ഓക്ക്‌ലാൻഡ്: ഡ്രിങ്ക് ഡ്രൈവിങ് ലിമിറ്റ് ഉയർത്തിയതും വാഹനങ്ങളുടെ സ്പീഡ് ലിമിറ്റ് കുറച്ചതും ഹോളിഡേ ആഘോഷങ്ങളെ തുടർന്നുള്ള അപകട മരണ നിരക്ക് കുറച്ചതായി റിപ്പോർട്ട്. ഈസ്റ്റർ ഹോളിഡേ ആഘോഷങ്ങളുമായി ബന്ധപ്പെട്ട് കഴിഞ്ഞ ഒരാഴ്ച ഒരു അപകട മരണം മാത്രമാണ് സംഭവിച്ചതെന്നും അപകടമരണങ്ങൾ കുറയ്ക്കാൻ സാധിച്ചത് പൊലീസിന്റെ മികവാണെന്നും വിലയിരുത്തൽ.

കഴിഞ്ഞ വർഷം അഞ്ചു പേരാണ് ഈസ്റ്റർ അവധി ആഘോഷത്തെ തുടർന്നുണ്ടായ അപകടങ്ങളിൽ മരിച്ചത്. മൂമ്പ് 2012-ൽ മാത്രമായിരുന്നു ഈസ്റ്റർ ആഘോഷത്തിനിടെ അപകടമരണങ്ങൾ സംഭവിക്കാതിരുന്നത്. ഈസ്റ്റർ അവധിക്കാലത്ത് പ്രത്യേകം ഏർപ്പെടുത്തിയ നാലു കിലോമീറ്റർ വേഗതയാണ് അപകടമരണങ്ങൾ കുറയ്ക്കാൻ ഏറെ പങ്കുവഹിച്ചതെന്ന് പൊലീസ് വ്യക്തമാക്കുന്നു. പൊലീസ് നൽകുന്ന സന്ദേശങ്ങൾ അതേപടി സ്വീകരിക്കാൻ ജനങ്ങൾ ഉത്സാഹം കാട്ടുന്നുണ്ടെന്നും അതുതന്നെ നല്ല പ്രതികരണമാണെന്നും പൊലീസ് വക്താവ് പറയുന്നു. ഡ്രിങ്ക് ഡ്രൈവിങ് പരിധി ഉയർത്തിയതും അപകടങ്ങൾ ഒഴിവാക്കാൻ സാധിച്ചിട്ടുണ്ട്.

ഇരുപതു വർഷം മുമ്പ് ഇത്തരം അവധി ആഘോഷങ്ങളെ തുടർന്ന് അപകടങ്ങൾ ഏറെയായിരുന്ന സ്ഥാനത്താണ് ഇപ്പോൾ ഇത്രയും താഴ്ന്ന രീതിയിൽ അപകടമരണങ്ങൾ കുറഞ്ഞിരിക്കുന്നതെന്നും വിലയിരുത്തപ്പെടുന്നു.