- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- HUMOUR
കലമാസൂ വെടിവയ്പ്; ടാക്‌സി ഡ്രൈവർ അറസ്റ്റിൽ; മൂന്നിടത്തു നടത്തിയ വെടിവയ്പിൽ മരിച്ചത് ആറു പേർ
മിഷിഗൺ: ശനിയാഴ്ച രാത്രിയിൽ മിഷിഗണിലെ കലമാസൂ പ്രദേശത്ത് മൂന്നിടത്തു നടത്തിയ വെടിവയ്പിൽ പ്രതിയായ ടാക്‌സി ഡ്രൈവറെ പൊലീസ് പിടികൂടി. ആറു പേർ മരിക്കാനിടയായ സംഭവത്തിൽ ജേസൻ ബ്രയാൻ ഡാൽട്ടൺ എന്ന നാല്പത്തഞ്ചുകാരനാണ് പൊലീസ് പിടിയിലായിരിക്കുന്നത്. പതിനാലുകാരി ഉൾപ്പെടെ രണ്ടു പേർ ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലാണ്. യൂബർ ടാക
മിഷിഗൺ: ശനിയാഴ്ച രാത്രിയിൽ മിഷിഗണിലെ കലമാസൂ പ്രദേശത്ത് മൂന്നിടത്തു നടത്തിയ വെടിവയ്പിൽ പ്രതിയായ ടാക്‌സി ഡ്രൈവറെ പൊലീസ് പിടികൂടി. ആറു പേർ മരിക്കാനിടയായ സംഭവത്തിൽ ജേസൻ ബ്രയാൻ ഡാൽട്ടൺ എന്ന നാല്പത്തഞ്ചുകാരനാണ് പൊലീസ് പിടിയിലായിരിക്കുന്നത്. പതിനാലുകാരി ഉൾപ്പെടെ രണ്ടു പേർ ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലാണ്.
യൂബർ ടാക്‌സി ഡ്രൈവറാണ് ഡാൽട്ടൺ. ക്രാക്കർ ബാരൽ റെസ്‌റ്റോറന്റ്, ഫോർഡ് ഡീലർഷിപ്പ്, ഒരു എപ്പാർട്ട്‌മെന്റ് കോംപ്ലക്‌സ് എന്നിങ്ങനെ മൂന്നിടത്തായാണ് ഡാൽട്ടൺ വെടിവയ്പു നടത്തിയത്. പ്രത്യേക ലക്ഷ്യമില്ലാതെ തുരുതുരാ വെടിവച്ച ഇയാൾ തന്റെ വാഹനത്തിൽ ചുറ്റിയടിച്ച് മൂന്നിടത്തു നിർത്തി വെറുതെ വെടിവയ്ക്കുകയായിരുന്നു. വൈകുന്നേരം ആറു മണിക്ക് നടത്തിയ ആദ്യ വെടിവയ്പിൽ എപ്പാർട്‌മെന്റ് കോംപ്ലക്‌സിലെ പാർക്കിങ് ഏരിയയിൽ തന്റെ മൂന്നു കുട്ടികളുമായി നിന്ന സ്ത്രീക്കാണു വെടിയേറ്റത്. തുടർന്ന് പത്തുമണിയോടെ കാർ ഡീലർഷിപ്പിലുണ്ടായിരുന്ന രണ്ടുപേർക്കു വെടിയേറ്റു. മൈലുകൾക്കകലെയുള്ള ക്രാക്കർ ബാരൽ റെസ്‌റ്റോറന്റിൽ രണ്ടു കാറുകളിലായെത്തിയ നാലുപേരെയും ഇയാൾ വെടിവയ്ക്കുകയായിരുന്നു.
അതേസമയം ആദ്യത്തെ വെടിവയ്‌പ്പിനു മുമ്പ് ഇയാൾ തന്റെ കാറിൽ ചീറിപ്പാഞ്ഞു പോകുന്നതായി കണ്ടെന്ന് പ്രദേശവാസി സാക്ഷ്യപ്പെടുത്തുന്നു. ഇതിനെ തുടർന്ന് ഇയാൾ പൊലീസിൽ വിളിച്ചറിയിക്കുകയും ചെയ്തിരുന്നു. എന്നാൽ ഇയാൾ കാർ സർവീസ് നടത്തുന്ന യൂബർ കമ്പനി ഇയാളുടെ പൂർവകാല ചരിത്രം പരിശോധിച്ച ശേഷമാണ് ജോലിക്കെടുത്തതെന്നും ഏതെങ്കിലും തരത്തിലുള്ള ക്രിമിനൽ കേസുകൾ ഇയാളുടെ പേരിൽ ഉള്ളതായി തെളിഞ്ഞിട്ടില്ലെന്നും യൂബർ കമ്പനി വക്താക്കൾ അറിയിക്കുന്നു. സംഭവത്തിൽ കമ്പനി ഞെട്ടൽ പ്രകടിപ്പിച്ചിട്ടുണ്ട്.
തേസമയം വെടിവയ്പിൽ കൊല്ലപ്പെട്ടവരാരും തന്നെ ഒരിക്കലും ഇയാളുടെ യാത്രക്കാരായിട്ടില്ലെന്നും പൊലീസ് വെളിപ്പെടുത്തുന്നു. അതുകൊണ്ടു തന്നെ കൊലയ്ക്കു പിന്നിലുള്ള കാരണം അന്വേഷിച്ചു വരികയാണെന്നും പൊലീസ് വ്യക്തമാക്കി. ഞായറാഴ്ച പുലർച്ചെയാണ് പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്യുന്നത്. പൊലീസിനു മുന്നിൽ കീഴടങ്ങാൻ ഇയാൾക്ക് എതിർപ്പില്ലായിരുന്നുവെന്നും കാറിനുള്ളിൽ നിന്നു തന്നെ ആയുധം കണ്ടെത്തിയെന്നും പൊലീസ് അറിയിച്ചു.