സിംഗപ്പൂർ: 999 എന്നു തുടങ്ങുന്ന നമ്പരിൽ നിന്ന് മിസ്ഡ് കോൾ ലഭിക്കുന്നവർ ആ നമ്പരിലേക്ക് തിരിച്ചുവിളിക്കരുതെന്ന് പൊലീസ് മുന്നറിയിപ്പ്. പുതിയ രൂപത്തിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്ന ഫോൺ തട്ടിപ്പിനെ കുറിച്ച് മുന്നറിയിപ്പുമായി സിംഗപ്പൂർ പൊലീസ് രംഗത്തിറങ്ങിയിരിക്കുകയാണ്.

999 എന്നു തുടങ്ങുന്ന നമ്പരിൽ നിന്ന് മിസ്ഡ് കോൾ ലഭിക്കുന്നവർ ഈ നമ്പരിലേക്ക് തിരിച്ചുവിളിക്കുമ്പോൾ പൊലീസ് എമർജൻസി ഹോട്ട്  ലൈനായ 999 എന്ന നമ്പരിലാണ് ചെന്നെത്തുക. 999-ൽ തുടങ്ങുന്ന ഫോൺ കോളുകൾ ലഭിച്ചാൽ അതു പാടേ അവഗണിക്കാനാണ് പൊലീസ് നിർദേശിക്കുക. യഥാർഥ നമ്പർ മറച്ചുവച്ചുകൊണ്ട് ലഭിക്കുന്ന ഇത്തരം ഫോൺകോളുകൾ കണ്ടെത്താൻ കോളർ ഐഡി സ്പൂഫിങ് വേണമെങ്കിൽ ഉപയോഗിക്കാം.

ഇതുസംബന്ധിച്ച് എന്തെങ്കിലും പരാതിയുണ്ടെങ്കിൽ പൊലീസ് ഹോട്ട് ലൈനായ 1800-255 0000 എന്ന നമ്പരിൽ ബന്ധപ്പെടുകയോ www.police.gov.sg/iwitness എന്ന വെബ് സൈറ്റ് വഴി പരാതി നൽകുകയോ ചെയ്യാമെന്നും നിർദേശമുണ്ട്.