- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കോവിഡ് നിയന്ത്രണത്തിന്റെ പേരിൽ കോയമ്പത്തൂരിൽ പൊലീസിന്റെ തേർവാഴ്ച; ഭക്ഷണം കഴിക്കാനെത്തിയ സ്ത്രീകളെ ക്രൂരമായി മർദ്ദിച്ചു; മനുഷ്യാവകാശ കമ്മീഷൻ സ്വമേധയ കേസെടുത്തു
ചെന്നൈ: കോവിഡ് മാനദണ്ഡങ്ങൾ നടപ്പാക്കുന്നതിന്റെ പേരിൽ കോയമ്പത്തൂരിൽ പൊലീസിന്റെ തേർവാഴ്ച. കോയമ്പത്തൂരിലെ ഗാന്ധിപുരത്താണ് പൊലീസിന്റെ അതിക്രമം അരങ്ങേറിയത്.
ഹോട്ടലിലിരുന്നു ഭക്ഷണം കഴിക്കുകയായിരുന്ന സ്ത്രീകൾ ഉൾപ്പെടെയുള്ളവരെ പൊലീസ് ക്രൂരമായി തല്ലിച്ചതച്ചു. സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു.
കോവിഡ് മാനദണ്ഡപ്രകാരം തമിഴ്‌നാട്ടിൽ രാത്രി 11 മണിവരെ ഹോട്ടലുകൾ തുറന്ന് പ്രവർത്തിക്കാം. എന്നാൽ ഗാന്ധിപുരത്തെ ശ്രീരാജ ഹോട്ടലിൽ ഞായറാഴ്ച രാത്രി 10.20 ന് എത്തിയ എസ്‌ഐ മുത്തു ഭക്ഷണം കഴിക്കുകയായിരുന്ന സ്ത്രീകളെയടക്കം ലാത്തികൊണ്ട് മർദ്ദിക്കുകയായിരുന്നു.
കടയുടമ മോഹൻരാജ് ഉൾപ്പെടെ നാല് ഹോട്ടൽ ജീവനക്കാർക്കും ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന യുവതിക്കും പരിക്കുപറ്റി.
സംഭവത്തിൽ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. രണ്ടാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കാൻ ജില്ലാ പൊലീസ് മേധാവിയോട് നിർദ്ദേശിച്ചു. കോയമ്പത്തൂർ സിറ്റി പൊലീസ് കമ്മീഷണറുടെ നിർദ്ദേശപ്രകാരം പ്രത്യേക സംഘം അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
കോവിഡ് കാലത്ത് അനുവദിനീയമായ സമയത്തിലും അധികം നേരം കടതുറന്നുവെച്ചു എന്ന് പറഞ്ഞാണ് കഴിഞ്ഞ വർഷം തൂത്തുക്കുടിയിൽ ജയരാജിനേയും മകൻ ബെന്നിക്‌സിനേയും പൊലീസ് കസ്റ്റഡിയിൽ എടുത്തത്. പിന്നീട് ഇരുവരും ലോക്കപ്പ് മർദ്ദനത്തിൽ കൊല്ലപ്പെട്ടത് സംസ്ഥാനത്ത് വലിയ കോളിളക്കം ഉണ്ടാക്കിയിരുന്നു.
ന്യൂസ് ഡെസ്ക്