- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആദായ നികുതി ഉദ്യോഗസ്ഥർ ചമഞ്ഞെത്തി വീട്ടിൽ നിന്ന് സ്വർണ്ണവും പണവും തട്ടിയെടുത്ത കേസ്: പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു
ആലുവ: ആദായ നികുതി ഉദ്യോഗസ്ഥർ ചമഞ്ഞെത്തി വീട്ടിൽ നിന്ന് സ്വർണ്ണവും പണവും തട്ടിയെടുത്ത കേസിൽ പ്രതികളെ പിടികൂടുന്നതിന് ലുക്കൗട്ട് പൊലീസ് നോട്ടീസ് പുറപ്പെടുവിച്ചു. കണ്ണൂർ ശങ്കരനെല്ലൂർ നഹ്ലാ മൻസിലിൽ ഹാരീസ് (52), കണ്ണൂർ പച്ചപ്പൊയ്ക പള്ളിപ്പറമ്പത്ത് അബ്ദുൾ ഹമീദ് (42), കണ്ണൂർ ശങ്കരമംഗലം സജീറ മൻസിലിൽ അബൂട്ടി (42), ഗോവ മങ്കൂർ ഹിൽ ഗുരുദ്വാര റോഡിൽ ഡേവിഡ് ഡിയാസ് (36) എന്നിവർക്കെതിരെയാണ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുള്ളത്.
ഇവരെക്കുറിച്ച് വിവരം ലഭിക്കുന്നവർ 9497 987114 (ഇൻസ്‌പെക്ടർ ആലുവ), 9497 980506 (സബ് ഇൻസ്‌പെക്ടർ ), 0484 2624006 (പി.എസ്) എന്നീ നമ്പറുകളിൽ അറിയിക്കുക.
മറുനാടന് മലയാളി ലേഖകന്.
Next Story