- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
24 വർഷം മുൻപ് 3000 രൂപ വെട്ടിച്ചെന്ന് കേസ്; കുറ്റപത്രം പോലും നൽകാതെ പൊലീസ്; പൊതുപ്രവർത്തകന്റെ ജീവിതം ദുരിതപൂർണ്ണമാക്കിയതിൽ ക്ഷോഭിച്ച് സുപ്രീം കോടതി
ന്യൂഡൽഹി: നമ്മുടെ നാട്ടിൽ ഒച്ചിഴയുന്നതിനേക്കാൾ പതിയെ നടക്കുന്ന കാര്യമാണ് നീതി നിർവഹണം. കൃത്യസമയത്ത് ലഭിക്കാത്ത് നീതി അനീതിയായേ കണക്കാക്കാൻ സാധിക്കുകയുള്ളൂ. കാശുള്ളവന് അവന് എതിരാകുന്ന വിധിയണെങ്കിൽ എത്രവേണമെങ്കിലും അന്വേഷണവും കോടതി നടപടികളും നീട്ടി കൊണ്ടുപോകാം. കേരളത്തിലെ പല കേസുകളുടെയും കഥ അനന്തമായി നീണ്ടു പോകുകയാണ്. ഇത്തരത്തിൽ തീർത്തും അനാസ്ഥ നിറഞ്ഞ സമീപനം ഒരു പൊതുപ്രവർത്തകന്റെ ജീവിതം ദുരിത പൂർണ്ണമാക്കിയതിൽ സുപ്രീംകോടതി കേരളത്തോടെ വിശദീകരണം തേടിയിരിക്കയാണ്. 24 വർഷം മുൻപ് രജിസ്റ്റർ ചെയ്ത കേസിൽ ഇതുവരെയും കുറ്റപത്രം നൽകാത്തതിൽ നീതിനിഷേധം ആരോപിച്ചുള്ള ഹർജിയാണ് ശരിക്കും കേരളത്തിലെ നിയമവ്യവസ്ഥയെ നാണം കെടുത്തിയത്. ഹർജിയിൽ കേരള സർക്കാരിനും മറ്റും സുപ്രീം കോടതിയുടെ നോട്ടീസ് അയച്ചു. രാഷ്ട്രീയ ലോക്ദൾ ജനറൽ സെക്രട്ടറി മാൻകുന്നിൽ സുരേഷ് നൽകിയ ഹർജിയിൽ എതിർകക്ഷികൾ ആറാഴ്ചയ്ക്കകം മറുപടി നൽകണമെന്ന് ജഡ്ജിമാരായ രഞ്ജൻ ഗൊഗോയ്, പ്രഫുല്ല ചന്ദ്ര പാന്ത് എന്നിവരുടെ ബെഞ്ച് നിർദേശിച്ചു. രാജ്യത്ത് നിയമവാഴ്ച ഉറപ്പാക്കണ

ന്യൂഡൽഹി: നമ്മുടെ നാട്ടിൽ ഒച്ചിഴയുന്നതിനേക്കാൾ പതിയെ നടക്കുന്ന കാര്യമാണ് നീതി നിർവഹണം. കൃത്യസമയത്ത് ലഭിക്കാത്ത് നീതി അനീതിയായേ കണക്കാക്കാൻ സാധിക്കുകയുള്ളൂ. കാശുള്ളവന് അവന് എതിരാകുന്ന വിധിയണെങ്കിൽ എത്രവേണമെങ്കിലും അന്വേഷണവും കോടതി നടപടികളും നീട്ടി കൊണ്ടുപോകാം. കേരളത്തിലെ പല കേസുകളുടെയും കഥ അനന്തമായി നീണ്ടു പോകുകയാണ്. ഇത്തരത്തിൽ തീർത്തും അനാസ്ഥ നിറഞ്ഞ സമീപനം ഒരു പൊതുപ്രവർത്തകന്റെ ജീവിതം ദുരിത പൂർണ്ണമാക്കിയതിൽ സുപ്രീംകോടതി കേരളത്തോടെ വിശദീകരണം തേടിയിരിക്കയാണ്.
24 വർഷം മുൻപ് രജിസ്റ്റർ ചെയ്ത കേസിൽ ഇതുവരെയും കുറ്റപത്രം നൽകാത്തതിൽ നീതിനിഷേധം ആരോപിച്ചുള്ള ഹർജിയാണ് ശരിക്കും കേരളത്തിലെ നിയമവ്യവസ്ഥയെ നാണം കെടുത്തിയത്. ഹർജിയിൽ കേരള സർക്കാരിനും മറ്റും സുപ്രീം കോടതിയുടെ നോട്ടീസ് അയച്ചു. രാഷ്ട്രീയ ലോക്ദൾ ജനറൽ സെക്രട്ടറി മാൻകുന്നിൽ സുരേഷ് നൽകിയ ഹർജിയിൽ എതിർകക്ഷികൾ ആറാഴ്ചയ്ക്കകം മറുപടി നൽകണമെന്ന് ജഡ്ജിമാരായ രഞ്ജൻ ഗൊഗോയ്, പ്രഫുല്ല ചന്ദ്ര പാന്ത് എന്നിവരുടെ ബെഞ്ച് നിർദേശിച്ചു.
രാജ്യത്ത് നിയമവാഴ്ച ഉറപ്പാക്കണമെങ്കിൽ നിയമ നടപടികൾ പൂർത്തിയാക്കാൻ സമയപരിധി നിശ്ചിക്കേണ്ടതുണ്ടെന്ന് വിൽസ് മാത്യൂസ് മുഖേന നൽകിയ ഹർജിയിൽ സുരേഷ് വ്യക്തമാക്കി. ഹർജിക്കാരൻ നേരത്തേ സംസ്ഥാന യുവജനക്ഷേമ ബോർഡ് ഉപാധ്യക്ഷനായിരുന്നു. അദ്ദേഹമുൾപ്പെട്ട ഖാദി വർക്കേഴ്‌സ് വെൽഫെയർ സൊസൈറ്റി ജോലി വാഗ്ദാനം ചെയ്ത് 3000 രൂപ വാങ്ങി കബളിപ്പിച്ചെന്ന കേസിലെ നടപടികളാണ് ഇനിയും പൂർത്തിയാകാത്തത്. അന്വേഷണമെന്ന പേരിൽ നടന്നത് വെറും പ്രഹസനമാണെന്നാണ് ആക്ഷേപം.
1991ൽ ജൂലൈയിൽ ആലപ്പുഴ നോർത്ത് പൊലീസ് സ്‌റ്റേഷനിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്തു. പിറ്റേ വർഷം ജൂലൈയിൽ ഹർജിക്കാരൻ അറസ്റ്റിലായി. ജാമ്യത്തുകയായി 20000 രൂപ അടച്ചാണു പുറത്തിറങ്ങിയത്. കേസ് നടപടികൾ റദ്ദാക്കാനാവശ്യപ്പെട്ട് ഹർജിക്കാരൻ ഹൈക്കോടതിയെ സമീപിച്ചിരുന്നു.
കുറ്റപത്രം നൽകുന്നതിൽ കാലതാമസം പാടില്ലെന്നു ഹൈക്കോടതി 1992ൽതന്നെ നിർദേശിച്ചതാണെങ്കിലും ഇതുവരെയും നടപടിയുണ്ടായിട്ടില്ലെന്നും കേസ് നടപടികൾ പൂർത്തിയാക്കാത്തത് അന്തസ്സായി ജീവിക്കാനുള്ള ഭരണഘടനാപരമായ അവകാശത്തിന്റെ നിഷേധമാണെന്നും ഹർജിയിൽ പറയുന്നു.

