- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- HUMOUR
ഈ വർഷം വെടിയേറ്റു മരിച്ചത് 31 പൊലീസ് ഉദ്യോഗസ്ഥർ; ഡ്യൂട്ടിക്കിടെ വെടിവയ്പിൽ കൊല്ലപ്പെടുന്ന പൊലീസുകാരുടെ എണ്ണത്തിൽ 72 ശതമാനം വർധന
ന്യൂയോർക്ക്: ലൂസിയാനയിലെ ബാറ്റൺ റൗഗിൽ അജ്ഞാത സംഘം നടത്തിയ വെടിവയ്പിൽ നാലു പൊലീസുകാർ മരിച്ചതോടെ ഈ വർഷം വെടിയേറ്റു മരിക്കുന്ന പൊലീസ് ഉദ്യോഗസ്ഥരുടെ എണ്ണം 31 ആയി. ഇതോടെ മുൻ വർഷത്തെ അപേക്ഷിച്ച് ഡ്യൂട്ടിക്കിടെ വെടിവയ്പിൽ കൊല്ലപ്പെടുന്ന പൊലീസുകാരുടെ എണ്ണത്തിൽ 72 ശതമാനം വർധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഞായറാഴ്ചയാണ് ലൂസിയാനയിൽ അക്രമി സംഘം പൊലീസുകാർക്കു നേരെ വെടിവയ്‌പ്പ നടത്തുന്നത്. റൈഫിൾ ഉപയോഗിച്ച് പൊലീസ് ആസ്ഥാനത്തിനു സമീപത്താണ് സംഘം ആക്രമണം നടത്തിയത്. കഴിഞ്ഞാഴ്ച ഡള്ളാസിൽ കറുത്തവർഗക്കാരനായ യുവാവിനെ പൊലീസ് വെടിവച്ചു കൊന്നതിൽ പ്രതിഷേധിച്ച് നടത്തിയ പ്രതിഷേധ പ്രകടനത്തിനിടെ അഞ്ചു പൊലീസുകാർ വെടിയേറ്റു മരിച്ചിരുന്നു. ഇതിനു പിന്നാലെ മിഷിഗണിൽ കോടതിക്കുള്ളിൽ വച്ച് വിചാരണയ്ക്കു കൊണ്ടു വന്ന യുവാവിന്റെ വെടിയേറ്റും രണ്ടു പൊലീസുകാർ കൊല്ലപ്പെട്ടിരുന്നു. ഇത്തരത്തിൽ പൊലീസുകാർക്ക് വെടിയേൽക്കുകയും ജീവൻ നഷ്ടമാകുകയും ചെയ്യുന്ന സംഭവങ്ങൾ മുൻ വർഷങ്ങളെക്കാൾ കൂടി വരുന്നത് ആശങ്കയ്ക്കു വഴിവയ്ക്കുന്നുവെന്ന് വിലയിരുത്തപ്പ
ന്യൂയോർക്ക്: ലൂസിയാനയിലെ ബാറ്റൺ റൗഗിൽ അജ്ഞാത സംഘം നടത്തിയ വെടിവയ്പിൽ നാലു പൊലീസുകാർ മരിച്ചതോടെ ഈ വർഷം വെടിയേറ്റു മരിക്കുന്ന പൊലീസ് ഉദ്യോഗസ്ഥരുടെ എണ്ണം 31 ആയി. ഇതോടെ മുൻ വർഷത്തെ അപേക്ഷിച്ച് ഡ്യൂട്ടിക്കിടെ വെടിവയ്പിൽ കൊല്ലപ്പെടുന്ന പൊലീസുകാരുടെ എണ്ണത്തിൽ 72 ശതമാനം വർധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
ഞായറാഴ്ചയാണ് ലൂസിയാനയിൽ അക്രമി സംഘം പൊലീസുകാർക്കു നേരെ വെടിവയ്‌പ്പ നടത്തുന്നത്. റൈഫിൾ ഉപയോഗിച്ച് പൊലീസ് ആസ്ഥാനത്തിനു സമീപത്താണ് സംഘം ആക്രമണം നടത്തിയത്. കഴിഞ്ഞാഴ്ച ഡള്ളാസിൽ കറുത്തവർഗക്കാരനായ യുവാവിനെ പൊലീസ് വെടിവച്ചു കൊന്നതിൽ പ്രതിഷേധിച്ച് നടത്തിയ പ്രതിഷേധ പ്രകടനത്തിനിടെ അഞ്ചു പൊലീസുകാർ വെടിയേറ്റു മരിച്ചിരുന്നു. ഇതിനു പിന്നാലെ മിഷിഗണിൽ കോടതിക്കുള്ളിൽ വച്ച് വിചാരണയ്ക്കു കൊണ്ടു വന്ന യുവാവിന്റെ വെടിയേറ്റും രണ്ടു പൊലീസുകാർ കൊല്ലപ്പെട്ടിരുന്നു.
ഇത്തരത്തിൽ പൊലീസുകാർക്ക് വെടിയേൽക്കുകയും ജീവൻ നഷ്ടമാകുകയും ചെയ്യുന്ന സംഭവങ്ങൾ മുൻ വർഷങ്ങളെക്കാൾ കൂടി വരുന്നത് ആശങ്കയ്ക്കു വഴിവയ്ക്കുന്നുവെന്ന് വിലയിരുത്തപ്പെടുന്നു. 2015-ൽ ഡ്യൂട്ടിക്കിടെ 124 ഓഫീസർമാർ കൊല്ലപ്പെട്ടതിൽ 41 മരണങ്ങളും വെടിവയ്‌പ്പിനെ തുടർന്നായിരുന്നു. ട്രാഫിക്കുമായി ബന്ധപ്പെട്ട അപകടങ്ങൾ, വെള്ളത്തിൽ മുങ്ങിമരണം, തീപിടുത്തവുമായി ബന്ധപ്പെട്ട സംഭവങ്ങൾ എന്നിവയിലും ഒട്ടേറെ പൊലീസുകാർക്ക് ജീവൻ നഷ്ടമാകാറുണ്ട്.
2016-ൽ ഇതുവരെ വെടിവയ്‌പ്പിൽ 31 പൊലീസുകാർ കൊല്ലപ്പെട്ടുവെങ്കിൽ ട്രാഫിക്കുമായി ബന്ധപ്പെട്ട അപകടങ്ങളിൽ 28 പൊലീസുകാർക്കാണ് ജീവഹാനി ഉണ്ടായിട്ടുള്ളത്. മറ്റ് അപകടങ്ങൡ എട്ടു പൊലീസുകാരും മരിച്ചിട്ടുണ്ട്.