പോലീസ് വഴിയരുകിൽ ചെക്കിങ് നടത്തുന്ന കാര്യം കൈമാറി സഹായിക്കുന്നവരാണ് മലയാളികളടക്കമുള്ള എല്ലാ ഡ്രൈവർമാരും. എന്നാൽ ഇനി ഡെന്മാർക്കിൽ ഇനി അത്തരത്തിൽ സ്പീഡ് ചെക്ക് കാര്യം കൈമാറിയാലും പിഴ ഉറപ്പാണ്.

സ്പീഡ് ചെക്കിങിനായി ക്യാമറയുമായി പൊലീസ് വഴിയരുകിൽ കാത്ത് നില്ക്കുന്ന കാര്യം പലപ്പോഴും ഡ്രൈവർമാർ ലൈറ്റ് മിന്നിച്ചോ ഹോൾമുഴക്കിയോ ആണ് മറ്റ് കാറുകളോട് കൈമാറുക. അതോട സ്പീഡ് കുറച്ച് ക്യാമറയിൽ കുടുങ്ങാതെ പലരും രക്ഷപ്പെടുകയും ചെയ്യുന്നത് പതിവായതോടെയാണ് ഡെന്മാർക്ക് പൊലീസ് വിവരം കൈമാറുന്നവരെയും പിടികൂടാൻ തീരുമാനിച്ചത്.

ഇങ്ങനെ വിവരം കൈമാറുന്നവർക്ക് 1000, ക്രോണർ വരെ പിഴ ഈടാക്കാനാണ് തീരുമാനം.