- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രാഹുൽ ഗാന്ധി അറസ്റ്റിൽ; പാർലമെന്റിൽ നിന്നും വിജയ് ചൗക്കിലേക്ക് പ്രവർത്തകർക്കൊപ്പം നടത്തിയ നടത്തിയ പ്രതിഷേധത്തിനിടെ അറസ്റ്റ്; ഇന്ത്യ ഒരു പൊലീസ് രാഷ്ട്രമായി മാറിയെന്നും മോദി രാജ ഭരണമാണെന്നും രാഹുൽ; സോണിയ ഗാന്ധിയെ ഇ ഡി ചോദ്യം ചെയ്യുന്നതിൽ രാജ്യവ്യാപക പ്രതിഷേധവുമായി കോൺഗ്രസ്
ന്യൂഡൽഹി: കോൺഗ്രസ് എംപി രാഹുൽ ഗാന്ധി വിജയ് ചൗക്കിൽ അറസ്റ്റിൽ. സോണിയ ഗാന്ധിയെ ഇഡി ചോദ്യം ചെയ്യുന്നതിൽ പ്രതിഷേധിച്ച് കോൺഗ്രസ് പ്രതിഷേധം നടത്തുന്നതിനിടെയാണ് പൊലീസ് അറസ്റ്റു ചെയ്തത്. പാർലമെന്റിൽ നിന്നും വിജയ് ചൗക്കിലേക്ക് നടത്തിയ പ്രതിഷേധത്തിനിടെയാണ് അറസ്റ്റ്. വിലക്കയറ്റം, ജിഎസ്ടി ഉൾപ്പെടെയുള്ള വിഷയങ്ങൾ ഉന്നയിച്ച നടത്തിയ പ്രതിഷേധത്തിനിടെയാണ് അറസ്റ്റ്.
30 മിനിറ്റോളം നീണ്ട പ്രതിഷേധത്തിനൊടുവിലാണ് കോൺഗ്രസ് രാഹുൽ ഗാന്ധിയെ പൊലീസ് അറസ്റ്റുനീക്കിയത്.ഇന്ത്യ ഒരു പൊലീസ് രാഷ്ട്രമായി മാറിയെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി മോദി രാജ ഭരണമാണ് നടത്തുന്നതെന്നും അറസ്റ്റിനിടെ രാഹുൽ പ്രതികരിച്ചു. അതേസമയം നാഷണൽ ഹെറാൾഡ് കേസുമായി ബന്ധപ്പെട്ട് രണ്ടാം ഘട്ട ചോദ്യം ചെയ്യലിന് കോൺഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധി ഇഡി ഓഫീസിൽ എത്തിയിട്ടുണ്ട്. ഇഡി നടപടിയിൽ കോൺഗ്രസിന്റെ രാജ്യ വ്യാപക പ്രതിഷേധമാണ് നടക്കുന്നത്. പ്രതിഷേധം സംഘടിപ്പിക്കാൻ ദേശീയ നേതൃത്വം സംസ്ഥാനങ്ങളോടും നിർദേശിച്ചിരുന്നു. ഇതിന്റെ ഭാഗമായി ശക്തമായ പ്രതിഷേധ പരിപാടികളാണ് കേരളത്തിലും സംഘടിക്കപ്പെട്ടത്.
പാലക്കാട്, കണ്ണൂർ, കോഴിക്കോട് റെയിൽവേ സ്റ്റേഷനുകളിൽ യൂത്ത് കോൺ?ഗ്രസിന്റെയും കോൺഗ്രസിന്റെയും നേതൃത്വത്തിൽ ട്രെയിനുകൾ തടഞ്ഞു. പാലക്കാട് ഒലവക്കോട് റെയിൽവേ സ്റ്റേഷനിലാണ് പ്രതിഷേധം സംഘടിപ്പിച്ചത്. ഡിസിസി പ്രസിഡന്റ് എ തങ്കപ്പൻ, യൂത്ത് കോൺഗ്രസ് ജില്ലാ- സംസ്ഥാന നേതാക്കളും സമരത്തിൽ പങ്കെടുത്തു. പ്രതിഷേധക്കാർ അഞ്ച് മിനിറ്റ് ആലപ്പുഴ ദൻബാദ് എക്സ്‌പ്രസ് തടഞ്ഞു. പ്രതിഷേധത്തിനായി അരമണിക്കൂർ മുമ്പേ സ്റ്റേഷനിൽ എത്തിയിരുന്നു. സമരക്കാരെ മാറ്റി ഗതാഗതം പുനഃസ്ഥാപിച്ചു.
കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ നടന്ന പ്രതിഷേധത്തിൽ റിജിൽ മാക്കുറ്റി ഉൾപ്പെടെയുള്ള നേതാക്കൾ പങ്കെടുത്തു. പ്രതിഷേധക്കാരും പൊലീസുമായി വാക്കേറ്റവും ചെറിയ സംഘർഷവുമുണ്ടായി. കോഴിക്കോട് നേത്രാവതി എക്സ്പ്രസ് തടഞ്ഞ യൂത്ത് കോൺഗ്രസ് പ്രവർത്തകരും ആർപിഎഫും തമ്മിൽ ഉന്തും തള്ളുമുണ്ടായി. പ്രതിഷേധക്കാരെ ആർപിഎഫ് ബലം പ്രയോഗിച്ച് നീക്കി.
ഡൽഹിയിലും കോൺഗ്രസ് എംപിമാരുടെ നേതൃത്വത്തിൽ ശക്തമായ പ്രതിഷേധമാണ് നടക്കുന്നത്. ഡൽഹിയിലെ രാജ്ഘട്ടിൽ പ്രതിഷേധം സംഘടിപ്പിക്കാൻ അനുമതി നിഷേധിച്ചതിനെ തുടർന്ന് എഐസിസി ആസ്ഥാനത്തേക്ക് മാറ്റിയിരുന്നു. സോണിയ ഗാന്ധിയെ ഇഡി ചോദ്യം ചെയ്യുന്നത് തുടരുകയാണ്. കഴിഞ്ഞയാഴ്ച സോണിയാ ഗാന്ധിയെ രണ്ടു മണിക്കൂറോളം ഇഡി ചോദ്യം ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ന് ഹാജരാകാൻ നോട്ടീസ് നൽകിയത്. നാഷണൽ ഹെറാൾഡ് കേസിൽ സാമ്പത്തിക കാര്യങ്ങളുമായി ബന്ധപ്പെട്ട് അഞ്ച് ഉദ്യോഗസ്ഥരായിരുന്നു ജൂലൈ 21ന് സോണിയയെ ചോദ്യം ചെയ്തത്. സോണിയയുടെ അനാരോഗ്യം കണക്കിലെടുത്ത് മെഡിക്കൽ സംഘത്തെ തയ്യാറാക്കി നിർത്തിയായിരുന്നു ചോദ്യം ചെയ്യൽ.
മറുനാടന് മലയാളി ബ്യൂറോ