- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചാക്കിൽ കെട്ടി ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ മൃതദേഹാവശിഷ്ടം യുവതിയുടേതല്ല; 2003 ൽ ഒമാനിൽ മരണപ്പെട്ട കരിക്കോട് സ്വദേശി സുരലാലിന്റേത്! എംബാം ചെയ്ത് നാട്ടിലെത്തിച്ച് മറവു ചെയ്ത മൃതദേഹം അഴുകാതെ മണ്ണിൽ കിടന്നു; ജ്യേത്സ്യന്റെ നിർദേശ പ്രകാരം വീടുവെക്കാൻ പറമ്പുകുഴിച്ചപ്പോൾ അവശിഷ്ടം കണ്ടെത്തി; ചാക്കിലാക്കി കടലിൽ ഉപേക്ഷിച്ചത് വീട്ടുകാർ തന്നെ; മൃതദേഹത്തോട് അനാദരവ് കാട്ടിയതിന് കേസ്
കൊല്ലം: കടൽ തീരത്ത് ചാക്കിൽ കെട്ടി ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ മൃതദേഹാവശിഷ്ടം തിരിച്ചറിഞ്ഞു. 2003 ൽ ഒമാനിൽ മരണമടഞ്ഞ കരിക്കോട് പേരൂർ മേലെവിള പുത്തൻവീട്ടിൽ സോമന്റെ മകൻ സുരലാലിന്റെ മൃതദേഹ അവശിഷ്ടമാണ് പരവൂർ തെക്കും ഭാഗം പുത്തൻ പള്ളിക്ക് സമീപം കടലോരത്ത് കണ്ടെത്തിയത്. ഇതോടെ ദുരൂഹതയ്ക്ക് വിരാമമായി. ഇന്ന് രാവിലെയാണ് കടൽ തീരത്ത് ഒരു ചാക്ക് കെട്ട് നാട്ടുകാർ കണ്ടെത്തിയത്. അസഹ്യമായ ദുർഗന്ധംവമിക്കുന്നതിനാൽ വിവരം പരവൂർ പൊലീസിനെ അറിയിച്ചു. പൊലീസെത്തി പരിശോദിച്ചപ്പോഴാണ് മനുഷ്യന്റെ മൃതദേഹാവശിഷ്ടമാണ് എന്ന് അറിയുന്നത്. മൃതദേഹത്തിന്റെ അരയ്ക്ക് മുകളിലേക്ക് പൂർണ്ണമായും അഴുകിയ നിലയിലും രണ്ട് കാലുകൾക്ക് കേടുപാടുകൾ സംഭവിക്കാത്ത നിലയിലുമായിരുന്നു. സംഭവമറിഞ്ഞ് സിറ്റി പൊലീസ് കമ്മീഷ്ണർ ഉൾപ്പെടയുള്ള ഉന്നത പൊലീസ് സംഘം സ്ഥലത്തെത്തി. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം ആരുടെതാണ് എന്ന് കണ്ടെത്തിയത്. പൊലീസ് അന്വേഷണം ആരംഭിച്ചപ്പോൾ കഴിഞ്ഞ രാത്രിയിൽ ഒരു നീല ആൾട്ടോ കാറിൽ മൂന്ന് പേർ എത്തി ചാക്ക് കടലിൽ വലിച്ചെറിഞ്ഞതായി കണ
കൊല്ലം: കടൽ തീരത്ത് ചാക്കിൽ കെട്ടി ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ മൃതദേഹാവശിഷ്ടം തിരിച്ചറിഞ്ഞു. 2003 ൽ ഒമാനിൽ മരണമടഞ്ഞ കരിക്കോട് പേരൂർ മേലെവിള പുത്തൻവീട്ടിൽ സോമന്റെ മകൻ സുരലാലിന്റെ മൃതദേഹ അവശിഷ്ടമാണ് പരവൂർ തെക്കും ഭാഗം പുത്തൻ പള്ളിക്ക് സമീപം കടലോരത്ത് കണ്ടെത്തിയത്. ഇതോടെ ദുരൂഹതയ്ക്ക് വിരാമമായി. ഇന്ന് രാവിലെയാണ് കടൽ തീരത്ത് ഒരു ചാക്ക് കെട്ട് നാട്ടുകാർ കണ്ടെത്തിയത്. അസഹ്യമായ ദുർഗന്ധംവമിക്കുന്നതിനാൽ വിവരം പരവൂർ പൊലീസിനെ അറിയിച്ചു. പൊലീസെത്തി പരിശോദിച്ചപ്പോഴാണ് മനുഷ്യന്റെ മൃതദേഹാവശിഷ്ടമാണ് എന്ന് അറിയുന്നത്. മൃതദേഹത്തിന്റെ അരയ്ക്ക് മുകളിലേക്ക് പൂർണ്ണമായും അഴുകിയ നിലയിലും രണ്ട് കാലുകൾക്ക് കേടുപാടുകൾ സംഭവിക്കാത്ത നിലയിലുമായിരുന്നു. സംഭവമറിഞ്ഞ് സിറ്റി പൊലീസ് കമ്മീഷ്ണർ ഉൾപ്പെടയുള്ള ഉന്നത പൊലീസ് സംഘം സ്ഥലത്തെത്തി. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം ആരുടെതാണ് എന്ന് കണ്ടെത്തിയത്.
പൊലീസ് അന്വേഷണം ആരംഭിച്ചപ്പോൾ കഴിഞ്ഞ രാത്രിയിൽ ഒരു നീല ആൾട്ടോ കാറിൽ മൂന്ന് പേർ എത്തി ചാക്ക് കടലിൽ വലിച്ചെറിഞ്ഞതായി കണ്ടു എന്ന് നാട്ടുകാരാനായ ഒരാൾ മൊഴി നൽകി. ഇതിനെ തുടർന്ന് സിറ്റിയിലെ മുഴുവൻ സിസിടിവി ദൃശ്യങ്ങളും പൊലീസ് പരിശോദിച്ചു. ഇതിൽ നിന്നും ആ സമയം കടന്നു പോയ കാർ കണ്ടെത്തി. കാറിന്റെ നമ്പർ കണ്ടെത്തി അന്വേഷണം ആരംഭിച്ചപ്പോൾ സുരലാലിന്റെ ഭാര്യയുടെ പേരിലുള്ള വാഹനമാണെന്ന് കണ്ടെത്തി. പൊലീസ് ഇവരുടെ വീട്ടിലേക്ക് തിരിച്ചപ്പോൾ പൊലീസ് തങ്ങളെ പിൻതുടരുന്നു എന്ന് മനസ്സിലാക്കി ബന്ധുക്കൾ പരവൂർ പൊലീസ് സ്റ്റേഷനിലെത്തി. അങ്ങനെയാണ് സുരലാലിന്റെ മൃതദേഹമാണെന്ന് തിരിച്ചറിയുന്നത്.
2003 ൽ ഒമാനിൽ വച്ച് നടന്ന വാഹനാപകടത്തിലാണ് സുരലാൽ മരണമടഞ്ഞത്. അന്ന് വീട്ടിൽ കൊണ്ട് വന്ന് മൃതദേഹം മറവ് ചെയ്തിരുന്നു. ഇപ്പോൾ വീട് വയ്ക്കാനായി ജോത്സ്യനെ പോയി കണ്ടിരുന്നു. വീട് വയ്ക്കാൻ തീരുമാനിച്ചിരിക്കുന്ന സ്ഥലത്തായിരുന്നു സുരലാലിനെ മറവ് ചെയ്തിരുന്നത്. അവിടെ മൃതദേഹാവശിഷ്ടം ഉണ്ടാവും അത് ശുഭകരമാണെന്നും അവിടം കുഴിച്ച് അവശിഷ്ടങ്ങൾ എടുത്ത് കടലിൽ കൊണ്ട് കളയണമെന്നും നിർദ്ധേശിച്ചു. ഇതിനെ തുടർന്ന് കഴിഞ്ഞ ദിവസം പറമ്പ് കുഴിച്ചപ്പോഴാണ് മൃതദേഹം പൂർണ്ണമായും അഴുകാതെ തന്നെയാണ് കിടക്കുന്നത് എന്ന് കണ്ടെത്തിയത്. ഇതോടെ അവിടെ നിന്നും മൃതദേഹം തോണ്ടി എടുത്ത് ചാക്കിലാക്കി കടലിലേക്ക് കൊണ്ട് തള്ളുകയായിരുന്നു. എന്നാൽ തിരയടിച്ച് തിരികെ കരയിലേക്ക് വന്നടിഞ്ഞു. ഒമാനിൽ നിന്നും എംബാം ചെയ്തായിരുന്നു അന്ന് മൃതദേഹം നാട്ടിലേക്ക് എത്തിച്ചത്. എംബാം ചെയ്ത മൃതദേഹം പെട്ടിയിലാക്കി മറവ് ചെയ്യുകയായിരുന്നു. അതിനാൽ ശരീരം മുഴുവനായി അഴുകിയിരുന്നില്ല. അരയ്ക്ക് മുകളിലുള്ള ഭാഗം മാത്രമേ അഴുകിയിരുന്നുള്ളൂ. കാലുകൾക്കൊന്നും പതിനഞ്ചു വർഷമായിട്ടും ഒരു കോട്ടവും തട്ടിയിരുന്നില്ല.
മൃതദേഹാവശിഷ്ടം കണ്ടെത്തിയ ഉടൻ തന്നെ പൊലീസ് തിരുവനന്തപുരം മെഡിക്കൽ കോളേജാശുപത്രിയിലെത്തിച്ച് പോസ്റ്റ്‌മോർട്ടം നടത്തി. പോസ്റ്റ്‌മോർട്ടം ചെയ്തപ്പോൾ തന്നെ മൃതദേഹം മുൻപ് പോസ്റ്റ് മാർട്ടം നടത്തിയിരുന്നതായി കണ്ടെത്തി. പോസ്റ്റ്‌മോർട്ടം ചെയ്ത രീതി വച്ച് ഇന്ത്യയിലല്ല വിദേശത്താണ് പോസ്റ്റ്‌മോർട്ടം നടത്തിയത് എന്ന് മനസ്സിലാക്കി. എല്ലുകൾ പൊട്ടിക്കുന്ന രീതിയാണ് ഇന്ത്യയിൽ എന്നാൽ വിദേശത്ത് ഇലക്ട്രിക് കട്ടർ ഉപയോഗിച്ചാണ് മുറിക്കുന്നത്. കൂടാതെ തുന്നൽ ഇടുന്ന രീതിയും വിദേശത്തെ പോലെയായിരുന്നു. ഇത് കൂടാതെ മൃതദേഹത്തിൽ നിന്നും വിദേശത്ത് മൃതദേഹം കവർ ചെയ്യാൻ ഉപയോഗിക്കുന്ന ബാഗും കണ്ടെത്തിയിരുന്നു. ഇതോടെ വിദേശത്ത് മരിച്ച ആരുടെയോ മൃതദേഹമാണെന്ന് സ്ഥിരീകരിച്ചു. അന്വേഷണം നടത്തുന്നതിനിടയിലാണ് ബന്ധുക്കൾ എത്തി വിരങ്ങൾ പൊലീസിനെ അറിയിച്ചത്. സംഭവത്തിൽ ബന്ധുക്കൾക്കെതിരെ മൃതദേഹത്തോട് അനാദരവ് കാട്ടിയതിന് കേസെടുത്തു.