- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'കേസിൽ നിന്ന് പിന്മാറുന്ന പ്രശ്‌നമില്ല'; നിശബ്ദത പാലിക്കുന്നത് പാർട്ടി നടപി എടുക്കാം എന്ന് ഉറപ്പ് നൽകിയത്കൊണ്ട്; പീഡിപ്പിക്കാൻ ശ്രമിച്ച ഡിവൈഎഫ്ഐ നേതാവിനെതിരെ കേസന്വേഷിക്കാതെ പൊലീസ്; മുൻകൂർ ജാമ്യം ലഭിക്കുന്നത് വരെ അറസ്റ്റ് ചെയ്യാതെ സഹായിക്കാൻ പൊലീസ് നീക്കം എന്നും വനിത നേതാവിന്റെ പരാതി
തൃശൂർ: എംഎൽഎ ഹോസ്റ്റലിനുള്ളിൽ ഡിവൈഎഫ്‌ഐ നേതാവ് പീഡിപ്പിക്കാൻ ശ്രമിച്ചെന്ന കേസിൽ പൊലീസ് ഒത്തുകളിക്കുന്നതായി ഡിവൈഎഫ്‌ഐ വനിതാ നേതാവ്. ഇരിങ്ങാലക്കുട ബ്ലോക്ക് ജോയിന്റ് സെക്രട്ടറി ആർ.എൽ. ജീവൻലാലിനെതിരെയാണു വനിതാ നേതാവിന്റെ പരാതി. ജീവൻലാലിനെ അറസ്റ്റ് ചെയ്യാൻ പൊലീസ് തയാറാകുന്നില്ല. പരാതി കൃത്യമായി അന്വേഷിക്കുകയോ നടപടി എടുക്കുകയോ ചെയ്യുന്നില്ല. ഇക്കാര്യം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്ക് പരാതി കൊടുക്കുമെന്നും വനിതാ നേതാവ് അറിയിച്ചു. മുൻകൂർ ജാമ്യം ലഭിക്കുന്നതു വരെ ജീവൻലാലിനെ അറസ്റ്റ് ചെയ്യാതെ പൊലീസ് കാത്തുനിൽക്കുകയാണ്. കേസിൽനിന്നു പിന്മാറുന്ന പ്രശ്‌നമില്ല. കോടതി നടപടിയുമായി മുന്നോട്ടുപോകും. പാർട്ടി നടപടിയെടുക്കും എന്നുറപ്പു പറഞ്ഞതുകൊണ്ടാണ് ആദ്യം നിശബ്ദത പാലിച്ചതെന്നും പരാതിക്കാരി പറഞ്ഞു. തിരുവനന്തപുരത്തെ എംഎൽഎ ഹോസ്റ്റലിൽവച്ച് ജീവൻലാൽ തന്നെ അപമാനിക്കാൻ ശ്രമിച്ചെന്നാണ് വനിതാ നേതാവിന്റെ പരാതി. ആരോപണത്തിൽ കുടുങ്ങിയ ജീവൻലാൽ ഏതോ പേപ്പർ ശരിയാക്കാനുണ്ടെന്ന് പറഞ്ഞ് രണ്ടു ദിവസം അനാവശ്യമായി താമസിപ്പിച്ചെന്നും
തൃശൂർ: എംഎൽഎ ഹോസ്റ്റലിനുള്ളിൽ ഡിവൈഎഫ്‌ഐ നേതാവ് പീഡിപ്പിക്കാൻ ശ്രമിച്ചെന്ന കേസിൽ പൊലീസ് ഒത്തുകളിക്കുന്നതായി ഡിവൈഎഫ്‌ഐ വനിതാ നേതാവ്. ഇരിങ്ങാലക്കുട ബ്ലോക്ക് ജോയിന്റ് സെക്രട്ടറി ആർ.എൽ. ജീവൻലാലിനെതിരെയാണു വനിതാ നേതാവിന്റെ പരാതി. ജീവൻലാലിനെ അറസ്റ്റ് ചെയ്യാൻ പൊലീസ് തയാറാകുന്നില്ല. പരാതി കൃത്യമായി അന്വേഷിക്കുകയോ നടപടി എടുക്കുകയോ ചെയ്യുന്നില്ല. ഇക്കാര്യം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്ക് പരാതി കൊടുക്കുമെന്നും വനിതാ നേതാവ് അറിയിച്ചു.
മുൻകൂർ ജാമ്യം ലഭിക്കുന്നതു വരെ ജീവൻലാലിനെ അറസ്റ്റ് ചെയ്യാതെ പൊലീസ് കാത്തുനിൽക്കുകയാണ്. കേസിൽനിന്നു പിന്മാറുന്ന പ്രശ്‌നമില്ല. കോടതി നടപടിയുമായി മുന്നോട്ടുപോകും. പാർട്ടി നടപടിയെടുക്കും എന്നുറപ്പു പറഞ്ഞതുകൊണ്ടാണ് ആദ്യം നിശബ്ദത പാലിച്ചതെന്നും പരാതിക്കാരി പറഞ്ഞു. തിരുവനന്തപുരത്തെ എംഎൽഎ ഹോസ്റ്റലിൽവച്ച് ജീവൻലാൽ തന്നെ അപമാനിക്കാൻ ശ്രമിച്ചെന്നാണ് വനിതാ നേതാവിന്റെ പരാതി.
ആരോപണത്തിൽ കുടുങ്ങിയ ജീവൻലാൽ ഏതോ പേപ്പർ ശരിയാക്കാനുണ്ടെന്ന് പറഞ്ഞ് രണ്ടു ദിവസം അനാവശ്യമായി താമസിപ്പിച്ചെന്നും ഇതിനിടയിൽ പോരാൻ നേരമായിരുന്നു അപമര്യാദയായി പെരുമാറിയതെന്നും എംഎൽഎ ഹോസ്റ്റൽ പീഡനക്കേസിൽ ഇര.
ഒമ്ബതാം തീയതി തിരുവനന്തപുരത്ത് എത്തിയ തങ്ങൾ 11 ന് രാവിലെയാണ് തിരികെ പോരാൻ തുടങ്ങിയതെന്നും യുവതി പറഞ്ഞു. ഡിവൈഎഫ്ഐ യിൽ പ്രവർത്തിക്കുന്ന മറ്റൊരു യുവതിക്കും ജീവൻലാലിൽ നിന്നും ഈ രീതിയിൽ മോശമായ പെരുമാറ്റം അനുഭവിക്കേണ്ടി വന്നെന്നും ആ കുട്ടിയിൽ നിന്നാണ് ലോക്കൽ കമ്മറ്റിയിലേക്കും ഏരിയാകമ്മറ്റിയിലേക്കും വിഷയം എത്തിയത്.
ബാലസംഘത്തിൽ പ്രവർത്തിക്കുന്ന കാലം മുതൽ സഹോദരനെപ്പോലെ കരുതിയ ആളിൽ നിന്നും മോശം പെരുമാറ്റം ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ലെന്നും യുവതി പറഞ്ഞു. എംഎൽഎ ഹോസ്റ്റലിൽ നിന്നും 11 ന് രാവിലെ തിരികെ പോരാൻ ഒരുങ്ങി ബാഗ് എടുക്കുമ്‌ബോൾ അയാൾ മുറിയിൽ കടന്നു വന്ന് വാതിൽ ഉള്ളിൽ നിന്നും പൂട്ടി. കിടക്കയിൽ തള്ളിയിടാൻ ശ്രമിച്ചു. ശബ്ദമുണ്ടാക്കി ഓടിമാറാൻ തുടങ്ങിയപ്പോൾ വായ പൊത്തിപ്പിടിച്ചു. ചെറുത്തു നിന്നതോടെ അയാൾ പിന്മാറി. കാര്യം നടക്കാതെ വന്നതോടെ അയാൾ മാപ്പുപറഞ്ഞു. കരയുകയും ചെയ്തു. മടക്കയാത്രയിൽ ആർക്കും സംശയം തോന്നരുതെന്ന രീതിയിൽ ശ്രദ്ധിച്ചാണ് പെരുമാറിയത്. അതേസമയം മോശം പെരുമാറ്റത്തിൽ താൻ തകർന്നുപോയി. കുറേ കരഞ്ഞു. വീട്ടിലെത്തി എല്ലാക്കാര്യങ്ങളും പറഞ്ഞു. സിപിഎം കുടുംബം എന്ന നിലയിൽ പാർട്ടിക്കുള്ളിൽ പ്രശ്നം പരിഹരിക്കുമെന്നാണ് കരുതിയത്.
എന്നാൽ ഒന്നും നടന്നിട്ടില്ല. ലോക്കൽ കമ്മറ്റിയിൽ രേഖാമൂലം പരാതിയും നൽകിയിരുന്നു. ഏരിയാകമ്മറ്റി കൂടി ജീവൻലാലിനെ പുറത്താക്കിയെന്നാണ് പറഞ്ഞതെങ്കിലും പിന്നീടും പാർട്ടി പരിപാടികളിൽ അയാളെ കാണാൻ തുടങ്ങിയതോടെ ഇരിങ്ങാലക്കുട ഡിവൈഎസ്‌പിക്ക് പരാതി കൊടുക്കുകയായിരുന്നു. പാർട്ടി കുടുംബമായിട്ടും ആരും ഒന്നും ചെയ്യാതെ വരികയും അപവാദ പ്രചരണം ആരംഭിക്കുകയും ചെയ്തതോടെയാണ് നിയമപരമായി നീങ്ങിയത്. ഒരു വർഷത്തേക്ക ജീവൻലാലിനെ പാർട്ടിയിൽ നിന്നും പുറത്താക്കിയിട്ടുള്ളതായി അറിയാൻ കഴിഞ്ഞെങ്കിലൂം നിയമപരമായി മുമ്‌ബോട്ട് പോകാൻ തന്നെയാണ് തീരുമാനമെന്നും യുവതി പറയുന്നു.
സെപ്റ്റംബർ മൂന്നിനായിരുന്നു യുവതി പൊലീസിൽ പരാതി നൽകിയത്. മെഡിക്കൽ പ്രവേശനത്തിനായി ശ്രമിച്ചുകൊണ്ടിരിക്കെ എംഎൽഎ യുടെ പിഎ യുടെ മകൾ പഠിക്കുന്ന തിരുവനന്തപുരത്തെ കോച്ചിങ് സെന്ററിനെക്കുറിച്ച് പറഞ്ഞായിരുന്നു ജീവൻലാൽ യുവതിയെ കൊണ്ടുപോയത്. അയാൾക്ക് ഏതോ കേസുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്തു പോകേണ്ട ആവശ്യമുണ്ടെന്നും പറഞ്ഞു. അങ്ങനെയാണ് ജൂലായ് ഒമ്പതിന് രാത്രി രണ്ടുപേരും തിരുവനന്തപുരത്ത് എത്തിയത്.