് സെന്തിലിനെ കുടുക്കാൻ പൊലീസ് വലവിരിച്ചത്.
ഇടപാടുകാരാണെന്ന് വിശ്വാസിപ്പിക്കുകയായിരുന്നു ആദ്യത്തെ വെല്ലുവിളി. അത് കുറുപ്പംപടി പൊലീസിലെ ഷാഡോ ടീം ഭംഗിയായി പൂർത്തിയാക്കി. കച്ചവടം ഉറപ്പിക്കുകയായിരുന്നു പിന്നത്തെ കടമ്പ. ലക്ഷങ്ങൾ മുടക്കാമെന്ന് അറിയിച്ചപ്പോൾ ഇയാൾ' വീണു'. ആദ്യം ഏജന്റുമാരായിട്ടായിരുന്നു സംസാരം. ലക്ഷങ്ങളുടെ ഇടപാടാണെന്ന് കണ്ടതോടെ ഇയാൾ നേരിട്ട് കളത്തിലിറങ്ങുകയായിരുന്നു.
കുറുപ്പംപടി ബസ്സസ്റ്റാലിലെത്താനായിരുന്നു പൊലീസ് ഇയാൾക്ക് കൈമാറിയിരുന്ന സന്ദേശം. പൊലീസിന്റെ കണക്കൂട്ടൽ തെറ്റിക്കാതെ കൃത്യസമയത്ത് തന്നെ എത്തി ഇയാൾ ഇടപാടുകാരെ കാത്തുനിന്നു. നേരത്തെ കൈമാറിയിരുന്ന ലക്ഷണങ്ങൾ പ്രകാരം പൊലീസിന് എളുപ്പത്തിൽ ഇയാളെ തിരിച്ചറിയാനായി. പിന്നെ കയ്യോടെ പൊക്കി.
ഇയാളുടെ ബാഗിൽ നിന്നും 2 കിലോയുടെ രണ്ട് പൊതിയും( ഇവരുടെ ഭാഷയിൽ ഇത് 'കട്ട'എന്നാണ് അറിയപ്പെടുന്നത്) 250 ഗ്രാമിന് മുകളിലുള്ള 4 പൊതിയും കണ്ടെടുത്തു.ഇയാൾ ഇടുക്കിയിലും വ്യാപകമായി വിൽപ്പന നടത്തുന്നുണ്ടെന്നും നിരവധി ഏജന്റുമാർ ഇതിനായി ഇയാളുടെ കീഴിൽ ജോലി ചെയ്യുന്നുണ്ടെന്നും പൊലീസ് അന്വേഷണത്തിൽ വ്യക്തമായി.
എറണാകുളം ജില്ലാ പൊലീസിന്റെ ശ്രദ്ധേയമായ കഞ്ചാവുവേട്ടയാണിത്.കഴിഞ്ഞ മാസം പറവൂരിൽ എട്ട് കിലോ കഞ്ചാവ് പൊലീസ് പിടികൂടിയിരുന്നു.