- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്ത്രീകൾ തനിച്ചുള്ള വീടുകളിൽ കയറിക്കൂടി കടന്നുപിടിക്കുന്നത് പതിവ്; ഏറ്റവുമൊടുവിൽ മുറിയുടെ വാതിൽ പൊളിച്ചുകടന്ന് യുവതിയെ അപമാനിക്കാൻ ശ്രമം; മഞ്ചേരിയിൽ മോഷണ പരാതികൾ കൂടി ഏറിയതോടെ വിരുതനെ തിരഞ്ഞ പൊലീസ് വലയിലാക്കിയത് പയ്യനാട്ടെ കള്ളൻ ബാബുവിനെ
മലപ്പുറം: സ്ത്രീകൾ തനിച്ചുള്ള വീടുകളിൽ കയറിക്കൂടി സ്ത്രീകളെ കടന്നുപിടിക്കുന്നത് പതിവാക്കിയ പ്രതി പിടിയിൽ. രാത്രി കാലങ്ങളിൽ പുരഷന്മാർ ഇല്ലാത്ത വീടിന്റെ വാതിൽ കുത്തിതുറന്ന് സ്ത്രീകളെ അപമാനിക്കാൻ ശ്രമിച്ചയാളാണ് ഇന്ന് മഞ്ചേരി പൊലീസിന്റെ പിടിയിലായത്. മഞ്ചേരി പയ്യനാട് സ്വദേശി സൈഫുള്ള (38) എന്ന കള്ളൻ ബാബുവിനെ യാണ് മഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തത്.മഞ്ചേരി മുനിസിപ്പാലിറ്റിയിൽ താമസിക്കുന്ന സ്ത്രീയുടെ പരാതിയിലാണ് അറസ്റ്റ്. പരാതി ലഭിച്ച ശേഷം പൊലീസ് നടത്തിയ അന്വേഷണത്തിലാണ് സമാനമായ നിരവധി കേസുകളിൽ ഇയാൾ ഉൾപ്പെട്ടതായി കണ്ടെത്തിയത്. പരാതിക്കാരിയുടെ വീടിന്റെ ചുമരിനോട് ചേർന്ന മതിൽ വഴി ചുമരിൽ പറ്റിപിടിച്ച് കയറി മുകളിലെ വാതിൽ കുത്തിതുറക്കുകയായിരുന്നു. ശേഷം യുവതി കിടന്ന മുറിയുടെ വാതിൽ പൊളിച്ച് അകത്ത് കയറി പരാതിക്കാരിയെ കടന്ന് പിടിക്കാൻ ശ്രമിക്കുകയായിരുന്നു. സ്ത്രീ ശബ്ദ മുണ്ടാകിയതിനെ തുടർന്ന് പ്രതി ഓടി പോകുകയും തുടർന്ന് മഞ്ചേരി പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയും ചെയ്തു. മഞ്ചേരി പൊലീസ് ഇത്തരത്തിലുള്ള കുറ്റകൃത്യങ്ങ
മലപ്പുറം: സ്ത്രീകൾ തനിച്ചുള്ള വീടുകളിൽ കയറിക്കൂടി സ്ത്രീകളെ കടന്നുപിടിക്കുന്നത് പതിവാക്കിയ പ്രതി പിടിയിൽ. രാത്രി കാലങ്ങളിൽ പുരഷന്മാർ ഇല്ലാത്ത വീടിന്റെ വാതിൽ കുത്തിതുറന്ന് സ്ത്രീകളെ അപമാനിക്കാൻ ശ്രമിച്ചയാളാണ് ഇന്ന് മഞ്ചേരി പൊലീസിന്റെ പിടിയിലായത്.
മഞ്ചേരി പയ്യനാട് സ്വദേശി സൈഫുള്ള (38) എന്ന കള്ളൻ ബാബുവിനെ യാണ് മഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തത്.മഞ്ചേരി മുനിസിപ്പാലിറ്റിയിൽ താമസിക്കുന്ന സ്ത്രീയുടെ പരാതിയിലാണ് അറസ്റ്റ്. പരാതി ലഭിച്ച ശേഷം പൊലീസ് നടത്തിയ അന്വേഷണത്തിലാണ് സമാനമായ നിരവധി കേസുകളിൽ ഇയാൾ ഉൾപ്പെട്ടതായി കണ്ടെത്തിയത്.
പരാതിക്കാരിയുടെ വീടിന്റെ ചുമരിനോട് ചേർന്ന മതിൽ വഴി ചുമരിൽ പറ്റിപിടിച്ച് കയറി മുകളിലെ വാതിൽ കുത്തിതുറക്കുകയായിരുന്നു. ശേഷം യുവതി കിടന്ന മുറിയുടെ വാതിൽ പൊളിച്ച് അകത്ത് കയറി പരാതിക്കാരിയെ കടന്ന് പിടിക്കാൻ ശ്രമിക്കുകയായിരുന്നു. സ്ത്രീ ശബ്ദ മുണ്ടാകിയതിനെ തുടർന്ന് പ്രതി ഓടി പോകുകയും തുടർന്ന് മഞ്ചേരി പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയും ചെയ്തു. മഞ്ചേരി പൊലീസ് ഇത്തരത്തിലുള്ള കുറ്റകൃത്യങ്ങളിൽ ഏർപ്പട്ടിരുന്നവരേയും മറ്റും അന്വേഷിച്ചതിൽ നിന്നാണ് പ്രതിയെ കുറിച്ച് സൂചന ലഭിച്ചത്. ഇയാൾ ഇതിനു മുമ്പ് ഇത്തരത്തിലുള്ള കേസിൽ ഉൾപെട്ട് ജയിൽ ശിഷ അനുഭവിച്ചയാളാണ്. മഞ്ചേരി മുനിസിപ്പാലിറ്റിലെ മറ്റൊരു വീട്ടിൽ കയറി ഉറങ്ങി കിടന്ന കുട്ടിയുടെ ഒന്നര പവൻ മോഷ്ടിക്കുകയും ഉറങ്ങി കിടക്കുകയായിരുന്ന കുട്ടിയുടെ മാതാവിനെ കയറി പിടിക്കുകയും ചെയ്ത സംഭവത്തിൽ മുമ്പും ഇയാൾക്കെതിരെ മഞ്ചേരി പൊലീസ് കേസടുത്തിട്ടുണ്ടെന്ന് പൊലീസ് മറുനാടൻ മലയാളിയോടു പറഞ്ഞു.
മഞ്ചേരി സിഐ എൻ.ബി ഷൈജുവിന്റെ നിർദ്ദേശ പ്രകാരം എസ്‌ഐ ജലീൽ കറുത്തേടത്ത്, ഉണ്ണികൃഷണൻ മാരാത്ത്, മുഹമ്മദ് സലീം ,സിപിഒ ഗീത എന്നിവരാണ് പ്രതിയെ പിടികൂടി അന്വേഷണം നടത്തുന്നത്.