- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- POETRY
ഡ്രൈവിങ് പരീശിലനത്തിനിടെ സ്ത്രീ പീഡനം; മലയാളിയായ പൊലീസ് ഉദ്യോഗസ്ഥനെ ജോലിയിൽ നിന്നു സസ്‌പെൻഡ് ചെയ്തു
മെൽബൺ: ഡ്രൈവിങ് പരിശീലനത്തിന് എത്തിയ വനിതയെ പീഡിപ്പിച്ചുവെന്ന കേസിൽ മലയാളിയായ പൊലീസുകാരനെ ജോലിയിൽ നിന്ന് സസ്‌പെൻഡ് ചെയ്തു. പൊലീസ് ഉദ്യോഗത്തിനു പുറമേ ഇയാൾ നടത്തിവന്നിരുന്ന ഡ്രൈവിങ് പരിശീനത്തിനിടെയാണ് സ്ത്രീ പീഡനം നടത്തിയെന്ന് ആരോപിക്കപ്പെടുന്നത്. ഡ്രൈവിങ് പഠിപ്പിക്കുന്നതിനിടെ സ്ത്രീയുടെ ശരീരഭാഗങ്ങളിൽ സ്പർശിച്ചതിനെ തുടർ
മെൽബൺ: ഡ്രൈവിങ് പരിശീലനത്തിന് എത്തിയ വനിതയെ പീഡിപ്പിച്ചുവെന്ന കേസിൽ മലയാളിയായ പൊലീസുകാരനെ ജോലിയിൽ നിന്ന് സസ്‌പെൻഡ് ചെയ്തു. പൊലീസ് ഉദ്യോഗത്തിനു പുറമേ ഇയാൾ നടത്തിവന്നിരുന്ന ഡ്രൈവിങ് പരിശീനത്തിനിടെയാണ് സ്ത്രീ പീഡനം നടത്തിയെന്ന് ആരോപിക്കപ്പെടുന്നത്. ഡ്രൈവിങ് പഠിപ്പിക്കുന്നതിനിടെ സ്ത്രീയുടെ ശരീരഭാഗങ്ങളിൽ സ്പർശിച്ചതിനെ തുടർന്നാണ് മലയാളിയായ പൊലീസുകാരൻ സസ്‌പെൻഷനിലായിരിക്കുന്നത്.
ഡ്രൈവിങ് പഠിപ്പിക്കുന്നതിനിടയിൽ ഇയാൾ നിരവധി തവണ സ്ത്രീയെ അനാവശ്യമായി സ്പർശിക്കുകയും ശരീര ഭാഗങ്ങളിൽ കയറിപ്പിടിക്കുകയും ചെയ്തിട്ടുണ്ടെന്നാണ് ആരോപണം. ഇതിൽ രോഷാകുലയായ സ്ത്രീ പൊലീസുകാരനെതിരേ അടുത്തുള്ള പൊലീസ് സ്‌റ്റേഷനിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് പൊലീസുകാർ തന്നെയാണ് സ്ത്രീയുടെ ശരീരത്തിൽ ഒളിക്യാമറ ഘടിപ്പിച്ചു നൽകിയത്. ഇത് ധരിച്ച സ്ത്രീ ഡ്രൈവിങ് പരിശീലനത്തിനിടയിൽ പൊലീസുകാരൻ സ്പർശിക്കുന്ന രംഗങ്ങൾ ചിത്രീകരിച്ച് പൊലീസിനു നൽകുകയായിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിലാണ് പൊലീസുകാരനെതിരേ കേസ് ചാർജ് ചെയ്തത്. പിന്നീട് ഇയാളെ സർവീസിൽ നിന്നു പുറത്താക്കുകയായിരുന്നു. കഴിഞ്ഞ മൂന്നു വർഷമായി മെൽബണിലെ സ്പ്രംിഗ് വേൽ സ്റ്റേഷനിലെ കോൺസ്റ്റബിളായി ജോലി നോക്കുകയായിരുന്നു ഇയാൾ. സംഭവത്തെ തുടർന്ന് ഇയാളുടെ ഭാര്യ പിണങ്ങി നാട്ടിലേക്ക് തിരികെ പോയെന്നാണ് പറയപ്പെടുന്നത്.