- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു; വരാപ്പുഴ സ്വദേശിയായ വൈദികൻ അറസ്റ്റിൽ
എറണാകുളം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച വൈദികൻ പിടിയിൽ. വരാപ്പുഴ തുണ്ടത്തുംകടവ് തൈപറമ്പിൽ സിബി വർഗീസിനെയാണ് എറണാകുളം റൂറൽ ജില്ലാ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. 32 കാരനായ സിബി മരട് സെന്റ് മേരീസ് മഗ്ദലിൻ പള്ളിയിലെ സഹവികാരിയായിരുന്നു.
സംഭവത്തിന് ശേഷം വിവിധ സംസ്ഥാനങ്ങളിലായി ഇയാൾ ഒളിവിലായിരുന്നു. ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി വി രാജീവിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.
Next Story