- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വളർത്തുനായ സ്‌കൂട്ടർ യാത്രക്കാരിയെ ഉപദ്രവിച്ചതിന് ഉടമയ്ക്കെതിരെ പൊലീസ് കേസ്; കേസെടുത്തത് വളർത്തുമൃഗത്തെ അശ്രദ്ധമായി അഴിച്ചുവിട്ടതതിന്
കണ്ണൂർ: വീട്ടിൽനിന്നും അഴിച്ചുവിട്ട വളർത്തുനായ സ്‌കൂട്ടർ യാത്രക്കാരിയെ ഉപദ്രവിച്ച് നാശനഷ്ടം വരുത്തിയതായി പരാതി. വീട്ടിൽ നിന്നും അഴിച്ചുവിട്ട വളർത്തുനായ റോഡിലിറങ്ങി സ്‌കൂട്ടർ യാത്രക്കാരിയെ ഉപദ്രവിക്കുകയും നാശനഷ്ടങ്ങൾ വരുത്തുകയും ചെയ്തുവെന്ന് പൊലീസിൽ നൽകിയ പരാതിയിൽ ഉടമസ്ഥനെതിരേ പൊലീസ് കേസെടുത്തു.
പയ്യന്നൂർ കൊക്കാനിശേരിയിലെ ശ്വേത അശോകിന്റെ പരാതിയിലാണ് കൊക്കാനിശേരി മുത്തപ്പൻ ക്ഷേത്രത്തിന് സമീപം താമസിക്കുന്ന ജനാർദ്ദനനെതിരേ പയ്യന്നൂർ പൊലീസ് കേസെടുത്തത്. കഴിഞ്ഞ മാസം 12നാണ് പരാതിക്കാസ്പദമായ സംഭവം നടന്നത്. പരാതിക്കാരിയായ ശ്വേത ഭർത്താവുമൊത്ത് സ്‌കൂട്ടറിൽ പോകവെ അഴിച്ചുവിട്ടിരുന്ന ജനാർദ്ദനന്റെ വളർത്തുനായ ഇവരുടെ സ്‌കൂട്ടറിന് നേരേ ഓടിയെത്തുകയും പരാതിക്കാരിയുടെ വസ്ത്രം കടിച്ചുവലിച്ചതിനെ തുടർന്ന് ഇവർ സഞ്ചരിച്ചിരുന്ന സ്‌കൂട്ടർ നിയന്ത്രണം വിട്ട് മറിയുകയും ചെയ്തു.
അപകടത്തിൽ പരാതിക്കാരിക്ക് പരിക്കേൽക്കുകയും വാഹനത്തിൽ കൊണ്ടുപോകുകയായിരുന്ന ലാപ്‌ടോപ്പിന് കേടുപാടുകൾ സംഭവിച്ചതായും പരാതിയിൽ പറയുന്നു. വളർത്തുമൃഗത്തെ അശ്രദ്ധമായി അഴിച്ചുവിട്ടതിലൂടെ ബോധപൂർവമായ അപകടത്തിന് ഇടയാക്കിയ കുറ്റം ഉൾപ്പെടെ ചുമത്തിയാണ് പൊലീസ് ഉടമസ്ഥനെതിരേ കേസെടുത്തത്.