- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബിഷപ്പിനെ അറസ്റ്റ് ചെയ്യും വരെ എസ്‌പി അടുപ്പക്കാരോടും മേലുദ്യോഗസ്ഥരോടും പറഞ്ഞിരുന്നത് ബലാത്സംഗത്തിന് തെളിവുകൾ ഇല്ലെന്ന്; അവസാന നിമിഷം വരെ രക്ഷിക്കാനുള്ള ഗൂഢാലോചനകളും അരങ്ങേറി; പരാതിക്കാരിയുടെ ഉറച്ച നിലപാടും കന്യാസ്ത്രീകളുടെ സമരവും സർക്കാറിനെ സമ്മർദ്ദത്തിലാക്കിയപ്പോൾ നിലപാട് തിരുത്തി അറസ്റ്റ്; അറസ്റ്റിലായതോടെ ബലാത്സംഗം തെളിഞ്ഞെന്ന് നിലപാട് മാറ്റി എസ്‌പി
കൊച്ചി: കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസിൽ ബിഷപ്പിനെ അറസ്റ്റു ചെയ്യാൻ എന്തുകൊണ്ട് വൈകുന്നു എന്ന് ഇന്നലെ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനോട് മാധ്യമപ്രവർത്തകർ ചോദിച്ചപ്പോൾ അദ്ദേഹം നൽകിയ മറുപടി ബിഷപ്പ് വലിയ ആളായതു കൊണ്ടാണെന്നാണ്. സാധാരണക്കാരനും വലിയവനും നീതിയുടെ കാര്യത്തിൽ ലഭിക്കുന്ന രണ്ട് പരിഗണനയാണ് വെള്ളാപ്പള്ളി തന്റെ കമന്റിലൂടെ വ്യക്തമാക്കിയത്. കേരള സമൂഹം ഇന്നലെ ബിഷപ്പിനെ അറസ്റ്റു ചെയ്യും വരെ ഏതാണ്ട് ഈ അഭിപ്രായത്തിൽ തന്നെയായിരുന്നു. ഇന്നലെ സിപിഎം അനുകൂലികൾക്ക് സൈബർ ലോകത്ത് അടക്കം ബിഷപ്പിന്റെ അറസ്റ്റ് ആഘോഷിക്കാൻ സാധിക്കാതെ പോയതിന് കാരണവും മറ്റൊന്നല്ല. ഗത്യന്തരമില്ലാതെയാണ് ബിഷപ്പിനെ അറസ്റ്റു ചെയ്തത് എന്നു തന്നെയാണ് ഇതിന്റെ കാരണം. ഇന്നലെ ബിഷപ്പിനെ അറസ്റ്റു ചെയ്യും വരെ ഉദ്യോഗസ്ഥർക്കിടയിൽ കടുത്ത അഭിപ്രായ വ്യത്യാസമാണ് നില നിന്നത്. രാഷ്ട്രീയമായ ഏറെ സമ്മർദ്ദമുള്ളിൽ സ്വന്തം നിലയിൽ തീരുമാനം കൈക്കൊള്ളാനുള്ള ബുദ്ധിമുട്ടായിരുന്നു ഉദ്യോഗസ്ഥർക്കിടയിൽ ആശയക്കുഴപ്പത്തിന് ഇടയാക്കിയത്.
കൊച്ചി: കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസിൽ ബിഷപ്പിനെ അറസ്റ്റു ചെയ്യാൻ എന്തുകൊണ്ട് വൈകുന്നു എന്ന് ഇന്നലെ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനോട് മാധ്യമപ്രവർത്തകർ ചോദിച്ചപ്പോൾ അദ്ദേഹം നൽകിയ മറുപടി ബിഷപ്പ് വലിയ ആളായതു കൊണ്ടാണെന്നാണ്. സാധാരണക്കാരനും വലിയവനും നീതിയുടെ കാര്യത്തിൽ ലഭിക്കുന്ന രണ്ട് പരിഗണനയാണ് വെള്ളാപ്പള്ളി തന്റെ കമന്റിലൂടെ വ്യക്തമാക്കിയത്. കേരള സമൂഹം ഇന്നലെ ബിഷപ്പിനെ അറസ്റ്റു ചെയ്യും വരെ ഏതാണ്ട് ഈ അഭിപ്രായത്തിൽ തന്നെയായിരുന്നു. ഇന്നലെ സിപിഎം അനുകൂലികൾക്ക് സൈബർ ലോകത്ത് അടക്കം ബിഷപ്പിന്റെ അറസ്റ്റ് ആഘോഷിക്കാൻ സാധിക്കാതെ പോയതിന് കാരണവും മറ്റൊന്നല്ല. ഗത്യന്തരമില്ലാതെയാണ് ബിഷപ്പിനെ അറസ്റ്റു ചെയ്തത് എന്നു തന്നെയാണ് ഇതിന്റെ കാരണം.
ഇന്നലെ ബിഷപ്പിനെ അറസ്റ്റു ചെയ്യും വരെ ഉദ്യോഗസ്ഥർക്കിടയിൽ കടുത്ത അഭിപ്രായ വ്യത്യാസമാണ് നില നിന്നത്. രാഷ്ട്രീയമായ ഏറെ സമ്മർദ്ദമുള്ളിൽ സ്വന്തം നിലയിൽ തീരുമാനം കൈക്കൊള്ളാനുള്ള ബുദ്ധിമുട്ടായിരുന്നു ഉദ്യോഗസ്ഥർക്കിടയിൽ ആശയക്കുഴപ്പത്തിന് ഇടയാക്കിയത്. ഒത്തു തീർപ്പ് ശ്രമങ്ങൾ അവസാന നിമിഷം വരെ നടന്നെങ്കിലും ഇരയായ കന്യാസ്ത്രീയുടെ അടിയുറച്ച നിലപാടോടെ അന്വേഷണ ഉദ്യോഗസ്ഥർ അറസ്റ്റിലേക്ക് കടന്നു. ബലാത്സംഗത്തിന് തെളിവുകൾ ഇല്ലെന്ന് അതുവരെ അടുപ്പക്കാരോട് പഞ്ഞിരുന്ന കോട്ടയം എസ്‌പി പിന്നീട് നിലപാട് മാറ്റി തെളിമുണ്ടെന്ന് പറയുകയായിരുന്നു.
ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ പരാതി തെളിവുകളുടെ അടിസ്ഥാനത്തിൽ സംശയാതീതമായി തെളിഞ്ഞു. സ്വന്തം ഭാഗം വ്യക്തമാക്കാൻ പ്രതിക്കു പ്രത്യേക സമയം അനുവദിച്ചിരുന്നു. വ്യക്തമായ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് അറസ്റ്റെന്നും എസ്‌പി പറഞ്ഞു. തനിക്കെതിരെ ഗൂഢാലോചന നടന്നുവെന്ന വാദമാണ് ബിഷപ്പ് ആദ്യം മുതൽ തന്നെ മുന്നോട്ടുവച്ചത്. രണ്ടാം ദിവസത്തെ ചോദ്യം ചെയ്യലിൽ ഈ വാദം ഘണ്ഡിക്കാൻ സാധിച്ചു. കേസുമായി ബന്ധപ്പെട്ട മറ്റുള്ളവയിൽ അന്വേഷണം നടത്തുമെന്നും എസ്‌പി വ്യക്തമാക്കി.
2014 മുതൽ 2016 വരെ, ബിഷപ്പ് ബലാത്സംഗം ചെയ്‌തെന്നായിരുന്നു കന്യാസ്ത്രീയുടെ പരാതി. കന്യാസ്ത്രീ ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകിയത് 2018 ജൂൺ 27-ന് മാത്രമാണ്. പരാതിപ്പെടാൻ വൈകിയത് എന്തിനെന്ന ചോദ്യം ബിഷപ്പിനെ അനുകൂലിക്കുന്നവർ ഉയർത്തി. എന്നാൽ, ഈ കാലതാമസത്തിന്റെ ഉത്തരം തേടാൻ സാധിച്ചതാണ് കേസിൽ നിർണായകമായത്. പരാതിപ്പെടാൻ വൈകിയതിന്റെ കാരണമാണ് പൊലീസ് പ്രധാനമായും തേടിയത്. ഇതിന് ഏറെ പണിപ്പെടേണ്ടിയും വന്നു. ബിഷപ്പിനെ കന്യാസ്ത്രീയുടെ ബന്ധുക്കൾ ഭീഷണിപ്പെടുത്തിയെന്നു കാണിച്ച് ജലന്ധർ രൂപതാ അധികാരികൾ പൊലീസിൽ നൽകിയ പരാതിയും അന്വേഷണസംഘത്തെ വലച്ചു. കന്യാസ്ത്രീ പരാതി നൽകുന്നതിന് മുമ്പാണ് രൂപതാ അധികാരികൾ ഈ പരാതി കൊടുത്തത്.
പൊലീസിന് നൽകുന്നതിന് വളരെ മുമ്പുതന്നെ സഭാനേതൃത്വത്തിന് കന്യാസ്ത്രീ പരാതി കൊടുത്തിരുന്നെന്ന് കണ്ടെത്തി. കർദിനാൾ മാർ ജോർജ് ആലഞ്ചേരി, പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട്, കുറവിലങ്ങാട് പള്ളി വികാരി എന്നിവരുടെ മൊഴി ഇത് ശരിവെച്ചു. സഭ നടപടി എടുത്തതിലുള്ള വൈരാഗ്യംകാരണമാണ് കന്യാസ്ത്രീ പരാതിപ്പെട്ടതെന്ന വാദം ഇതോടെ പൊളിഞ്ഞു. സഭ നടപടി എടുക്കുന്നതിനുമുമ്പാണ് ഇവരോടെല്ലാം പരാതിപ്പെട്ടത്.
കന്യാസ്ത്രീയുടെ ബന്ധുക്കൾക്കെതിരേ രൂപതാ അധികാരികൾ നൽകിയ പരാതിയിലും അന്വേഷണം നടന്നു. പരാതിയിൽ പറയുന്ന സിജോയുടെ വിശദമായ മൊഴി രേഖപ്പെടുത്തി. തന്നെ നിർബന്ധിച്ച്, കന്യാസ്ത്രീയുടെ ബന്ധുക്കൾക്കെതിരേ പരാതി എഴുതിവാങ്ങിയെന്ന് ഇയാൾ മൊഴി നൽകി. പരാതി കെട്ടിച്ചമച്ചതാണെന്ന് ബോധ്യമായി. സഭാവസ്ത്രം ഉപേക്ഷിച്ച 18 കന്യാസ്ത്രീകളിൽ ചിലരെ അന്വേഷണസംഘം കണ്ടു. ബിഷപ്പിൽനിന്ന് മറ്റ് പലർക്കും മോശം അനുഭവമുണ്ടായെന്നും മൊഴി ലഭിച്ചു.
ഡൽഹിയിലെ ബന്ധുവായ ഒരു സ്ത്രീ, കന്യാസ്ത്രീക്കെതിരേ പരാതി നൽകിയിരുന്നെന്ന് രൂപത വാദിച്ചു. ഇതിൽ നടപടി എടുത്തതിലുള്ള പ്രതികാരമാണ് പീഡന ആരോപണമെന്നും രൂപതാ അധികാരികൾ പറഞ്ഞിരുന്നു. അന്വേഷണസംഘം ഡൽഹിയിലെത്തി ഇവരുടെ മൊഴിയെടുത്തു. തെറ്റിദ്ധാരണകൊണ്ടാണ് പരാതി നൽകിയതെന്നായിരുന്നു ഇവരുടെ മൊഴി. ഇതും എതിരായതോടെയാണ് ബിഷപ്പിനെ വിളിച്ചുവരുത്താൻ തീരുമാനിച്ചത്. ജലന്ധറിൽ എത്തി മിഷനറീസ് ഓഫ് ജീസസ് സന്ന്യാസിനി സമൂഹത്തിലെ മറ്റുചില കന്യാസ്ത്രീകളുടെ മൊഴിയുമെടുത്തു. 'ഇടയനൊപ്പം ഒരു ദിവസം' പരിപാടിയെക്കുറിച്ചും പരാതി ഉണ്ടായെന്ന മൊഴികൂടി ലഭിച്ചതോടെ കുരുക്ക് മുറുകി. ഇങ്ങനെ തെൡവുകൾ ഓരോന്നായി കണ്ടെത്തിയ ശേഷമാണ് ഒടുവിൽ അറസ്റ്റിലേക്ക് അന്വേഷണ സംഘം കടന്നത്.