- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഏഴു മണിക്കൂർ ചോദ്യം ചെയ്തിട്ടും കൂസാതെ നിലപാടിൽ ഉറച്ച് മെത്രാൻ; കന്യാസ്ത്രീകൾക്കയച്ച അശ്ലീല സന്ദേശങ്ങളെ കുറിച്ച് ചോദിച്ചാൽ എഡിറ്റ് ചെയ്തതാണ് എന്ന് വിശദീകരണം; മഠത്തിൽ പോയതിന്റെ രജിസ്റ്റർ കാണിച്ചപ്പോൾ അത് കൃത്രിമമായി ഉണ്ടാക്കിയതാണെന്നും പറഞ്ഞു; പഠിച്ചു പറഞ്ഞതു പോലെ എല്ലാത്തിനും ഉത്തരങ്ങൾ: ഫ്രാങ്കോ മുളക്കൻ ഇന്നലെ ഉത്തരം നൽകിയത് പഠിച്ച ക്രിമിനലുകളെ തോൽപ്പിക്കുന്ന ധാർഷ്ട്യത്തോടെ; ഇന്നും രാത്രിവരെ ചോദ്യം ചെയ്യൽ തുടരും
കൊച്ചി: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ അന്വേഷണ സംഘത്തിന് മുമ്പിൽ ഇന്നലെ ഹാജരായ ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ ഇന്നലെ ഏഴ് മണിക്കൂറുകളോളമാണ് പൊലീസ് ചോദ്യം ചെയ്തത്. എന്നാൽ പൊലീസ് ചോദ്യങ്ങൾക്ക് മുമ്പിൽ അക്കമിട്ട് നിരത്തുന്ന ഉത്തരങ്ങളുമായി ഏതൊരു ക്രിമിനലിനെയും വെല്ലുന്ന വിധത്തിലായിരുന്നു അദ്ദേഹത്തിന്റെ മറുപടി. എല്ലാറ്റിനും കാരണം കന്യാസ്ത്രീയുടെ പകയാണെന്ന് സ്ഥാപിക്കാനായിരുന്നു ശ്രമം. എങ്ങനെ ഉത്തരം നൽകണമെന്ന് അഭിഭാഷകരിൽ നിന്നും പറഞ്ഞു പഠിച്ച അദ്ദേഹം അത് കൃത്യമായി നടപ്പിലാക്കുകയായിരുന്നു. കുടുക്കുന്ന ചോദ്യങ്ങളിൽ നിന്നും തന്ത്രപരമായി ഒഴിഞ്ഞു മാറിയും പ്രതികരിച്ച ബിഷപ്പിനെ ഇന്നും ചോദ്യം ചെയ്യും. തൃപ്പൂണിത്തുറയിലെ ഹൈടെക് സെല്ലിലായിരുന്നു ചോദ്യം ചെയ്യൽ. തയ്യാറാക്കിയ നൂറ്റമ്പതോളം ചോദ്യങ്ങളും അനുബന്ധ ചോദ്യങ്ങളും ഉണ്ടായിരുന്നതായാണ് അറിയുന്നത്. നിർണായക വിവരങ്ങൾ കിട്ടിയിട്ടുണ്ട്. ബുധനാഴ്ച രാവിലെ 11 മണിക്കാണ് ഫ്രാങ്കോ തൃപ്പൂണിത്തുറയിലുള്ള ക്രൈംബ്രാഞ്ച് എസ്‌പി. ഓഫീസിൽ എത്തിയത്. രൂപതാ പി.ആർ.ഒ. ഫാ. പ
കൊച്ചി: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ അന്വേഷണ സംഘത്തിന് മുമ്പിൽ ഇന്നലെ ഹാജരായ ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ ഇന്നലെ ഏഴ് മണിക്കൂറുകളോളമാണ് പൊലീസ് ചോദ്യം ചെയ്തത്. എന്നാൽ പൊലീസ് ചോദ്യങ്ങൾക്ക് മുമ്പിൽ അക്കമിട്ട് നിരത്തുന്ന ഉത്തരങ്ങളുമായി ഏതൊരു ക്രിമിനലിനെയും വെല്ലുന്ന വിധത്തിലായിരുന്നു അദ്ദേഹത്തിന്റെ മറുപടി. എല്ലാറ്റിനും കാരണം കന്യാസ്ത്രീയുടെ പകയാണെന്ന് സ്ഥാപിക്കാനായിരുന്നു ശ്രമം. എങ്ങനെ ഉത്തരം നൽകണമെന്ന് അഭിഭാഷകരിൽ നിന്നും പറഞ്ഞു പഠിച്ച അദ്ദേഹം അത് കൃത്യമായി നടപ്പിലാക്കുകയായിരുന്നു. കുടുക്കുന്ന ചോദ്യങ്ങളിൽ നിന്നും തന്ത്രപരമായി ഒഴിഞ്ഞു മാറിയും പ്രതികരിച്ച ബിഷപ്പിനെ ഇന്നും ചോദ്യം ചെയ്യും.
തൃപ്പൂണിത്തുറയിലെ ഹൈടെക് സെല്ലിലായിരുന്നു ചോദ്യം ചെയ്യൽ. തയ്യാറാക്കിയ നൂറ്റമ്പതോളം ചോദ്യങ്ങളും അനുബന്ധ ചോദ്യങ്ങളും ഉണ്ടായിരുന്നതായാണ് അറിയുന്നത്. നിർണായക വിവരങ്ങൾ കിട്ടിയിട്ടുണ്ട്. ബുധനാഴ്ച രാവിലെ 11 മണിക്കാണ് ഫ്രാങ്കോ തൃപ്പൂണിത്തുറയിലുള്ള ക്രൈംബ്രാഞ്ച് എസ്‌പി. ഓഫീസിൽ എത്തിയത്. രൂപതാ പി.ആർ.ഒ. ഫാ. പീറ്റർ കാവുംപുറവും മറ്റ് രണ്ടുപേരും വണ്ടിയിലുണ്ടായിരുന്നു. വൈകീട്ട് 6.25-ന് വിട്ടയച്ചു.
ക്രിമിനലുകളെ വെല്ലുന്ന മറുപടികൾ
കന്യാസ്ത്രീയെ വിവിധ പദവികളിൽനിന്ന് നീക്കിയതിനാൽ തന്നോട് വൈരാഗ്യമുണ്ടെന്നും അതുകൊണ്ടാണ് കുടുക്കാൻ ശ്രമിക്കുന്നതെന്നും ബിഷപ്പ് അന്വേഷണസംഘത്തോട് പറഞ്ഞ്. ക്രിമിനലുകളെ പോലും വെല്ലുന്ന വിധത്തിൽ ചോദ്യങ്ങളോട് പ്രതികരിച്ചു. കന്യാസ്ത്രീക്കെതിരേ നേരത്തേ ഒരു സ്ത്രീ പരാതിതന്നിട്ടുണ്ടെന്നും ഫ്രാങ്കോ പറഞ്ഞു. ഏതാനും ഫോട്ടോകൾ, മെസേജുകൾ എന്നിവ ഹാജരാക്കിയതായും സൂചനയുണ്ട്. ബിഷപ്പിനെ നേരത്തേ ജലന്ധറിലെത്തി പൊലീസ് ചോദ്യംചെയ്തിരുന്നു. പിന്നീട് നടത്തിയ അന്വേഷണത്തിൽ അന്നു പറഞ്ഞ പല കാര്യങ്ങളിലും പൊരുത്തക്കേട് കണ്ടെത്തി. ഇവ ചോദിച്ചെങ്കിലും ബിഷപ്പ് ഉറച്ചുനിന്നു.
കുറവിലങ്ങാട് നാടുകുന്നിലുള്ള മഠത്തിൽ 2014 മെയ് അഞ്ചിന് പോയിട്ടുണ്ടെങ്കിലും അവിടെ താമസിച്ചിട്ടില്ല. കന്യാസ്ത്രീക്ക് മൊബൈലിൽ അയച്ച ചില സന്ദേശങ്ങൾ അന്വേഷണസംഘം ബിഷപ്പിനെ കാണിച്ചു. എന്നാൽ, ഇവ എഡിറ്റുചെയ്തതാണെന്ന് ബിഷപ്പ് പറഞ്ഞു. ജലന്ധറിൽ നടന്ന ചോദ്യംചെയ്യലിൽ മഠത്തിൽ പോയിട്ടില്ല എന്നാണ് ബിഷപ്പ് പറഞ്ഞത്. മെയ് അഞ്ചിന് മുതലക്കോട്ടുള്ള മഠത്തിലാണ് പോയതെന്നും അന്ന് ബിഷപ്പ് പറഞ്ഞിരുന്നു. മഠത്തിൽ പോയെങ്കിലും അവിടെ താമസിച്ചില്ലെന്നാണ് പുതിയ മൊഴിയെന്ന് സൂചനയുണ്ട്. ഇത്തരം പൊരുത്തക്കേടുകൾ പൊലീസ് വീണ്ടും വിലയിരുത്തും. കോട്ടയം എസ്‌പി. ഹരിശങ്കർ, വൈക്കം ഡിവൈ.എസ്‌പി. കെ. സുഭാഷ്, എന്നിവരുടെ നേതൃത്വത്തിലായിരുന്നു ചോദ്യംചെയ്യൽ.
ഇടിമുറികളില്ല, ഹൈടെക്കായി പൊലീസിന്റെ ഇടപെടൽ
ലൈംഗിക പീഡനക്കേസിൽ ജലന്തർ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ ചോദ്യം ചെയ്യുന്നതു കേരളത്തിലെ ഏറ്റവും ആധുനിക കേന്ദ്രങ്ങളിലൊന്നിലായിരുന്നു. ഇവിടെ മണിക്കൂറുകൾ നീളുന്ന വിശദമായ ചോദ്യം ചെയ്യലിന് ആദ്യമായി വിധേയനാവുന്ന വ്യക്തിയാണു ബിഷപ്. സംസ്ഥാനത്തെ 19 പൊലീസ് ജില്ലകളിലും സമാനമായ മുറികൾ സജ്ജമാണ്. ഇടിമുറികളെന്ന നാണക്കേടിൽനിന്ന് ഒഴിവാകുക മാത്രമല്ല, ചോദ്യം ചെയ്യലിനു നിരവധി ആധുനിക സൗകര്യങ്ങളുമായി ഉദ്യോഗസ്ഥരെ കൂടുതൽ കാര്യക്ഷമമാക്കുക, പ്രതികളുടെ മനോനില വരെ മനസ്സിലാക്കി കുടുക്കുക തുടങ്ങിയ സംവിധാനങ്ങളാണ് ഇത്തരം ഹൈടെക് ഇന്ററോഗേഷൻ മുറികളിലുള്ളത്. പുറത്തുനിന്നുള്ള ശബ്ദമോ വെളിച്ചമോ ഉള്ളിലേക്കു കടക്കാത്ത ഗ്ലാസ് ചേംബറിന്റെ ഉള്ളിൽ ഇരുത്തുന്ന പ്രതിക്കു പുറത്തേക്കു കാണാനാവില്ല . എന്നാൽ സമീപത്തെ മുറിയിലിരിക്കുന്ന ഉദ്യോഗസ്ഥർക്കു പ്രതിയുടെ ഓരോ ചലനവും നിരീക്ഷിക്കാനാവും. ഉള്ളിൽ കടക്കുന്ന പ്രതിയുടെ ഓരോ വാക്കും റെക്കോർഡ് ചെയ്യപ്പെടും.
നാലു ഭാഗത്തും കണ്ണു തുറന്നിരിക്കുന്ന ക്യാമറകളുണ്ട്. സംസ്ഥാനത്തെ ഏതു പ്രധാന പൊലീസ് ഓഫീസുമായും വിഡിയോ കോൺഫറൻസിങ് വഴി ബന്ധപ്പെടാനാകും. ചോദ്യം ചെയ്യലിന്റെ വിഡിയോയും ഓഡിയോയും റെക്കോർഡ് ചെയ്യാം. ലോകത്ത് എവിടെനിന്നും ഉദ്യോഗസ്ഥർക്കു പ്രതികളെ നിരീക്ഷിക്കാം, ചോദ്യം ചെയ്യാം. ചോദ്യം ചെയ്യുന്നവർക്കു നിർദ്ദേശങ്ങൾ നൽകാനും കഴിയും. ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനു വ്യാഴാഴ്ച നിർണായക ദിനമാണ്.
ചോദ്യാവലി പ്രകാരം തന്നെ മറുപടി വേണമെന്നു ബിഷപ്പിനോട് അന്വേഷണ സംഘം ആവശ്യപ്പെട്ടു. കുറ്റക്കാരനല്ലെന്ന് ആവർത്തിച്ച ബിഷപ്, വ്യക്തിവിരോധം തീർക്കുകയാണു കന്യാസ്ത്രീയുടെ ലക്ഷ്യമെന്നു പറഞ്ഞു. തനിക്ക് അനുകൂലമായ തെളിവുകൾ നൽകിയാണു ബിഷപ് മറുപടി പറഞ്ഞത്. സഭ വിടാനുള്ള കന്യാസ്ത്രീയുടെ അപേക്ഷ, ചില ദൃശ്യങ്ങൾ തുടങ്ങിയവ ബിഷപ് ഹാജരാക്കിയെന്നാണു വിവരം.
ആദ്യാവസാനം സസ്‌പെൻസ് നിലനിർത്തി ഫ്രാങ്കോ
ചോദ്യം ചെയ്യലിനായി ഫ്രാങ്കോ എത്തിയത് സസ്‌പെൻസ് നിലനിർത്തിക്കൊണ്ടാണ്. തൃപ്പൂണിത്തുറ വനിതാ സെൽ, ക്രൈംബ്രാഞ്ച് (ഹർട് ആൻഡ് ഹോമിസൈഡ് വിങ്) എസ്‌പിയുടെ ഓഫിസ് എന്നീ ഓഫിസുകളുടെ വളപ്പിൽ ഇന്നലെ രാവിലെ മുതൽ നാട്ടുകാരും മാധ്യമപ്രവർത്തകരും തടിച്ചുകൂടിയിരുന്നു. ചൊവ്വാഴ്ച രാത്രി വൈകിയാണു ചോദ്യം ചെയ്യൽ തൃപ്പൂണിത്തുറയിലെ ആധുനിക ചോദ്യം ചെയ്യൽ മുറിയിൽ നടത്താൻ തീരുമാനമായത്. വളപ്പിനകത്തു കടക്കാൻ മാധ്യമപ്രവർത്തകരെ അനുവദിച്ചില്ല. കൊച്ചി ക്രൈംബ്രാഞ്ച് അസി. കമ്മിഷണർ ബിജി ജോർജിന്റെ നേതൃത്വത്തിലാണു കനത്ത സുരക്ഷാ സംവിധാനമൊരുക്കിയത്.
ബിഷപ്പും ഉദ്യോഗസ്ഥരും എത്താൻ വൈകിയതോടെ ചോദ്യം ചെയ്യൽ വൈക്കത്തേക്കോ ഐജിയുടെ ഓഫിസിലേക്കോ മാറ്റാനിടയുണ്ടെന്ന അഭ്യൂഹം പരന്നു. എന്നാൽ ചോദ്യം ചെയ്യൽ തൃപ്പൂണിത്തുറയിൽ തന്നെയാകുമെന്നു പത്തരയോടെ ഉറപ്പായി. കൂടുതൽ പൊലീസുകാർ വനിതാ സെൽ വളപ്പിലെ ഗേറ്റിലെത്തി ദൃശ്യമാധ്യമ പ്രവർത്തകരുടെ ക്യാമറകൾ മാറ്റി. ഇതിനിടെ ബിഷപ്പിന്റെ അറസ്റ്റ് ആവശ്യപ്പെട്ടു കന്യാസ്ത്രീകൾ നടത്തുന്ന സമരത്തിൽ പങ്കെടുത്ത ഒരു സ്ത്രീയെ ചോദ്യം ചെയ്യൽ കേന്ദ്രത്തിന്റെ പരിസരത്തു കണ്ടതു ചിലർ പൊലീസിനെ അറിയിച്ചു. പൊലീസ് ചോദ്യമുന്നയിച്ചപ്പോൾ, 'പത്രവാർത്ത കണ്ടു വന്നതാണെന്നും ഇവിടെ നിന്നു കൂടേ' യെന്നുമായിരുന്നു അവരുടെ പ്രതികരണം. 'സമരപ്പന്തലിൽ കണ്ടിരുന്നല്ലോ' എന്നു ചോദിച്ചപ്പോൾ 'അവിടെയും പോയിരുന്നു' എന്നു മറുപടി.
അൽപസമയത്തിനകം സ്ത്രീ അവിടെ നിന്ന് അപ്രത്യക്ഷയായി. ഇതിനിടെ, അന്വേഷണ ഉദ്യോഗസ്ഥനായ വൈക്കം ഡിവൈഎസ്‌പി കെ. സുഭാഷ് എത്തി. ഏതു നിമിഷവും ബിഷപ് എത്തിയേക്കുമെന്നായി. എന്നാൽ, മാധ്യമപ്രവർത്തകർ പ്രതീക്ഷിച്ച ദിശയിൽ നിന്നല്ല, ബിഷപ്പിന്റെ കാറെത്തിയത്. എതിർവശത്തു നിന്നെത്തിയ കാർ കാര്യമായ തടസ്സമൊന്നും കൂടാതെ ക്രൈംബ്രാഞ്ച് ഒാഫിസ് വളപ്പിലേക്കു കയറിപ്പോയി. കാറിന്റെ പിൻവശത്തെ ചില്ലുകൾ കറുത്ത ഷെയ്ഡ് വച്ച് മറച്ചിരുന്നു.
ബിഷപ് എത്തിയതോടെ നാട്ടുകാരിൽ മിക്കവരും പിരിഞ്ഞുപോയി. മാധ്യമപ്രവർത്തകരും പൊലീസുകാരും ശേഷിച്ചു. ബിഷപ് എത്തി അൽപസമയത്തിനകം കോട്ടയം എസ്‌പി ഹരിശങ്കർ ചോദ്യംചെയ്യൽ ആരംഭിച്ചു. ഉച്ചഭക്ഷണം പോലും കഴിക്കാതെയായിരുന്നു ചോദ്യം ചെയ്യൽ. ഇടയ്ക്കു വെള്ളവും റൊട്ടിയും ജ്യൂസും പഴവും ബിഷപ്പിനു നൽകി. വൈകിട്ട് അഞ്ചരയോടെ, ബിഷപ്പിന്റെ അഭിഭാഷകർ പുറത്തിറങ്ങി. ചോദ്യം ചെയ്യൽ ഒരു ദിവസം കൊണ്ടുതന്നെ അവസാനിപ്പിക്കാനാണ് ആഗ്രഹിക്കുന്നതെന്നും മൊഴിയെപ്പറ്റി തൽസമയം തന്നെ അന്വേഷണം നടത്തുന്നതിനാലാണു ചോദ്യം ചെയ്യൽ വൈകുന്നതെന്നും അഭിഭാഷകർ പ്രതികരിച്ചു. അര മണിക്കൂറിനകം ചോദ്യം ചെയ്യൽ അവസാനിച്ചു. ആറരയോടെ ബിഷപ്പും ഒപ്പമുള്ള വൈദികനും സഹോദരനും പുറത്തിറങ്ങി.
ഇവരുടെ കാർ പുറത്തേക്കിറങ്ങുന്നതിനിടെ എഐവൈഎഫ് പ്രവർത്തകരുടെ പ്രതിഷേധമുണ്ടായി. ഇവരെ പൊലീസ് നീക്കി. പിന്നീടു പുറത്തിറങ്ങിയ എസ്‌പി ഹരിശങ്കറിനെ മാധ്യമപ്രവർത്തകർ വട്ടമിട്ടെങ്കിലും, ഒന്നും വിട്ടുപറയാതെ ചോദ്യങ്ങൾക്കു മറുപടി നൽകി അദ്ദേഹവും സ്ഥലംവിട്ടതോടെ ഒരു പകൽ നീണ്ട സംഭവങ്ങൾക്കു തിരശീല വീണു.