- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സുരക്ഷയ്‌ക്കൊപ്പം അയ്യപ്പ ഭക്തിഗാനമേള; ഉച്ചയ്ക്കു മെസ്സിൽ ദിവസേന പപ്പടവും പഴവും പായസവും കൂട്ടി സദ്യ; ശബരിമല സന്നിധാനത്തു വേറിട്ട കാഴ്ചയായി കേരള പൊലീസ്
ശബരിമല: സന്നിധാനത്തു വേറിട്ട കാഴ്ചയൊരുക്കുകയാണു കേരള പൊലീസ്. സുരക്ഷയ്‌ക്കൊപ്പം സന്നിധാനത്ത് അയ്യപ്പഭക്തിഗാനമേളയും ഉച്ചക്ക് പൊലീസ് മെസ്സിൽ ദിവസേന പപ്പടവും പഴവും പായസവും കൂട്ടി സദ്യയും ഒരുക്കിയാണു പൊലീസുകാർ വ്യത്യസ്തരാകുന്നത്. ശബരിമല സന്നിധാനത്ത് മണ്ഡല മകരവിളക്ക് മഹോത്സവത്തിനായി 1500 ഓളം പൊലീസുകാരെയാണ് നിയോഗിച്ചിട്ടുള്ളത്. പതിനെട്ടാം പടിയിൽ ലക്ഷക്കണക്കിന് അയ്യപ്പഭക്തമാരെ സോപാനത്തിലേക്ക് കയറ്റി വിടുന്നതടക്കം ഭാരിച്ച ജോലികൾ കേരള പൊലീസ് ചെയ്തു വരുന്നുണ്ട്. മറ്റു സുരക്ഷ ക്രമീകരണങ്ങൾക്കിടയിലും അയ്യപ്പസന്നിധിയിൽ ഭക്തിനിർഭര മുഹൂർത്തങ്ങൾ സൃഷ്ടിക്കുന്ന കേരള പൊലീസിലെ ഗായകരുടെ ഗാനമേള അയ്യപ്പഭക്തരുടെ കൈയടി നേടുകയാണ്. സന്നിധാനത്തിലെ മണ്ഡപത്തിൽ 'ഗംഗായാറു പിറക്കുന്നു ഹിമവന്മലയിൽ', 'പള്ളിക്കെട്ട് ശബരിമലക്ക്' തുടങ്ങിയ ഗാനങ്ങൾ കേട്ടപ്പോൾ കേരള പൊലീസിന്റെ വേറിട്ട മുഖമാണ് അയ്യപ്പഭക്തർ തിരിച്ചറിഞ്ഞത്. സന്നിധാനത്തെ സ്‌പെഷ്യൽ പൊലീസ് ഓഫീസറാണ് ഭക്തിഗാനം പാടി ഉത്ഘാടനം ചെയ്തതും. മാളികപ്പുറത്തിന് സമീപം ഉള്ള പൊലീസ് ബ്ല
ശബരിമല: സന്നിധാനത്തു വേറിട്ട കാഴ്ചയൊരുക്കുകയാണു കേരള പൊലീസ്. സുരക്ഷയ്‌ക്കൊപ്പം സന്നിധാനത്ത് അയ്യപ്പഭക്തിഗാനമേളയും ഉച്ചക്ക് പൊലീസ് മെസ്സിൽ ദിവസേന പപ്പടവും പഴവും പായസവും കൂട്ടി സദ്യയും ഒരുക്കിയാണു പൊലീസുകാർ വ്യത്യസ്തരാകുന്നത്.
ശബരിമല സന്നിധാനത്ത് മണ്ഡല മകരവിളക്ക് മഹോത്സവത്തിനായി 1500 ഓളം പൊലീസുകാരെയാണ് നിയോഗിച്ചിട്ടുള്ളത്. പതിനെട്ടാം പടിയിൽ ലക്ഷക്കണക്കിന് അയ്യപ്പഭക്തമാരെ സോപാനത്തിലേക്ക് കയറ്റി വിടുന്നതടക്കം ഭാരിച്ച ജോലികൾ കേരള പൊലീസ് ചെയ്തു വരുന്നുണ്ട്. മറ്റു സുരക്ഷ ക്രമീകരണങ്ങൾക്കിടയിലും അയ്യപ്പസന്നിധിയിൽ ഭക്തിനിർഭര മുഹൂർത്തങ്ങൾ സൃഷ്ടിക്കുന്ന കേരള പൊലീസിലെ ഗായകരുടെ ഗാനമേള അയ്യപ്പഭക്തരുടെ കൈയടി നേടുകയാണ്.
സന്നിധാനത്തിലെ മണ്ഡപത്തിൽ 'ഗംഗായാറു പിറക്കുന്നു ഹിമവന്മലയിൽ', 'പള്ളിക്കെട്ട് ശബരിമലക്ക്' തുടങ്ങിയ ഗാനങ്ങൾ കേട്ടപ്പോൾ കേരള പൊലീസിന്റെ വേറിട്ട മുഖമാണ് അയ്യപ്പഭക്തർ തിരിച്ചറിഞ്ഞത്. സന്നിധാനത്തെ സ്‌പെഷ്യൽ പൊലീസ് ഓഫീസറാണ് ഭക്തിഗാനം പാടി ഉത്ഘാടനം ചെയ്തതും. മാളികപ്പുറത്തിന് സമീപം ഉള്ള പൊലീസ് ബ്ലോക്കിന് സമീപമുള്ള പൊലീസ് മെസ്സിൽ ദിവസേന പൊലീസ് അംഗങ്ങൾക്ക് വിഭവസമൃദ്ധമായ സദ്യയാണ് ഒരുക്കിയിരിക്കുന്നത്.
രാവിലെ ഇഡ്ഡലിയും സാമ്പാറും ഉഴുന്ന് വടയും ചായയും ഉണ്ടാകും. ഉച്ചക്ക് ഉപ്പേരി, പപ്പടം, പഴം, അടപ്രഥമ ന്നും അവിയലും തോരനും ,കാളനും, കൂട്ടുകറിയുൾപ്പടെ തൂശനിലയിലാണ് സദ്യ. രാത്രിയിൽ ചപ്പാത്തിയും വെജിറ്റബിൾ കുറുമയും ഉൾപ്പെടെ ദിവസേന രുചികരമായ ഭക്ഷണമാണ് പൊലീസ് അംഗങ്ങൾക്കായി ഒരുക്കിയിട്ടുള്ളത്. മൂന്ന് നേരത്തെ ഭക്ഷണത്തിന് ദിവസേന ഒരാൾക്ക് 70 രൂപ വച്ചേ ചെലവ് വരുന്നുള്ളുവെന്ന് ഒരു പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
10 ഡിവൈഎസ്‌പിമാർ, 25 സർക്കിൾ ഇൻസ്‌പെക്ടർമാർ, 55 എസ്‌ഐമാർ എന്നിവർക്കു പുറമെ 780 ഓളം പൊലീസുകാരും സന്നിധാനത്തുണ്ട്. ശരംകുത്തി, നടപ്പന്തൽ കൊടിമരം, മാളികപ്പുറം, പാണ്ടിത്താവളം എന്നീ പ്രധാന സ്ഥലങ്ങളിൽ ഉൾപ്പെടെയാണ് ഇവർ ഡ്യുട്ടിക്കായുള്ളത്.