- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അഖിലിനെ യൂണിവേഴ്സിറ്റി കോളേജിൽ വച്ച് കുത്തിയത് റാങ്ക് ലിസ്റ്റിലെ കള്ളത്തരം പുറത്തു പറഞ്ഞതിന്; ട്രിബ്യൂണലിലെ കേസ് നിർണ്ണായകമായി; പ്രതികാരം തീർത്തത് റാങ്ക് ലിസ്റ്റുകൾക്ക് 4 മാസ കാലാവധി മാത്രം നൽകി; ഇടുക്കിയിൽ കിട്ടിയത് വെറും ഒരു ദിവസവും; സിവിൽ പൊലീസ് ഓഫീസർ റാങ്ക് പട്ടികയിൽ സർക്കാരിന് കലിപ്പ് തുടരുമ്പോൾ
തിരുവനന്തപുരം: പി എസ് സി റാങ്ക്‌ലിസ്റ്റിന്റെ കാലാവധി കുറഞ്ഞത് ഒരു കൊല്ലമാണെന്നാണ് പൊതുവിലെ ധാരണം. എന്നാൽ ഇടുക്കി (കെഎപി5) ജില്ലയിലെ സിവിൽ പൊലീസ് ഓഫിസർ റാങ്ക് പട്ടികയ്ക്കു ലഭിച്ച കാലാവധി വെറും ഒരു ദിവസം. ഈ പട്ടികയും സർക്കാർ വാശിക്കെന്നോണം നീട്ടുന്നില്ലെന്നതാണ് വസ്തുത. പിൻവാതിലിലൂടെ സഖാക്കളെ പൊലീസുകാരാക്കാൻ ശ്രമിച്ചത് പരാജയപ്പെട്ടതിന്റെ ജാള്യതയാണ് ഇതിന് കാരണം.
യൂണിവേഴ്സിറ്റി കോളേജിലെ മൂന്നാം വർഷം ബിരുദ വിദ്യാർത്ഥി അഖിലിനെ ക്യാംപസിനുള്ളിൽ വച്ചു എസ്എഫ്ഐ നേതാക്കൾ കുത്തിയതിനു പിന്നിലെ വിവാദമാണ് പി എസ് സി കോപ്പിയടിയിൽ കാര്യങ്ങളെത്തിച്ചത്. ശാരീരിക ക്ഷമത പരീക്ഷയിൽ ക്രമക്കേടുണ്ടെന്ന് 10 വിദ്യാർത്ഥികൾ നൽകിയ പരാതിയുടെ തുടർന്ന് കേരള അഡ്‌മിനിസ്ട്രേറ്റീവ് ട്രൈബൂണലാണ് പട്ടികയിൽ ആദ്യം സംശയം ഉന്നയിച്ചത്. കുത്തേറ്റ അഖിലും ഒന്നാം പ്രതി ശിവരഞ്ജിത്തും അയൽക്കാർ കൂടിയാണ്. പൊലീസ് കോൺസ്റ്റബിൾ ലിസ്റ്റിൽ ശിവ രഞ്ജിത്തും നസീമും മറ്റു ചില എസ്എഫ്ഐ നേതാക്കളും ഉന്നത റാങ്ക് നേടിയതിനു പിന്നിൽ വൻ ക്രമക്കേടുണ്ടെന്ന് അഖിൽ പലരോടും പറഞ്ഞിരുന്നു. ഇതിനെ ചൊല്ലി അയൽക്കാരായ ഇരുവരും വാക്കുതർക്കം ഉണ്ടായി. പ്രതികാരം തീർക്കാൻ കോളേജിൽ സംഘർമുണ്ടാക്കി. അഖിലിന് കുത്തും കിട്ടി.
കേസിലെ ഒന്നും രണ്ടും പ്രതികളായ എസ്എഫ്‌ഐ യൂണിറ്റ് പ്രസിഡന്റ് ശിവ രഞ്ജിത്, സെക്രട്ടറി നസീം എന്നിവരും എസ്എഫ്‌ഐ യൂണിറ്റ് ഭാരവാഹി പ്രണവ് എന്നിവർ പിഎസ് സി നടത്തിയ പൊലീസ് കോൺസ്റ്റബിൾ പരീക്ഷയിൽ ഉന്നതറാങ്ക് വാങ്ങിയതിന്റെ ദൂരൂഹത ഇതോടെ ചർച്ചയായി. ഇത് സർക്കാരിന് തലവേദനയും പ്രതിസന്ധിയുമായി. അതുകൊണ്ടാണ് ഇവരുൾപ്പെട്ട ലിസ്റ്റിനോട് സർക്കാർ അവഗണന തുടരുന്നത്. ഇതിന്റെ ബലിയാടുകളാണ് ഇടുക്കിയിലെ ഉദ്യോഗാർത്ഥികൾ. എന്തുവന്നാലും പൊലീസ് റാങ്ക് ലിസ്റ്റ് നീട്ടിലെന്ന നിലപാടിലാണ് സർക്കാർ. അതിൽ പ്രതിഷേധം ഇരുമ്പുകയാണ്. എന്നാൽ അവഗണിച്ച് മുമ്പോട്ട് പോകും. അങ്ങനെ ശിവരഞ്ജിത്തിന് ഒന്നാം റാങ്ക് കിട്ടിയ പട്ടിക തീർത്തും അപ്രസക്തമാകുകയാണ്. നാമമാത്രമായവർക്ക് മാത്രമേ ഈ പട്ടികയിൽ നിന്ന് സംസ്ഥാനത്തുടനീളം പൊലീസിൽ ജോലി ലഭിച്ചുള്ളൂവെന്നതാണ് വസ്തുത.
സിവിൽ പൊലീസ് ഓഫിസർ റാങ്ക് ലിസ്റ്റ് 2019 ജൂലൈ ഒന്നിനാണു നിലവിൽ വന്നത്. എസ്എഫ്‌ഐ നേതാക്കളുടെ കോപ്പിയടി പിടികൂടിയതിനെത്തുടർന്ന് ആദ്യ 4 മാസം നിയമനം നടന്നില്ല. കോവിഡ് ലോക്ഡൗൺ സമയത്തും 4 മാസം നിയമനം മുടങ്ങി. ഫലത്തിൽ 5 ബറ്റാലിയനുകളുടെ റാങ്ക് പട്ടികകൾക്കു ലഭിച്ചത് 4 മാസ കാലാവധി മാത്രം. ഇടുക്കിയിലെ കെഎപി5 റാങ്ക് പട്ടികയിലാകട്ടെ, ഉദ്യോഗാർഥികൾ കേസ് കൊടുത്തതിനെത്തുടർന്നു സ്റ്റേ വന്നതിനാൽ നിയമനം വീണ്ടും മുടങ്ങി. സ്റ്റേ നീങ്ങിയത് പട്ടികയുടെ കാലാവധി അവസാനിക്കുന്നതിനു തലേന്ന്. അങ്ങനെ ഈ ലിസ്റ്റിനു ലഭിച്ചത് ആകെ ഒരു ദിവസം. അതു നിയമനത്തിലേക്ക് കാര്യങ്ങളേയും എത്തിച്ചില്ല. ഫലത്തിൽ കഷ്ടപ്പെട്ട് പഠിച്ച് പരീക്ഷ എഴുതിയ എല്ലാവർക്കും നിരാശമാത്രം.
തിരുവനന്തപുരത്ത് യൂണിവേഴ്‌സിറ്റി കോളേജിലെ നേതാക്കളായ ശിവരഞ്ജിത്തും കൂട്ടരും റാങ്ക് പട്ടികയിൽ മുന്നിലെത്തി. എന്നാൽ അതിന് പിന്നിൽ കോപ്പിയടിയാണെന്ന് തെളിയുകയും ചെയ്തു. ഇതോടെ വിവാദമായി. ഈ സഖാക്കൾക്കെല്ലാം ജോലി പോയി. അവർ അഴിക്കുള്ളിലുമായി. പി എസ് സിയുടെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെട്ടു. പി എസ് സി റാങ്ക് ലിസ്റ്റിൽ കയറിയെ ചിലരാണ് ഈ വാർത്ത പുറത്തു വിട്ടതെന്ന വാദവും എത്തി. ഇതോടെ സർക്കാരിന് വൈരാഗ്യം കൂടി. ഇതു കാരണം ഈ റാങ്ക് പട്ടികയോട് മുഖം തിരിച്ചു. മിക്ക ജില്ലകളിലും പേരിന് മാത്രമാണ് ആളുകളെ എടുത്തത്.
ഇടുക്കിയിൽ അത് കൂടുതൽ ഗുരതരാവസ്ഥയുമായി. ജോലിക്കു ചേരാത്തവരുടെ (എൻജെഡി) ഒഴിവുകൾ കൂടി മറ്റു ജില്ലകളിൽ ലഭിച്ചപ്പോൾ ഇടുക്കി ജില്ലക്കാർക്ക് അതും നഷ്ടമായി. നൂറോളം എൻജെഡി ഒഴിവുകളാണു നഷ്ടമായത്. ഉദ്യോഗാർഥികൾ അഡ്‌മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലിനെ സമീപിച്ചതിനെത്തുടർന്ന് ആറാഴ്ചയ്ക്കകം തീരുമാനം അറിയിക്കണമെന്നു ട്രിബ്യൂണൽ ആവശ്യപ്പെട്ടു. 6 മാസമായിട്ടും സർക്കാർ മറുപടി നൽകിയിട്ടില്ല. അങ്ങനെ തീർത്തും ഒളിച്ചു കളി. ഇതുകാരണം കഷ്ടപ്പെട്ട് പഠിച്ച് പരീക്ഷ എഴുതി ജയിച്ചവർ പ്രതിസന്ധിയിലുമായി. ഇവരുടെ കണ്ണീരും പിണറായി സർക്കാർ കാണുന്നില്ല.
പിഎസ്‌സിയുടെ മറ്റു റാങ്ക് പട്ടികകൾക്ക് 3 വർഷം കാലാവധി ഉള്ളപ്പോൾ സിവിൽ പൊലീസ് ഓഫിസർ റാങ്ക് പട്ടികയ്ക്ക് ഒരു വർഷമേ ഉള്ളൂ. അതും എഴുത്തുപരീക്ഷയ്ക്കു പുറമേ കായിക പരിശോധനയും ആരോഗ്യപരിശോധനയും കഴിഞ്ഞു തയാറാക്കുന്നവയായിട്ടും. സാഹചര്യം ഇതായിട്ടും പട്ടികകളുടെ കാലാവധി നീട്ടാൻ സർക്കാർ തയാറായില്ല. ഇതിന് കാരണം ശിവരഞ്ജിത്ത് വിഷയമാണെന്നാണ് സൂചന.
റാങ്ക് പട്ടികകളുടെ കാലാവധി 6 മാസം നീട്ടിയതിന്റെ പ്രയോജനം പൂർണമായി ലഭിക്കാത്തവരാണു ലാസ്റ്റ് ഗ്രേഡ് സർവന്റ് പട്ടികയിലുള്ളവർ എന്നതാണ് വസ്തുത. ലാസ്റ്റ് ഗ്രേഡുകാർക്ക് അധികം ലഭിക്കുന്നതു 36 ദിവസം മാത്രം. എൽഡിഎഫ് സർക്കാർ സൃഷ്ടിച്ചതായി കണക്കാക്കുന്ന 27,000 സ്ഥിരം തസ്തികകളിൽ ലാസ്റ്റ് ഗ്രേഡിന്റെ സ്ഥിരം തസ്തിക ഒന്നു പോലും ഇല്ല. ലാസ്റ്റ് ഗ്രേഡിൽ സൃഷ്ടിച്ചതെല്ലാം താൽക്കാലിക തസ്തികകളായിരുന്നു. ഇതിൽ എല്ലാവരേയും സ്ഥിരപ്പെടുത്തുകയും ചെയ്തുവെന്നതാണ് വസ്തുത. ഇതിന് വേണ്ടിയായിരുന്നു തസ്തിക സൃഷ്ടിക്കൽ.
മറുനാടന് മലയാളി ബ്യൂറോ