- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് ഇല്ലാത്തതു കൊണ്ട് ഇനി വിദേശത്ത് ജോലി കിട്ടിയാലും പണികിട്ടുമോ എന്ന് പേടിക്കേണ്ട; പ്രവാസി മലയാളികൾക്ക് ഇമെയിൽ വഴി അപേക്ഷ നൽകാനും ക്ലീയറൻസ് സർട്ടിഫിക്കറ്റ് നൽകാനും സൗകര്യം ഒരുക്കി പൊലീസ്; ആളെ ചുമതലപ്പെടുത്തിയാൽ നേരിട്ട് സർട്ടിഫിക്കറ്റ് വാങ്ങാം
തിരുവനന്തപുരം: വിദേശത്തു താമസിക്കുന്ന മലയാളികൾക്ക് പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റിനു ഇ-മെയിൽ വഴി അപേക്ഷിക്കാൻ സൗകര്യമൊരുക്കി. ഇത് കിട്ടാനുള്ള താമസം മൂലം പലർക്കും ജോലി നഷ്ടമാകാറുണ്ട്. വിദേശത്ത് ഒരു കമ്പനിയിൽ ജോലി ചെയ്യുന്നവർക്ക് മറ്റൊരിടത്ത് ജോലി കിട്ടാനും പൊലീസ് ക്ലിയറൻസ് ആവശ്യമാണ്. എന്നാൽ നാട്ടിലെത്തി ഇതിന് അപേക്ഷിക്കണമെന്നുള്ളത് വലിയൊരു പ്രശ്‌നമായി തുടർന്നു. ഈ സാഹചര്യത്തിലാണ് ഓൺലൈനിൽ അപേക്ഷ സ്വീകിരിക്കാനുള്ള സംവിധാനം ഒരുക്കുന്നത്. www.keralapolice.gov.in എന്ന വെബ്‌സൈറ്റിൽ നിന്ന് അപേക്ഷാഫോം പൂരിപ്പിച്ച് അനുബന്ധരേഖകളും നാട്ടിലെ വ്യക്തിയെ സർട്ടിഫിക്കറ്റ് ഏറ്റുവാങ്ങാൻ ചുമതലപ്പെടുത്തുന്ന കത്തും സഹിതം ഇ-മെയിൽ ആയി അപേക്ഷിക്കാം. അപേക്ഷാ ഫീസ് നാട്ടിലുള്ള എതെങ്കിലും വ്യക്തി മുഖാന്തിരം ബന്ധപ്പെട്ട പൊലീസ് സ്റ്റേഷനിൽ അടയ്ക്കാം. ഓൺലൈനായി അപേക്ഷിക്കുന്നവർക്ക് ഫോട്ടോ പതിക്കാത്ത ക്ലിയറൻസ് സർട്ടിഫിക്കറ്റ് ആയിരിക്കും ലഭിക്കുക. അപേക്ഷകന് ആവശ്യമെങ്കിൽ ഇ-മെയിലായും സർട്ടിഫിക്കറ്റ് അയച്ചുനൽകും. അപേക്ഷയോടൊപ്പ
തിരുവനന്തപുരം: വിദേശത്തു താമസിക്കുന്ന മലയാളികൾക്ക് പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റിനു ഇ-മെയിൽ വഴി അപേക്ഷിക്കാൻ സൗകര്യമൊരുക്കി. ഇത് കിട്ടാനുള്ള താമസം മൂലം പലർക്കും ജോലി നഷ്ടമാകാറുണ്ട്. വിദേശത്ത് ഒരു കമ്പനിയിൽ ജോലി ചെയ്യുന്നവർക്ക് മറ്റൊരിടത്ത് ജോലി കിട്ടാനും പൊലീസ് ക്ലിയറൻസ് ആവശ്യമാണ്. എന്നാൽ നാട്ടിലെത്തി ഇതിന് അപേക്ഷിക്കണമെന്നുള്ളത് വലിയൊരു പ്രശ്‌നമായി തുടർന്നു. ഈ സാഹചര്യത്തിലാണ് ഓൺലൈനിൽ അപേക്ഷ സ്വീകിരിക്കാനുള്ള സംവിധാനം ഒരുക്കുന്നത്.
www.keralapolice.gov.in എന്ന വെബ്‌സൈറ്റിൽ നിന്ന് അപേക്ഷാഫോം പൂരിപ്പിച്ച് അനുബന്ധരേഖകളും നാട്ടിലെ വ്യക്തിയെ സർട്ടിഫിക്കറ്റ് ഏറ്റുവാങ്ങാൻ ചുമതലപ്പെടുത്തുന്ന കത്തും സഹിതം ഇ-മെയിൽ ആയി അപേക്ഷിക്കാം. അപേക്ഷാ ഫീസ് നാട്ടിലുള്ള എതെങ്കിലും വ്യക്തി മുഖാന്തിരം ബന്ധപ്പെട്ട പൊലീസ് സ്റ്റേഷനിൽ അടയ്ക്കാം. ഓൺലൈനായി അപേക്ഷിക്കുന്നവർക്ക് ഫോട്ടോ പതിക്കാത്ത ക്ലിയറൻസ് സർട്ടിഫിക്കറ്റ് ആയിരിക്കും ലഭിക്കുക. അപേക്ഷകന് ആവശ്യമെങ്കിൽ ഇ-മെയിലായും സർട്ടിഫിക്കറ്റ് അയച്ചുനൽകും. അപേക്ഷയോടൊപ്പം ഇക്കാര്യം പ്രത്യേകം രേഖപ്പെടുത്തണം. പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റിന്റെ അപേക്ഷയോടൊപ്പം ക്ലിയറൻസ് സർട്ടിഫിക്കറ്റ് എന്ത് ആവശ്യത്തിനാണെന്നതിനുള്ള രേഖ ലഭ്യമാണെങ്കിൽ ഹാജരാക്കിയാൽ മതിയെന്നും പൊലീസ് മേധാവി നിർദേശിച്ചു.
യു. എ. ഇ യിൽ ജോലി തേടുന്നവർക്ക് പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് അത്യന്താപേക്ഷിതാണ്. ഇത് വേഗത്തിൽ ലഭിക്കുന്നതിനായി നടപടിക്രമങ്ങൾ പൊലീസ് ലഘൂകരിച്ചിരുന്നു. അപേക്ഷാഫീസ് ആയിരം രൂപയായിരുന്നത് 500 രൂപയാക്കി കുറയ്ക്കുകയും ചെയ്തു. ഇതിനൊപ്പമാണ് ഓൺലൈൻ സംവിധാനവും വരുന്നത്. അപേക്ഷിക്കുന്ന സേ്റ്റഷനി-ലെ എസ്.എച്ച്. ഒ. ആണ് ഇനിമുതൽ പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നല്കുക.
അപേക്ഷയോടൊപ്പം മേൽവിലാസവും ജനനത്തീയതിയും തെളിയിക്കുന്നതിന് റേഷൻകാർഡ്, വോട്ടർ ഐഡി കാർഡ്, എസ്.എസ്.എൽ.സി. ബുക്ക് എന്നിവയി-ലേതെങ്കിലും രേഖ, പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റിന്റെ ആവശ്യം എന്താണെന്നു തെളിവാക്കുന്ന കത്ത് /രേഖ , പാസ്പോർട്ടി-ന്റെ പകർപ്പ് ലഭ്യമാ-ണെങ്കിൽ അത്, രണ്ട് പാസ്പോർട്ട് സൈസ് ഫോ-ട്ടോ എന്നിവയും ഹാജരാക്കണം. അപേക്ഷാഫീസായ 500 രൂപ സ്റ്റേഷനിൽ സ്വീകരിക്കും. സർട്ടിഫിക്കറ്റിനായുള്ള പ്രോ-ഫോർമ കേരള പൊലീസ് വെബ്സൈറ്റിൽ ലഭ്യമാക്കിയിട്ടുണ്ട്.
നേരത്തെ യു.എ.ഇയിൽ ജോലി തേടുന്നവർക്ക് പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് വേഗത്തിൽ നൽകാൻ ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ നിർദ്ദേശം നൽകിയിരുന്നു. അപേക്ഷകരുടെ ബുദ്ധിമുട്ട് ഒഴിവാക്കുന്നതിനായി മുഖ്യമന്ത്രിയുടെ നിർദേശ പ്രകാരം ചീഫ് സെക്രട്ടറി വിളിച്ച യോഗത്തിലെ തീരുമാനപ്രകാരമാണ് നടപടി. പുതിയ തൊഴിൽ വിസ അനുവദിക്കുന്നതിന് ഈ മാസം മുതൽ പൊലീസ് ക്ലിയറൻസ് നിർബന്ധമാക്കാൻ യു.എ.ഇ തീരുമാനിച്ചിരിക്കുകയാണ്.
അപേക്ഷകരുടെ സത്യവാങ്മൂലത്തിലെ വിവരങ്ങളും നിലവിലെ രേഖകളും പരിശോധിച്ച് ജില്ലാ പൊലീസ് മേധാവിയാണ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നൽകുക. ജില്ലാ സ്‌പെഷ്യൽ ബ്രാഞ്ചിന്റെ സഹായം ഇതിനുണ്ടാകും. സംസ്ഥാനത്തെ ഏത് പൊലീസ് സ്‌റേറഷനുകളുമായും സ്‌പെഷ്യൽ ബ്രാഞ്ചിന് ഇക്കാര്യത്തിൽ ബന്ധപ്പെടാവുന്നതാണ്. സാധാരണ അപേക്ഷകളിൽ പതിനാല് ദിവസത്തിനകം സർട്ടിഫിക്കറ്റ് നൽകും.