- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
റോഡിൽ ചിതറിക്കിടന്ന നോട്ടു കെട്ടുകൾ കണ്ട് യാത്രക്കാരൻ ഞെട്ടി; സ്‌പെയിനിൽ വഴിയിൽ ചിതറി കിടന്നത് രണ്ടു ലക്ഷം പൗണ്ട് ! പണം ബാങ്കിൽ സുരക്ഷിതമായെത്തിച്ച ശേഷം അന്വേഷണമാരംഭിച്ച് പൊലീസ് ; കണ്ടെത്തിയവയിൽ ചിലത് കള്ളനോട്ടെന്നും സൂചന
സ്‌പെയിൻ: വഴിയിൽ കിടന്നെങ്കിലും ഒരു പത്തിന്റെ നോട്ട് കിട്ടണെയെന്ന് ചിലപ്പോഴെങ്കിലും ആഗ്രഹിച്ചിട്ടുള്ളവരുണ്ടാകും. അവർ കേട്ടാൽ ഞെട്ടുന്ന വാർത്തയാണ് ഇപ്പോൾ സ്‌പെയിനിൽ നിന്നും കേൾക്കുന്നത്. സെൻട്രൽ സ്‌പെയിനിലെ എ ഫോർ മോട്ടോർവേയിൽ വാഹനയാത്രക്കാരൻ റോഡിൽ ചിതറിക്കിടക്കുന്ന പൗണ്ടിന്റെ കെട്ടുകൾ കണ്ട് ഞെട്ടി. സ്ഥലത്തെത്തിയ പൊലീസ് ഉദ്യോഗസ്ഥർ പണം എടുത്ത് ബാങ്കിലെത്തി എണ്ണി തിട്ടപ്പെടുത്തിയപ്പോളാണ് എല്ലാവരും അത്ഭുതപ്പെട്ടത്. രണ്ട് ലക്ഷം പൗണ്ടാണ് റോഡിൽ നിന്നും കിട്ടിയത്. പണം കണ്ടെത്തിയ സ്ഥലത്തിന് സമീപം തന്നെ പൊലീസ് സ്റ്റേഷനും പ്രവർത്തിക്കുന്നുണ്ട്. ഇത്രയും പണം എവിടെ നിന്നും വന്നുവെന്നതിൽ ഇപ്പോൾ അന്വേഷണം പുരോഗമിക്കുകയാണ്. ഈ ഭാഗത്ത് കാറിലോ മറ്റൊ കൊണ്ടു പോകുകയായിരുന്ന പണം കൈമാറ്റം ചെയ്യുന്നതിനിടയിൽ കൈമോശം വന്നതാകാം എന്നാണ് പ്രാഥമിക നിഗമനം. കണ്ടെടുത്ത നോട്ടുകളിൽ ഏതാനും എണ്ണം വ്യാജ നോട്ടുകളായിരുന്നുവെന്നും സൂചനയുണ്ട്.
സ്‌പെയിൻ: വഴിയിൽ കിടന്നെങ്കിലും ഒരു പത്തിന്റെ നോട്ട് കിട്ടണെയെന്ന് ചിലപ്പോഴെങ്കിലും ആഗ്രഹിച്ചിട്ടുള്ളവരുണ്ടാകും. അവർ കേട്ടാൽ ഞെട്ടുന്ന വാർത്തയാണ് ഇപ്പോൾ സ്‌പെയിനിൽ നിന്നും കേൾക്കുന്നത്. സെൻട്രൽ സ്‌പെയിനിലെ എ ഫോർ മോട്ടോർവേയിൽ വാഹനയാത്രക്കാരൻ റോഡിൽ ചിതറിക്കിടക്കുന്ന പൗണ്ടിന്റെ കെട്ടുകൾ കണ്ട് ഞെട്ടി. സ്ഥലത്തെത്തിയ പൊലീസ് ഉദ്യോഗസ്ഥർ പണം എടുത്ത് ബാങ്കിലെത്തി എണ്ണി തിട്ടപ്പെടുത്തിയപ്പോളാണ് എല്ലാവരും അത്ഭുതപ്പെട്ടത്. രണ്ട് ലക്ഷം പൗണ്ടാണ് റോഡിൽ നിന്നും കിട്ടിയത്.
പണം കണ്ടെത്തിയ സ്ഥലത്തിന് സമീപം തന്നെ പൊലീസ് സ്റ്റേഷനും പ്രവർത്തിക്കുന്നുണ്ട്. ഇത്രയും പണം എവിടെ നിന്നും വന്നുവെന്നതിൽ ഇപ്പോൾ അന്വേഷണം പുരോഗമിക്കുകയാണ്. ഈ ഭാഗത്ത് കാറിലോ മറ്റൊ കൊണ്ടു പോകുകയായിരുന്ന പണം കൈമാറ്റം ചെയ്യുന്നതിനിടയിൽ കൈമോശം വന്നതാകാം എന്നാണ് പ്രാഥമിക നിഗമനം. കണ്ടെടുത്ത നോട്ടുകളിൽ ഏതാനും എണ്ണം വ്യാജ നോട്ടുകളായിരുന്നുവെന്നും സൂചനയുണ്ട്.