ടകളിൽ നടക്കുന്ന മോഷണക്കുറ്റങ്ങൾക്ക് പൊലീസിന് ഉടനടി ശിക്ഷ വിധിക്കാവുന്ന തരത്തിൽ നിയമം നടപ്പിലാക്കുന്നു. മോഷണക്കുറ്റത്തിന് പിടിയിലാകുന്നവർക്ക് പിഴ വിധിക്കാനുള്ള അധികാരം പൊലീസിന് കൈമാറുന്ന തരത്തിലാണ് ബിൽ പരിഗണിക്കുന്നത്.

അധികാരികളിൽ നിന്നും ഉചിതമായ പ്രതികരണം ലഭിക്കാത്തത് മൂലം ഷോപ്പുടമകൾ മോഷണമടക്കുള്ള കുറ്റകൃത്യങ്ങൾ പൊലീസിൽ റിപ്പോർട്ട് ചെയ്യപ്പെടാറില്ലെന്ന് കണ്ടെത്തിയിരുന്നു. കുറ്റക്കാർക്കെതിരെ പൊലീസ് തന്നെ ശിക്ഷ വിധിക്കുന്ന അധികാരം ലഭിക്കുന്നതോടെ കുറ്റകൃതൃങ്ങൾ കുറയുമെന്നാണ് വിലയിരുത്തൽ.

നിലവിൽ കേസ് റിപ്പോർട്ട് ചെയ്യപ്പെട്ട് കഴിഞ്ഞാൽ കോടതി നടപടികൾ അടക്കം പൂർത്തീകരിക്കാൻ കാലതാമസം ഉണ്ടാവാറുണ്ട്. നടപടികൾക്ക് ശേഷമാത്രമായിരിക്കും ജയിൽശിക്ഷയോ പിഴയോ ഈടാക്കുക. എന്നാൽ പുതിയ നിയമം വരുന്നതോടെ കുറ്റക്കാർക്ക് പൊലീസ് നേരിട്ട് നടപടി സ്വീകരിക്കും.