- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിവാഹ വാഗ്ദാനം നൽകി ഡൽഹിയിൽ മലയാളി നഴ്‌സിനെ പീഡിപ്പിച്ച കേസ്; കോട്ടയം സ്വദേശി അറസ്റ്റിൽ

X
ന്യൂഡൽഹി: വിവാഹ വാഗ്ദാനം നൽകി ഡൽഹിയിൽ മലയാളി നഴ്‌സിനെ പീഡിപ്പിച്ച കേസിൽ പ്രതി അറസ്റ്റിൽ. കോട്ടയം സ്വദേശി ഗ്രീനു ജോർജ്ജാണ് അറസ്റ്റിലായത്. ഡൽഹിയിൽ നഴ്‌സായി ജോലി ചെയ്യുന്ന ഗ്രീനു ജോർജിനെ ഡൽഹി അമർ കോളനി പൊലീസാണ് അറസ്റ്റ് ചെയ്തത്.
പൊലീസ് കേസ് എടുത്തതിനെ തുടർന്ന് ഒളിവിലായിരുന്നു ഗ്രീനു. 2014 മുതൽ വിവാഹ വാഗ്ദാനം നൽകി ലൈംഗിക ചൂഷണത്തിന് ഇരായാക്കിയെന്നാണ് യുവതിയുടെ പരാതിയിൽ പറയുന്നത്. യുവതിയെ ഗ്രീനുവിന്റെ മാതാപിതാക്കൾ ഭീഷണിപ്പെടുത്തിയെന്നും പരാതിയുണ്ട്.
ആരോപണ വിധേയനായ ആളിന്റെ മാതാവിനെ 2017ൽ ഒരാഴ്ചയോളം പരിചരിച്ചിരുന്നുവെന്നും പരാതിയിലുണ്ട്. പൊലീസിൽ പരാതിപ്പെടുമെന്ന് പറഞ്ഞപ്പോൾ ഭീഷണിപ്പെടുത്തിയെന്നും യുവതി പറയുന്നു.
Next Story


